ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Posted by

പക്ഷേ ആരുടയോ ഭാഗ്യത്തിനു അത് അയാൾ തട്ടിതെറിപ്പിചില്ല, അയാൾ അച്ഛനെയും ആശ്വസിപ്പിച്ചു, കാലങ്ങളായി അയാളുടെ കുടുംബത്തിനു അന്നം നൽകുന്ന മനുഷ്യന്റെ അഭിമാനം തകരാതിരിക്കാൻ അയാളുടെ മക്കളെ വിട്ടനൽകാൻ അയാൾ തയാറായി.

പക്ഷേ ആ കരുണ അശ്വതി ഞങ്ങളോട് കാണിച്ചില്ല. അവൾ എന്നെ കല്യാണം കഴിക്കാൻ സമ്മതമല്ലെന്ന് പറഞ്ഞു.

“”മോളെ,  അമ്മ എല്ലാം അറിഞ്ഞു എന്റെ മകൻ കാട്ടിക്കൂട്ടിയതിനൊക്കെ ഈ അമ്മ മാപ്പ് ചോദിക്കുന്നു. എന്റെ മോള് ഒക്കെയും ഷെമിച്ചു ഞങ്ങൾ വീട്ടിലേക്ക്‌ വരുമൊ എന്റെ മരുമകൾ ആയിട്ട് അല്ല എന്റെ മോളായി തന്നെ “”

എന്റെ അമ്മയാണ് അവളോട്ത് ചോദിച്ചത്.

“”ഇല്ലമ്മേ എനിക്ക് അത് മാത്രം പറ്റില്ല. നിങ്ങളീ പറയുന്നു ഇഷ്ടമൊന്നും എനിക്കവനോടില്ല. അമ്മക്ക് എന്റെ മാനസിക അവസ്ഥ അറിയില്ല. കൂടുതൽ ഒന്നും ചോദിക്കരുത്പ്ലീസ്.“”

എനിക് മുഖം തരാതെ അവൾ തിരിച്ചു കയറിപോയി. അവൾക്കെന്നെ ഇഷ്ടമല്ല പോലും, വെറുതെ ഇരുന്നവന്റെ മനസിൽ ഓരോന്ന് കുത്തിവെച്ചിട്ട് ഇപ്പൊ ഇഷ്ടമല്ല പോലും. പക്ഷേ ഒരു കാരണവും ഇല്ലാതെ അവളുടെ എതിർപ്പ് അതെന്നെ വീണ്ടും വീണ്ടും തളർത്തി. ശെരിക്കും അവൾ എന്നെ സ്നേഹിച്ചിരുന്നോ? അതോ അവൾക്ക് യൂസ്ചെയ്തു ഉപേക്ഷിക്കാൻ മാത്രം വിലയുള്ള ടിഷൂ പേപ്പർ ആയിരുന്നോ ഞാൻ? എനിക്ക് മനസിലാവുന്നില്ല എന്തിനാണ് അവൾ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്? പക്ഷേ ഒന്നറിയാം എന്റെ ഓർമയിൽ ഇന്നുവരെയുമുള്ള എന്റെ സ്നേഹം അത് ആത്മാർത്ഥമായിരുന്നു.

അച്ഛൻ എന്നേ വല്ലാതെ നോക്കുന്നു. ആ മുഖത്തെ ദേഷ്യം എനിക്കിപ്പോ നല്ലപോലെ മനസിലാവുന്നുണ്ട്.  കാരണം ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്ന് പറഞ്ഞാണല്ലോ അവരെ ഇങ്ങോട്ട് കൊണ്ടുവന്നത്. പക്ഷേ അവളിപ്പോ ഇങ്ങനെ പറയുമ്പോൾ ഞാൻ അവളെ ചതിച്ചു ട്രാപ്പിൽ ആക്കിയതാണെന്നല്ലേ അവരും ചിന്തിക്കുക.  ഞാൻ ഇപ്പൊ അവരുടെ മുൻപിലും വെറും ചെറ്റയായി.

പല കോണിൽ നിന്നും ഒരുപാട് ഉപദേശങ്ങളുടെയും വഴക്കു പറച്ചിലിന്റെയും ഒടുവിൽ അവൾ സമ്മതം മൂളി. അതിൽ പ്രധാനം എന്റെ അമ്മ തന്നെയാണ്. പല വെട്ടം ഞാൻ അറിഞ്ഞും അറിയാതെയും അമ്മ അവളെ കാണാൻ പോയി. എന്തൊക്കെയോ പറഞ്ഞവളെ സമ്മതിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *