“” കുടുമ്പത്തിന്റെ പേര് കളയാനുണ്ടായ സന്തതി.“”
അച്ഛന്റെ കൈകൾ പലവെട്ടം എന്റെ മേത്ത് വീണു. ഒന്ന് തടയുക പോലും ചെയ്യാതെ ഞാൻ നിന്ന് കൊണ്ടുനിന്നു. ഇതൊക്കെ ആരറിയരുത് എന്ന് ആഗ്രഹിച്ചിരുന്നുവോ അവർ ഇപ്പോ അറിഞ്ഞിരിക്കുന്നു. അതുകൊണ്ടാവും ഞാൻ അപ്പോൾ മരവിച്ച ജടം പോലെ നിന്നുകൊടുത്തത്. ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ ആ ശിക്ഷയെല്ലാം ഏറ്റുവാങ്ങാൻ അർഹനു മാണ്. ഇത്രനേരം എല്ലാത്തിനും ഒളിച്ചോടാൻ ശ്രെമിച്ച ഞാൻ അപ്പോൾ എന്റെ മനസാക്ഷിക്കു ഞാൻ മുൻപിൽ കീഴങ്ങുവായിരുന്നു .
“”അവളെ എനിക്ക് ഇഷ്ടമാ, അവളെ മാത്രമേ ഞാൻ കെട്ടു. അല്ലാതെ വെറുതെ നശിപ്പിച്ചിട്ടു കളയാനല്ല ചന്തു അവളെ തോട്ടത്.””
പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിൽപോലും അത് പറയാൻ എനിക്ക് ധൈര്യം എവിടെനിന്നാണ് ഉണ്ടായത്? പക്ഷേ ഞാൻ അത് ആ തല്ലു കൊള്ളുന്നതിനിടയിൽ മുഖം പോലും ഉയർത്താതെ പറഞ്ഞു.
“”എങ്കിൽ വാ ഇങ്ങോട്ട്, ഇപ്പൊ പോണം അവരുടെ വീട്ടിൽ. രാജേശ്വരീ നീയും ഒരുങ്ങു, നമ്മൾ ഇത് നടത്താൻ പോകുവാ. “”
അച്ഛന്റെ ശബ്ദം എന്റെ തലച്ചോറിന്റ പല ഭാഗങ്ങളിൽ മുഴങ്ങി കെക്കുന്നുണ്ട് . എനിക്ക് അപ്പൊ തോന്നേണ്ട വികാരം എന്താണ്? അറിയില്ല ചിലപ്പോൾ സതോഷിക്കണമായിരിക്കും അല്ലേ കരയണോ? അതിനൊന്നും പക്ഷേ എന്നിക്ക് പറ്റുന്നില്ല. അതേ മരവിച്ച അവസ്ഥയിൽ തന്നെ ആയിരുന്നു ഞാൻ.
എന്റെ ഫോൺ നോക്കിയപ്പോൾ ജീന ലൈനിൽ ഉണ്ട്, ഒക്കെയും അവർ കേട്ടുകാണും എന്നെനിക്ക് തോന്നി. അതിൽ കൂടുതലൊന്നും അവരോടും എനിക്ക് പറയാനില്ല.
ഞാൻ ശെരിക്കൊന്ന് ഒരുങ്ങി കഴിയുന്നതിന് മുൻപ് തന്നെ അച്ഛൻ എന്നെ വലിച്ചോണ്ട് പോയി ആ ബെൻസിലേക്ക് എടുത്തെറിഞ്ഞു. ആ യാത്രയിൽ അച്ചനും അമ്മയും ഒന്നും മിണ്ടിയില്ല. ആകെ ഒരു വല്ലാത്ത അന്തരീക്ഷം.
ആ വീട്ടിൽ ചെന്നു കയറിയതും ആ ഉമ്മറത്തു ഇരുന്ന ഒരാളെ കണ്ടു, അയാളെ എനിക്കറിയാം. ഞങ്ങളുടെ ജ്യൂവലറിയുടെ മാനേജർ ശേഖരൻ. അടുത്ത സീൻ എന്നെ ഞെട്ടിച്ചു എന്റെ അച്ഛൻ അയാളുടെ കാല് പിടിക്കുന്നു, ഇത്രനാളും അയാളോടൊക്കെ ഞാൻ പോലും അധികാരത്തോടെയാണ് സംസാരിച്ചിട്ടുള്ളത്. ഇപ്പൊ ഞാൻ കാരണം എന്റെ കുടുമ്പഗൗരവം പന്തു തട്ടാനെന്നവണ്ണം അയാളുടെ കൽക്കൽ വെച്ചപ്പോൾ അപമാന ബോധം എന്നെ വല്ലാതെ കുത്തിനോവിച്ചു.