“”യൂ ചീറ്റ്, അവൾക്കെന്തങ്കിലും സംഭവിച്ചാലുണ്ടല്ലോ. നീ രക്ഷപെടൂന്ന് കരുതണ്ട. നീന്നെ ഞാൻ….””
അത് കൂടെ കേട്ടപ്പോൾ എന്റെ നിയത്രണം വിട്ടു, അവർ പറഞ്ഞു മുഴുവിക്കാൻ ഞാൻ സമ്മതിച്ചില്ല.
“”ഭീഷണി ആണോ? നിങ്ങൾ നിങ്ങടെ കാര്യം നോക്കി പോ പെണ്ണുമ്പിള്ളേ. എനിക്കറിയാം എന്താ വേണുന്നെന്ന്.””
“”ഓഹോ അങ്ങനെ ആണേൽ നീ നിന്റെ വാട്സാപ്പ് ഒന്ന് തുറന്നു നോക്ക്. “”
അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി.
ഞാൻ വേഗം വാട്സാപ്പ് എടുത്തു. ഇപ്പോ വിളിച്ച നമ്പറിൽ നിന്നും രണ്ടു മെസേജ് വന്നിട്ടുണ്ട്. അതിൽ ഒന്ന് ഒരു വീഡിയോ ഫയലും അതു ഞാൻ തുറന്നു, കണ്ടത് എനിക്ക് വിശ്വസിക്കാൻ ആയില്ലേ. ഞങ്ങളുടെ അന്നത്തെ വീഡിയോവായിരുന്നു അത്. അതും ഒറ്റവെട്ടം കാണാൻ പറ്റുന്ന തരത്തിൽ. അതുവരെ ഞങ്ങളുടെ ക്രീടകൾക്ക് തെളിവുകൾ ഒന്നുമില്ലെന്നു വിചാരിച്ചിരുന്ന ഞാൻ ശെരിക്കും ഞെട്ടി. ഏറെക്കുറെ ഒരു മിനിറ്റ് ഉള്ള ആ വീഡിയോയിൽ എന്റയും അവളുടെയും മുഖവും വെക്തമായിരുന്നു. പിന്നെ അതിനു താഴെ ഒരു ടെക്സ്റ്റ് മെസ്സേജും.
“”അന്നത്തെ പോലെ ചതിച്ചു മുങ്ങാന്ന് നീ കരുതണ്ട.””
ഞാൻ ജീനയെ തിരിച്ചു വിളിച്ചു ഫോൺ റിങ് ചെയ്യുന്നുണ്ട്.
അപ്പോഴേക്കും എന്റെ റൂമിന്റെ കതവിൽ മുട്ടുകേട്ടു. ഫോൺ കട്ടാക്കാതെതന്നെ മേശപ്പുറത്തു വെച്ചു ഞാൻ വാതിൽ തുറന്നപ്പോഴേക്കും അച്ഛൻ എന്നെ തെള്ളിമാറ്റി അകത്തേക്ക് കേറി. എന്താണ് നടക്കുന്നതെന്ന് മനസിലാവും മുൻപ് അച്ഛൻ എന്റെ കന്നം പുകച്ചോരെണ്ണം തന്നു.
“”പട്ടി കഴുവേർടെ മോനേ, നീ ഇതിനായിരുന്നോ കോളജിൽ പോയത്, കണ്ട പെങ്കൊച്ചുങ്ങളുടെ ജീവിതം തുലക്കാൻ. “”
പെട്ടെന്നുള്ള അടിയും ചോദ്യവും എന്താ അച്ഛൻ കിടന്നു അലറുന്നത് എന്നു പോലും ഞാൻ ചിന്തിച്ചു പോയി.
“”എന്താ,…. ഞാൻ ഞാൻ എന്ത് ചെയ്തന്നാ “”
ഞാൻ ഒരു ഫ്രോടിനെ പോലെ ചോദിച്ചു .
“”നീ ഒന്നും ചെയ്തില്ലേ പിന്നെ ഇതെന്താ ? കോപ്പ്.. ഇതെങ്ങനാടി ഓൺ ആകുന്നത്. “”
പുറകെ വന്ന അമ്മയേ നോക്കി പറഞ്ഞു. അച്ഛന്റെ മൊബൈലിലും എനിക്ക് വന്ന നമ്പറിൽ നിന്ന് അതെ വീഡിയോ മെസ്സേജ്. ഒരുവട്ടം പ്ലേ ചെയ്ത പിന്നെ പ്ലേ ആവില്ലേലെന്ന് അറിയില്ലാരിക്കും. എങ്കിലും ഞാൻ അത് നിഷേധിക്കാൻ നിന്നില്ല. അതിന് കാരണം എന്റെ മനസാക്ഷി അപ്പൊ എന്നേ അത്രമാത്രം കുത്തി നോവിക്കുന്നുണ്ടായിരുന്നു എന്നത് മാത്രമാണ്. എന്റെ ആ കള്ളനെ പോലെ ഉള്ള നിപ്പ് കണ്ടിട്ടാവും അമ്മ നിലവിളിച്ചു കരയുന്നുണ്ട്.