അത് കേട്ടപ്പോൾ എന്റെ നെഞ്ചോന്നു കാളി, എന്നോടുള്ള സ്നേഹമായിരിക്കും അവളെ ഈ അവസ്‌ഥയിൽ എത്തിച്ചത്, അല്ലേലും ഒരു പെണ്ണിന് അപ്പൊ അങ്ങനെയല്ലേ പ്രതികരിക്കാൻ പറ്റുള്ളൂ. അവളോട് ഞാൻ തെറ്റ് ചെയ്തോ? അങ്ങനൊക്കെ ഓരോന്ന് എന്റെ മനസിലൂടെ പോയി. അതോ ഇതൊക്കെ അവളുടെ അടവാണോ? എന്നെ വീണ്ടും പൊട്ടനാക്കയാണോ? ആ ചോദ്യത്തിൽ കൊണ്ടാണ് എന്റെ മനസാ ചിന്ത നിർത്തിയത്. എന്റെ ഉള്ളില്‍ അപ്പോൾ കുത്തി വരുന്നു പുഴപോലെ കലങ്ങി മറിഞ്ഞു കിടക്കയാണ്.
“”ഞാൻ അവളെ വിളിക്കാടാ “”.
“”വിളിക്കാം എന്ന് പറഞ്ഞാൽ പോരാ വിളിക്കണം, നിന്റെ കണക്കല്ല അവൾ!.. ഒന്നുമില്ലേ അതൊരു പെണ്ണാ , ഈ കാണിക്കുന്ന തണ്ടൊക്കേയുള്ളൂ, അവൾക്ക് ശെരിക്കും നിന്നെ ജീവനാ. വിളിച്ചു സമാധാനിപ്പിച്ചോണം കെട്ടല്ലോ “”
“”ഓഹ് ശെരി””
അവന്‍ പറഞ്ഞത് ,കേട്ടപ്പോള്‍ ചെറിയൊരു പ്രത്യാശ തോന്നുന്നുണ്ട്. എന്നാലും കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നാത്തൊണ്ടു ഞാൻ ഫോൺ കട്ടാക്കി. അവന്റെ ഫോൺ വെച്ചപ്പോ പരിജയമില്ലാത്ത ഒരു നമ്പറിൽനിന്നും മറ്റൊരു കാൾ വന്നു.
“”ഹെലോ ആരാ.””
“”ജീന മാത്യൂസ്, അതാണ് എന്റെ പേര്.“”
ഗൗരവത്തിലായിരുന്നു ആ ശബ്ദം. മറുതലയിലെ പേര് കേട്ടപ്പോതന്നെ ഞാൻ പതറി.
“”ഹാ! പ…പറ മിസ്സേ “”
ഞാൻ ഒന്ന് പതറിയെങ്കിലും എന്നെ കൊണ്ട് പറ്റുന്ന പോലെ പിടിച്ചു നിക്കാൻ ശ്രെമിച്ചു.
“”എന്താണ് നിന്റെ ഉദ്ദേശം? അവളെയും ചതിക്കാനാണോ?””
മറ്റൊന്നും പറയാതെ തന്നുള്ള അവരുടെ നേരിട്ടുള്ള ആ ചോദ്യം എന്റെ മുഖത്തടിച്ചപോലെ എനിക്ക് തോന്നി.
“” ഹേ…! എന്താ!””
ഞാൻ വീണ്ടും എന്റെ പകപ്പ് മറച്ചു വെച്ചു തിരക്കി .
“” അവളെ നിന്റെ ഇഷ്ടത്തിനു ഉപയോഗിച്ചിട്ടു വലിച്ചെറിയാനാണോ നിന്റെ ഉദ്ദേശം.“”
അവൾ പറയുന്നത് അശ്വതിയേ പറ്റി ആണെന്നും, അവർ ഞങ്ങളുടെ ക്രീഡകൾ എല്ലാം കണ്ടിരുന്നു എന്നും എന്റെ ബോധ മനസ്സിൽ നിറഞ്ഞു നിന്നു, അതോടോപ്പോ എന്തൊക്കെയോ വേദനിപ്പിക്കുന്ന വികാരങ്ങളും .
“”അതിപ്പോ നിങ്ങൾ അറിഞ്ഞിട്ടെന്തിനാ? എനിക്ക് തോന്നുന്നപോലെ ചെയ്യും. എന്റയും അവളുടെയും കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാ?””
ആരോടോയുള്ള ദേഷ്യം ഞാൻ അവരോടു തീർത്തു. ഇനി ആ കോപത്തിന് അവരും അർഹത പെട്ടവരാണോ? ആ അറിയില്ല! അല്ലേ ഞാൻ ശെരിക്കും എന്നോട് തന്നാണോ ഇങ്ങനെ ദേഷ്യപ്പെടുന്നത്?