ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Posted by

ഇപ്പൊ ഞങ്ങളെ പറ്റി ആ കോളജിൽ പല കഥകളാണ്. പക്ഷേ ഒന്നിനും അവരുടെ കയ്യിൽ പറയത്തക്ക തെളിവുകൾ ഇല്ലാത്തതിനാൽ അതൊക്ക വെറും പുകമറയായി നിക്കുവാണ്.  പക്ഷേ അതിലൊന്നിലും ഞങ്ങളുടെ ശെരിക്കുള്ള കേളികൾ ഇല്ലാതിരുന്നത് സത്യം പറഞ്ഞാൽ എന്നേ അത്ഭുതപെടുത്തി. സാധാരണ ഇതുപോലെ എന്തങ്കിലും ഉണ്ടായാൽ പൊടുപ്പും തുങ്ങലും വെച്ചു അത് ഊതി വീർപ്പിച്ചു അവരെ പരമാവധി നാണങ്കെടുത്തുകയാണല്ലോ മലയാളികളുടെ സ്വഭാവം. ഇതിപ്പോ ഇത്രയൊക്കെ നടന്നിട്ട് പോലും അവളെ പറ്റിയോ എന്നേ പറ്റിയോ പ്രതീക്ഷിച്ചപോലെ ഒരു കഥയും അവിടെ പ്രചരിക്കുന്നില്ല. ചിലപ്പോൾ അവർ എന്നോട് പറയാത്തതാവും.

നിദിൻ ഇന്ന് ആദ്യമായി എന്നോട് അതേപറ്റി തിരക്കി.

“”ഞങ്ങൾ അവിടെ സംസാരിച്ചോണ്ട് ഇരുന്നപ്പോൾ ആ ജീന വന്ന് പൊക്കിയതാടാ “”

ഞാൻ നിഥിനോട്‌ പറഞ്ഞു. പക്ഷേ അവൻ അതിന് വിശ്വസിക്കാതെ ഒന്ന് മൂളിയിട്ട്

“”ഹ്മ്മ്, എന്തയാലും കൊള്ളാം, നിങ്ങൾ കിസ്സടിക്കുന്നത് അവര് കണ്ടെന്നാ കൊറേയെണ്ണം പറഞ്ഞോണ്ട് നടക്കുന്നത്. അതോണ്ടാ പോലും നിനക്ക് സസ്പെൻഷൻ. ആ അശ്വതിയെ ഇവിടെ എല്ലാത്തിനും പേടിയാ,  അതോണ്ട് മസാല കഥകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലടാ . പിന്നെ ടാ പിന്നേ ആ ജീനാ മിസ്സ്‌ അവർ റിസൈൻ ചെയ്തു പോയി.””

ഒരേസമയം അത്ഭുതവും ആശ്വാസവും തരുന്നൊരു വാർത്തയായിരുന്നു അവന്‍ അവസാനം പറഞ്ഞത്.  ഇനി ആ ജീനയെ ഫേസ് ചെയ്യണ്ടല്ലോ എന്നതാണ് ആശ്വാസം , പക്ഷേ അവർ എവിടെ പോയി എന്നുള്ള അത്ഭുതവും എനിക്കുണ്ട്.

“”എവിടേക്ക്?””

“”ആ ആർക്കും അറിയില്ല. അതുപോട്ടെ നീ അവളെ വിളിച്ചോ? “”

“”ഇല്ല, ഞാൻ എങ്ങനാടാ ഇപ്പൊ, അവൾ ക്ലാസിലൊക്കെ വരുന്നില്ലേ?”

താല്പര്യം ഇല്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു.

“”ടാ പൊട്ടാ അവളെ വിളിക്ക്, അവടെ കാര്യ ഇപ്പൊ കഷ്ടമാണ്. എന്നും അവളുടെ അമ്മ അവളെ ഇവിടെ കൊണ്ടാക്കും,  നമ്മുടെ ക്ലാസിന്റെ അടുത്തുള്ള സ്റ്റെയറിൽ തന്നെ അവളെ കാത്തു അവരിരിക്കും, അശ്വതി ഇപ്പൊ ആരോടും മിണ്ടില്ല, ഞങ്ങളെ ഒന്ന് നിവർന്നു പോലും നോക്കില്ല, എപ്പോഴും കരച്ചിലാണ്, ആ പഴയ അശ്വതി ആകെ മാറിയടാ, എങ്ങനെ നടന്നവളാ ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലാ, അവൾ വല്ല കടുങ്കയ്യും ചെയ്താലുണ്ടല്ലോ.””

Leave a Reply

Your email address will not be published. Required fields are marked *