അതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും വീട്ടുകാരെ കോളജിലേക്ക് വിളിപ്പിച്ചു വരുത്തി, എന്റെയും അവളുടെയും വീട്ടിൽ നിന്നും ഞങ്ങളുടെ അമ്മമാരാണ് വന്നത്. അവരുടെ മുൻപിൽവെച്ച് വീണ്ടും ചോദ്യം ചെയ്യൽ, അവിടെയും അവൾ വെറും വിക്റ്റിമും ഞാൻ തീർത്തും കുറ്റകാരനും, പക്ഷേ എന്തോ സാനി അവിടെ ഇല്ലാത്തോണ്ടാവും ചോദ്യങ്ങൾക്കൊന്നും അത്ര മൂർച്ചയില്ല.
ഇതിപ്പോ കോളജിൽ വന്നെങ്കിലും എന്റെ വീട്ടുകാർക്കും കാര്യങ്ങളുടെ ശെരിക്കുള്ള കിടപ്പുവശം അറിയില്ല. ഞങ്ങൾ രണ്ടും പൂട്ടി ഇട്ടിരുന്ന ആ ബിൽഡിങ്ങിൽ ക്ലാസുകട്ട് ചെയ്തു പോയിരുന്നു എന്തോ ഒപ്പിച്ചുവെച്ചു, അത് ഒരു മിസ്സ് കണ്ടു അങ്ങനെയാണ് വിളിപ്പിച്ചത് അത്രമാത്രമേ കോളജിൽ ഭാഗത്തു നിന്നും പറഞ്ഞിരിക്കുന്നത്. കൂടുതൽ പറയാൻ ശെരിക്കും തെളിവോ പരാതിയോ അവരുടെ പക്ഷത്തും ഇല്ലല്ലോ.
********************
അതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞ്
അമ്മ എന്നോട് കോളെജില്‍ വന്ന അന്ന്തൊട്ട് മിണ്ടാറില്ല. അവർ എന്നെ അവഗണിച്ചു പെരുമാറുമ്പോൾ ഞാൻ ആ വീട്ടിൽനിന്ന് തന്നെ ഇല്ലാതാവുകയായിരുന്നു, അച്ചൻ പണ്ടേ എന്നോട് അങ്ങനെ വലുതായി സംസാരിക്കാത്തോണ്ട് അതെനിക്ക് അത്ര വിഷമമായില്ല. എന്തുപറഞ്ഞാലും അശ്വതിയുടെ അവസ്‌ഥയും ഇതൊക്കെ തന്നാവും, എനിക്കിപ്പോ അവളോട് ദേഷ്യമൊന്നുമില്ല, പക്ഷേ അവളൂടെ താല്പര്യപ്പെട്ടാണ് ഞങ്ങളത് ചെയ്തത് പക്ഷേ ആ ഓഫീസ് റൂമിൽ എന്നെ മാത്രം വിചാരണക്കെറിഞ്ഞു കൊടുത്തതിന്റെ അമർഷം ഇപ്പോഴുമുണ്ട് മാത്രമല്ല അവള്‍ സാനിയുടെ നിര്‍ബന്തപ്രകാരമാണെങ്കിലും എന്തിനു ആ പരാതിയില്‍ ഒപ്പ് വെച്ചു?
“”ഇനി അവൾ നിന്നേ ചതിക്കയാണോ? “’
ഏറെ നാളുകൾക്ക് ശേഷം ആദ്യമായി അത്തരം ഒരു ചോദ്യം എന്റെ മനസ്സിൽ തലപൊക്കി. ഞങ്ങൾ തമ്മിൽ അതിൽ പിന്നെ കോൺടാക്ട് ഇല്ല. എനിക്ക് അവൾക്കൊരു മെസ്സേജ് പോലും അയക്കാൻ തോന്നുന്നില്ല, അവളും അയച്ചില്ല. അവൾ ഇപ്പൊ കോളജിൽ പോകുന്നുണ്ടന്നറിയാം അത്രമാത്രം
ഇതിനിടയിൽ ക്ലാസിലെ വിവരങ്ങൾ അറിയാൻ ഞാൻ നിഥിനെയും ഷാനുവിനെയും വിളിച്ചു നോക്കി. ഇവരാണ് ഇപ്പൊ എനിക്കാ ആ ക്ലാസിലുള്ള ആകെ കമ്പനിക്കാർ. എനിക്കു സസ്പെൻഷൻ കിട്ടിയ അന്ന് വെകുന്നേരം നിഥിൻ എന്നേ വിളിച്ചിരുന്നു. ആ ക്ലാസിൽ നിന്ന് അവർ മാത്രമാണ് എന്നേ വിളിച്ചത്. എന്നെ വിളിച്ചു കളിയാക്കാൻ ആകുമെന്നാ ഞാൻ ആദ്യം കരുതിയത്, പക്ഷേ അതുണ്ടായില്ല. എന്റെ അച്ചുപോലും എന്നോട് കാണിക്കാത്ത ദയ അവർ കാണിച്ചപ്പോൾ ഞാൻ അറിയാതെ എന്റെ വിഷമം എല്ലാം ഞാൻ അവനോടു പറഞ്ഞുപൊയി , അവൻ അതെല്ലാം കേട്ടതിനു ശേഷം കോൺഫറൻസിൽ ഷാനുവിനെ കൂടെ ആടാക്കി. അവനായിരുന്നു അന്നെന്നെ ഇമോഷണലി സപ്പോർട്ട് ചെയ്തത്. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ഒരു വർഷം ഞാൻ എന്തിനാ ഇവരോടൊക്കെ മിണ്ടാതെ നടന്നെ എന്നുപോലും ചിന്തിച്ചു പോയി. ഇപ്പൊ സ്ഥിരം വിളിക്കും. അവന്മാരോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി പഴയ ഞാൻ ഇപ്പൊഴുള്ളതിനെക്കാൾ ഒരുപാട് നല്ലവനായിരുന്നു. ചെറിയ ചില മൂട്സ്വിങ്ങ്സ്, ദുരഭിമാനപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ആള് മിസ്ടര്‍ പെര്‍ഫെക്റ്റ്.