അന്നവള്‍ക്ക് എല്ലാരുടെയും മുൻപിൽ അപമാനിക്കായിരുന്നു പക്ഷേ അവൾ അത് ചെയ്തോ! എന്നെ ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം ആ അവളെ അറിയാൻ പോലും ശ്രെമിക്കാതെ എന്നേ ചതിച്ചു ഉപയോഗിച്ച് വലിച്ചെറിഞ്ഞ അശ്വതിയെയാണ് ഞാൻ ഇപ്പൊ കെട്ടുന്നത്. ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുനത് ? എന്‍റെ ചിന്തകള്‍ പരസ്പര ബെന്തമില്ലാതെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു.
അവളോട് , ജീനയോടു ഒരു മാപ്പ് പറയാന്‍ എനിക്കാഗ്രഹമുണ്ട് ഞാന്‍ പലവെട്ടം ജീനയെ വിളിച്ചു നോക്കി പക്ഷേ കിട്ടിയില്ല.
അങ്ങനെ കല്യാണ ദിവസം വന്നെത്തി. ഞങ്ങളുടെ സ്റ്റാറ്റസിനൊത്ത കല്യാണം എന്ന് പറയാൻ പറ്റുന്ന ഒന്നല്ല അന്ന് നടന്നത്. ആകെ കുറച്ചു ബെന്തുക്കൾ ഏറിവന്നാൽ ഒരു 50 പേര് കാണും, എന്റെ ബർത്തഡേ പാർട്ടിക്ക് പോലും അതിലും ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ബന്തുക്കളുടെ മുഖംഭാവം കണ്ടപ്പോൾ ആർക്കും ആ കല്യാണത്തിൽ തീരെ താല്പര്യം ഇല്ല. അതെങ്ങനെ ഉണ്ടാവും കോവിലകം ഗ്രൂപ്പിന്റെ വെറുമോരു തൊഴിലാളിയുടെ മകളെയല്ലേ ഞാൻ കേട്ടുന്നത്.
ഇപ്പൊ ആ കല്യാണം അശ്വതിക്കു വേണ്ട, എനിക്ക് വേണ്ട, വീട്ടുകാരുടെയും നാട്ടുകാരുടെയും പെരുമാറ്റത്തിൽ അവർക്കും താല്പര്യമില്ല പിന്നെ ആർക്കുവേണ്ടി? ആ ചോദ്യം എന്റെ ഉള്ളിൽ അലയടിച്ചു. കോവിലകം ഗ്രൂപ്പ്, തൂങ്ങി കിടക്കുന്ന ആ ബോർഡിന് വേണ്ടിയോ!.
ആരോ മരവിച്ചു നിന്ന എനിക്ക് താലി എടുത്തു തന്നു, ഞാൻ അവളുടെ കഴുത്തിൽ അത് കെട്ടാൻ പോയപ്പോൾ ഇന്നലെ നിധിൻ അയച്ചു തന്ന പത്ര വാർത്തയിലേ ജീനയുടെ മുഖം വീണ്ടും എന്റെ മനസ്സിൽ വന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന ജീനയെ ഞാൻ വാരി എടുത്തു കൊണ്ടു പുറത്തേക്ക് വരുന്ന പടം. ഇപ്രാവശ്യം ആ മുഖം എനിക്ക് ഭയമോ ദേഷ്യമോ വെറുപ്പോ ഒന്നുമല്ല സമ്മാനിച്ചത് പകരം വിലപ്പെട്ട എന്തോ ഒന്ന് നഷ്ടം പ്പെട്ടു പോകുന്ന പോലെത്തെ ഒരു ഫീൽ. വല്ലാത്ത വേദന.
ഇന്നലെ നടന്നതൊക്കെ ഞാനപ്പൊ വീണ്ടും ഓർത്തു.
****************
“”അവൾ ആ അഭിയിട് കാണിച്ച പോലല്ലേ എന്നോടും കാണിച്ചത്. ച്ചെ!“”
നാളേ എന്റെ കല്യാണമാണ് പക്ഷേ ഞാൻ ശെരിക്കും ഇമോഷ്ണലി തീരെ ഡൌണാണ്. നിഥിന്റെ ഈ ഫോൺ അപ്പോഴാണ് വന്നത്.