നീല മാലാഖ 2 [അജു]

Posted by

പേടിച്ചിട്ട് ഒന്നും അല്ലാ പക്ഷെ എന്തോ ഒരു ഭയം

ഇന്നലത്തെ ഞാൻ ആയിരുന്നെങ്കിൽ കളിയാക്കി കൊന്നേനെ അവളെ

പറഞ്ഞു തീരും മുന്നേ ശശിയണ്ണൻ ദേ വരുന്നു

സമയത്തിന്റെ കാര്യത്തിൽ ആളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ

പക്ഷെ ഇതെന്താ ബുള്ളെറ്റിലോ മെലിഞ്ഞു ഉണങ്ങി പൊക്കം കുറഞ്ഞ അണ്ണൻ ഇതിൽ വരുന്നത് കണ്ടപ്പോൾ ആദ്യം ഓർമ വന്നത് സൗണ്ട് തോമായിൽ ധർമജൻ വരുന്നതാണ്

അടുത്തെത്തിയപ്പോൾ പപ്പുവിനെ പോലെ എന്റെ ചോദ്യം പിടിവിട്ടു പോയി

വാര്യം പിള്ളിയിലെ ശശി അണ്ണൻ അല്ലെ എന്താ അണ്ണാ ബുള്ളെറ്റില്

ചോദ്യം ആൾക് മനസ്സിലായില്ലെങ്കിലും എന്റെ ചളിക്ക് പുറകിൽ നിന്ന് സപ്പോർട്ട് തരും പോലെ ഉറക്കെ ചിരിക്കുന്ന അനുവിന്റെ ശബ്ദം കേട്ടു..

മതി എനിക്ക് അത് കേട്ടാൽ മതി മരിയാതക്ക് സംസാരിക്കാത്ത ഞാൻ ഈ കണ്ട ചളിയൊക്കെ പറഞ്ഞു കൂട്ടുന്നത് അവൾക്ക് വേണ്ടിയാ ആ ചിരിയൊന്ന് കാണാൻ

ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാടാ എങ്ങനുണ്ട്

എന്നാലും എന്റെ ശശിയണ്ണാ നിങ്ങൾക്ക് പൊങ്ങുന്നത് പൊക്കിയാൽ പോരെ എന്നൊരു ചോദ്യം മനസ്സിൽ വന്നെങ്കിലും ഞാൻ അത് അവിടെ തന്നെ കെട്ടിയിട്ടു

ആള് വന്ന് എന്തോ കാര്യമായി നോക്കുന്നുണ്ട്

പോന്ന്ഉരുക്കുന്നിടത്തെ പൂച്ചയെ പോലെ ഞാനും അത് നോക്കി നിന്നു പുറകിൽ നിന്ന് വീണ്ടും തൊണ്ടൽ

എന്നെ നോക്കിയിട്ട് ബുള്ളെട്ടിലേക്ക് കണ്ണ് കൊണ്ടൊരു ആംഗ്യം കാണിച്ചു

ആദ്യം മനസ്സിലായില്ലെങ്കിലും പിന്നെ കാര്യം പിടികിട്ടി മെല്ലെ ചാവി ഓണ് ആക്കി നുഴഞ്ഞു കയറുന്ന ഭീകരനെ പോലെ ഞാൻ ആ സീറ്റിൽ ഇരുന്നു

അണ്ണാ ഞാൻ ഇതൊന്ന് ഓടിച്ച് നോക്കിക്കോട്ടെ

പിന്നെന്താ നീ ഓടിച്ച് വാ

അല്ലെങ്കില് വേണ്ട നിങ്ങൾ എവിടെയോ പോവാൻ ഇറങ്ങിയതല്ലേ പൊയ്ക്കോ വണ്ടി വൈകിട്ട് വർക്ഷോപ്പിൽ വന്ന് എടുത്തോ

എന്റെ ഉള്ളിൽ ഒരായിരം ബൾബുകൾ ഒപ്പം കത്തി

ഞാൻ മെല്ലെ മുഖം തിരിച്ചു അവളെ നോക്കിയപ്പോൾ അവിടെ ബള്ബുകൾക്ക് പകരം മെഴുക് തിരി ആയിരുന്നു

അല്ലേലും ശശിയണ്ണൻ മുത്താണ് എന്നും പറഞ്ഞു ഞാൻ ഒറ്റ അടിക്ക് സ്റ്റാർട്ട് ആക്കി കേറാൻ പറയും മുന്നേ അവൾ കേറി പിന്നിലും സീറ്റ് പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *