നീല മാലാഖ 2 [അജു]

Posted by

“ഏത് നേരത്താണ് ഈശോയെ ഈ കുന്തത്തിൽ വരാൻ ഓകെ പറഞ്ഞേ”

എന്നോട് വരാൻ പറഞ്ഞ സമയത്തെ പ്രാകിക്കൊണ്ട് ആൾ എന്റെ അടുത്ത് തന്നെ വന്നു നിന്നു ഞാൻ ഒളിക്കണ്ണിട്ട് നോക്കിയപ്പോൾ ദേഷ്യത്തോടെ അല്ലെന്ന് മനസ്സിലായി

ഭാഗ്യം അവള് ചിരിക്കുന്നും ഉണ്ട്

ഒന്നൂടെ അടുത്ത് വന്നിട്ട് എന്നോട് വീണ്ടും ചോദിച്ചു അല്ല എന്താ ഉദ്ദേശ്യം ഇത് ഇന്ന് ശെരിയാവോ

8 ഇന്റെ സ്പാനർ കിട്ടിയിരുന്നെങ്കിൽ

കിട്ടിയിരുന്നെങ്കിൽ

ഇപ്പൊ ശെര്യാക്കായിരുന്നു

ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് തുളുമ്പുന്ന കുടം പോലെ പിന്നെയും ചിരിക്കാൻ തുടങ്ങി

ഇതെന്തു സാധനം..

ഇത് ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചുമ്മാ ആട്ട് കിട്ടിയേനെ അത്രയും ദുരുപയോഗം ചെയ്ത കോമഡി ആണ് എന്നിട്ടും ഈ മണ്ടി ഇരുന്ന് ചിരിക്കുന്ന കണ്ടിലേ..

ഞാൻ മനസ്സിൽ ചിന്തിച്ചത് അവള് മാനത്ത് കണ്ടത് കൊണ്ടാണോ അറിയില്ല ആ ചിരി ഫുൾ സ്റ്റോപ് ഇട്ട പോലെ നിന്നു

ഞാൻ എന്ത് ചെയ്യുമെന്ന് ആലോജിച്ചപ്പോയാ

നമ്മുടെ ശശി അണ്ണനെ ഓർമ വന്നത് മെക്കാനിക് ശശി ..

നേരെ ഫോൺ എടുത്ത് ഡയല് അമർത്തിയപ്പോൾ ആശാൻ ചാടി എടുത്തു

“എവിടെടാ അജു നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ”

കഥ തുടങ്ങും മുന്നേ ഞാൻ സംഗതി അവതരിപ്പിച്ചു

“നീ ഇട്ട് സെൽഫ് അടിച്ചു ബാറ്ററി തീർക്കേണ്ട ഡീസൽ ബ്ലോക്ക് ആയതോ പ്ളഗ് ലൂസ് ആയതോ ആവും ഞാൻ ഇപ്പൊ വരാം”

ഉം മൂളി ഫോൺ കട്ട് ആക്കി അവളെ നോക്കുമ്പോൾ അതാ ഓട്ടോയ്ക്ക് കയ്യ് കാണിക്കുന്നു

ഭാഗ്യം ഓട്ടോക്കാരൻ കണ്ടതായി പോലും ഭാവിച്ചില്ല

അങ്ങനെ തന്നെ വേണം

ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് അവളെ നോക്കിയപ്പോൾ

ആ മുഖത്ത് ദേഷ്യത്തിന്റെ കാർമേഘം നിറഞ്ഞിരുന്നു

മൈര് വേണ്ടായിരുന്നു

ഇഷ്ടം പറഞ്ഞ ദിവസം ഇത്രയും കരഞ്ഞ പെണ്ണുണ്ടാവില്ല ഇനിയും ഓരോന്ന് കാണിച്ച് വിഷമിപ്പിക്കണ്ടാ

അനു എന്ന് വിളിച്ച് ഞാൻ അടുത്ത് ചെന്നപ്പോൾ എന്നെ മൈൻഡ് ചെയ്യുന്നുപോലും ഇല്ല

വെറുതെ അല്ല മരയോന്തേ ഓട്ടോ നിറുത്താതിരുന്നത്

ആ ഭാവം കണ്ട് ഉള്ളിൽ ചിരിച്ചെങ്കിലും പുറത്ത് കാണിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *