അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Posted by

ആ സംസാരത്തിനിടക്ക് രണ്ടുപേരും ജാനിയുടെ വീടിന് മുന്നിലുള്ള ചെറിയൊരു പൂന്തോട്ടത്തിൽ ചെടികളെ പരിപാലിക്കുന്ന പണിയിലേർപ്പെട്ടു..

സന്ധ്യ ഒരു റോസാ ചെടിയുടെ മുൻപിൽനിന്ന് അതിലെ നല്ല ചുമപ്പ് നിറമുള്ളൊരു ഒരു റോസാപ്പൂവിൽ തഴുകി ജാനിയോടായി പറഞ്ഞു “നിനക്കോർമയുണ്ടോ ജാനി…”

“എന്താടീ…?” മറ്റെന്തോ ജോലിയിലായിരുന്ന ജാനി തിരക്കി

“…അന്ന് രാജീവേട്ടൻ എനിക്കിത്പോലൊരു ചുമന്ന റോസാപ്പൂവ് തന്നെന്നെ പ്രൊപ്പോസ് ചെയ്തത്…” സന്ധ്യ അത് പറയുമ്പോ കഴിഞ്ഞുപോയ നല്ല നിമിഷങ്ങൾ ഓർത്ത് അവരുടെ മുഖത്തൊരു ചെറിയ നാണം കലർന്ന ഭാവം വന്നുകൂടിയിരുന്നു

“പിന്നേ അങ്ങനെയൊക്കെ മറക്കാൻ പറ്റ്വോ…അന്ന് നീ തലകറങ്ങി വീണില്ലെന്നെ ഉള്ളൂ…”അത് പറഞ്ഞ് ജാനി ചിരിച്ചു

“..അത് പിന്നെ പെട്ടെന്ന് ഒരു ദിവസം വന്ന് ‘എനിക്ക് സന്ധ്യേനെ ഇഷ്ടാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്’ ന്ന് പറഞ്ഞൊരു പൂവും തന്നോരൊറ്റ പോക്കായിരുന്നില്ലേ ആ  മനുഷ്യൻ………..അന്ന് എനിക്ക് എന്തോരം സന്തോഷയിരുന്നൂന്ന് അറിയൊ നിനക്ക്..”

സന്ധ്യ അത് പറയുമ്പോ വല്ലാത്ത ഒരു സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നെന്ന് ജാനിക്ക് മനസ്സിലായി

“എന്തേ ഇപ്പൊ സന്തോഷത്തിനെന്തേലും കുറവുണ്ടോ…?”ജാനിയുടെ ചോദ്യം

“ഒരു കുറവുമില്ല സന്തോഷം മാത്രേ ഉണ്ടായിട്ടുള്ളൂ..സ്നേഹിച്ചിട്ടെ ഉള്ളൂ എന്നെ…. ഇതുപോലെ ഒരാളും സ്നേഹിച്ചിട്ടില്ല…മറ്റൊരു സ്നേഹവും അതിനിനി പകരവുമാവില്ല… ” അത് പറഞ്ഞു മുഴുവിച്ചപ്പോഴേക്കും സന്ധ്യയുടെ കണ്ണിൽ കണ്ണീരുപൊടിഞ്ഞിരുന്നു..

“സന്ധ്യേ…സന്ധ്യേ എന്തിനാ നീ കരയണേ…ശേ ഇപ്പൊ ഇവിടെയെന്താ ണ്ടായെ കരയാനുമ്മേണ്ടി..”ജാനി സന്ധ്യയുടെ കണ്ണുനീര് തുടച്ചിട്ട് ചോദിച്ചു

“ഏയ് ഒന്നുല്ല…” സന്ധ്യ ജാനിയോട് അങ്ങനെ പറഞ്ഞുവെങ്കിലും…രാജീവേട്ടൻ തന്നോട് പലപ്പോഴായി സൂചിപ്പിച്ച ചില കാര്യങ്ങൾ മനപ്പൂർവം സന്ധ്യ മറച്ചുവെച്ചു

“ഏയ്…എന്തോ കാര്യമില്ലാതെ നീ ഇത്ര വിഷമിക്കില്ലലോ…?” ജാനി വീണ്ടും ചോദിച്ചു

“ഇത് സന്തോഷം കൊണ്ട് കരഞ്ഞതാണ്..”അങ്ങനെയൊരു കള്ളം പറഞ്ഞ് സന്ധ്യ ഒഴിഞ്ഞു മാറി

രണ്ടുപേരും അവരവരുടെ വീട്ടിലേക്ക് പോയിരുന്നു…

ശ്രീയുടെ ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ജാനി ശ്രീയുടെ റൂമിലേക്ക് വരുന്നത്..

“പെണ്ണേ…നിന്‍റെ ഫോൺ അടിക്കുന്നത് കേൾക്കാൻ മേലെ നിനക്ക് എത്ര നേരമായി അത് കിടന്നടിക്കുന്നു…” കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന ശ്രീയോടായി ജാനിയമ്മ ചോദിച്ചു

ശ്രീലക്ഷ്മി അത് ഗൗനിക്കാതെ മുഖം തിരിച്ചു കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *