ഒരു പെണ്ണുകാണല്‍
Oru Pennu Kaanal | Author : Master
എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. അനിത അവളുടെ ഭര്‍ത്താവിന്റെ പെങ്ങളെ എനിക്ക് കല്യാണം ആലോചിച്ചിരിക്കുന്നു! സംഗതി സത്യമാണ് എന്ന് ഉറപ്പായപ്പോള്‍ അതില്‍ എന്തെങ്കിലും ചതി കാണുമോ എന്നായി എന്റെ ശങ്ക. മുപ്പത്തിയഞ്ചു വയസ്സായിട്ടും കല്യാണം കഴിക്കാതെ നടക്കുന്ന എന്നോട് അപ്പനും അമ്മയും ഉഗ്രശാസനം തന്നിരിക്കുകയാണ് ചെന്ന് പെണ്ണിനെ കണ്ടിട്ട് വരാന്‍! അനിത എന്നോടല്ല, അവരെ വിളിച്ചാണ് സംസാരിച്ചത്. എന്നോടവള്‍ സംസാരിക്കാഞ്ഞതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല, പക്ഷെ സ്വന്തം ഭര്‍ത്താവിന്റെ സഹോദരിയെ എനിക്ക് നല്കാന്‍ അവള്‍ക്ക് എങ്ങനെ തോന്നി എന്നതാണ് എന്നെ അലട്ടിയ സംഗതി. കാര്യം എന്തെന്നല്ലേ?
അനിത അമ്മയുടെ അനുജത്തിയുടെ മകളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠന സമയത്ത് ഒരു സംഭവം ഉണ്ടായി. സാമ്പത്തികമായി അനിതയുടെ വീട്ടുകാര്‍ ഞങ്ങളെക്കാള്‍ വളരെ മുകളിലാണ്. അവളുടെ പപ്പാ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. നല്ല ശമ്പളവും കിമ്പളവും ഉള്ള അങ്കിള്‍, ഒപ്പം വളരെ കര്‍ക്കശക്കാരനും കൂടിയായിരുന്നു. മക്കളെ വളരെയധികം അച്ചടക്കത്തില്‍ വളര്‍ത്തിയ അദ്ദേഹം അവരെ പഠിപ്പിച്ചതും വലിയവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളിലാണ്. അനിതയ്ക്ക് എന്റെ പ്രായമുള്ള ഒരു ആങ്ങള ഉണ്ട്. അവളെക്കാള്‍ അഞ്ചുവയസ് മൂപ്പാണ് എനിക്കും അവനും. അവന്റെ പേര് അനീഷ്, എന്റെ പേര് ജോസഫ്. അനീഷ് ഒരു പുസ്തകപ്പുഴു ആണ്. പഠനം എന്ന ഒറ്റ ചിന്തയെ അവനുള്ളൂ. മറ്റു കുട്ടികളുമായി കൂട്ടുകെട്ടില്ലാത്ത അവന്‍ സ്കൂളില്‍ സ്ഥിരം ഒന്നാം സ്ഥാനക്കാരന്‍ ആയിരുന്നു. മറിച്ച് ഞാന്‍ പഠിച്ചിരുന്നത് സര്‍ക്കാര്‍ സ്കൂളിലാണ്. പഠനത്തില്‍ ഞാന്‍ മെച്ചമാണ് എങ്കിലും, കളിയും അനുബന്ധ കലാപരിപാടികളും ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ബന്ധുക്കളായ അനിതയുടെ വീട്ടില്‍ ഞാന്‍ ഇടയ്ക്ക് പോകാറുണ്ട്. അവര്‍ മാങ്ങയും ചക്കയും ഒക്കെ പറിക്കാന്‍ എന്നെയാണ് വിളിക്കുക. അനിത പഠനത്തില്‍ അനീഷിനെപ്പോലെ മിടുക്കി ആയിരുന്നില്ല. എങ്കിലും നല്ല രീതിയില്‍ അവള്‍ എല്ലാ വര്‍ഷവും പാസായിക്കൊണ്ടിരുന്നു. കാണാന്‍ അനീഷ് ഒരു ബുദ്ധിജീവിയെപ്പോലെ ആണ്. കണ്ണട ധരിച്ച് സൌമ്യനായ മെലിഞ്ഞ പയ്യന്‍. അനിത നേരെ മറിച്ചാണ്. ഒരു തെറിച്ച പെണ്ണായിരുന്നു അവള്‍. കാണാന്‍ അമറന്‍ ഉരുപ്പടി. പെങ്ങളെപ്പോലെ കണ്ടിരുന്നതിനാല്‍, എനിക്ക് അത്തരത്തില്‍ ദുഷിച്ച ചിന്തകള്‍ അവളെപ്പറ്റി അന്നൊന്നും ഉണ്ടായിരുന്നില്ല. അങ്കിള്‍ കര്‍ക്കശമായി വളര്‍ത്തിയിരുന്നതിനാല്‍ അവളെ ലൈനടിക്കാന്‍ ആരും തുനിഞ്ഞുമില്ല.