” ഒക്കെ…… അങ്ങനെ ആണെങ്കിൽ നീ എന്റെ വീട്ടിലോട്ട് ചെല്ല് ഞാൻ അലീനയെ വിളിച്ചു പറയാം….. ഇന്ന് നീ അവിടെ നിൽക്ക് നാളെ ഞാൻ അവിടെക്ക് എത്താം ”
” സാർ എന്റെ റോളിന്റെ കാര്യം ”
” നാളെ നേരിട്ട് പറയാമെടാ ”
ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
” ഡാ നീ വീഡിയോ വല്ലതും എടുത്തിട്ടുണ്ടോ ”
” ഇല്ല”
” നീ വല്ലതും കണ്ടോ ”
ഞാൻ ഒന്നും മിണ്ടിയില്ല.
” എന്തെങ്കിലും കണ്ടെങ്കിൽ തന്നെ അതങ്ങ് മറന്നേരെ…… നീ പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അത് മറ്റൊരു ഗോസിപ്പ് മാത്രം ആയിരിക്കും പക്ഷെ നിന്റെ ലൈഫ് അതോടെ തീർന്നെന്ന് വിചാരിച്ചാൽ മതി”
അലീന മേഡം അത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ അകത്ത് ഫോൺ ബെല്ലടിക്കുന്നത് കേൾക്കാമായിരുന്നു. അവർ അകത്തേക്ക് പോയപ്പോഴും ഞാൻ അങ്ങനെ തന്നെ നിൽക്കുക ആയിരുന്നു. കുറച്ച് കയിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി വന്നു.
” നീ കേറി വാ ….. ഇച്ചായനാ വിളിച്ചത് നിന്നെ ഇന്നത്തേക്ക് ഇവിടെ താമസിപ്പിക്കണം പോലും ”
ഞാൻ യന്ധ്രികമായി ആ വീടിന്
ഉള്ളിലേക്ക് കയറുമ്പോൾ അലീന മേഡം പറഞ്ഞു.
” ഇനി നീ ഒളിഞ്ഞു നോക്കുമോ……. നിന്നെ വാച്ച് ചെയ്യാൻ ആരെയെങ്കിലും വിളിക്കണോ ”
ഞാൻ ഇല്ലെന്ന് തലയാട്ടികൊണ്ട് അവർക്ക് പുറകെ ആ വീട്ടിനുള്ളിൽ കയറി അവർ കാണിച്ചു തന്ന മുറിയിൽ കയറി. ഞാൻ മേഡത്തിനോട് അതികം സംസാരിച്ചില്ല എനിക്ക് അവരോട് എന്തോ വെറുപ്പ് ആണ് അപ്പോൾ തോന്നിയിരുന്നത്. പഠിക്കുന്ന സമയത്ത് അവരുടെ ഫോട്ടോകൾ വെട്ടിയെടുത്ത് വെള്ളമിറക്കി നടന്നിട്ടുണ്ട്. ഇന്ന് കണ്ട കാഴ്ച എന്റെ മനസിലെ ആ വിഗ്രഹത്തെ തച്ചുടക്കുന്നത് ആയിരുന്നു. എന്നാലും അവർ ഒരു നടി അല്ലെ അത്ര മുട്ടി നിൽക്കുക ആണേൽ അവർക്ക് ഒരു ആണിനെ വളച്ചെടുക്കാൻ ആണോ പാട്. ഞാൻ ആവിശ്യം ഇല്ലാത്തത് എന്തെക്കെയോ ആലോചിച്ചു കൂട്ടി. ഇടക്ക് തോമസ് സാറിനെ വിളിച്ചു നോക്കിയെങ്കിലും വീണ്ടും ഔട്ട് ഓഫ് കവറേജ് ആണ്.
അന്ന് രാത്രി വരെ ഞാൻ അതെ ഇരുപ്പ് ഇരുന്നു. ഇടക്ക് അലീന മേഡം വന്നു.
” ഡാ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക് “