ഹീറോ – വേണ്ടടാ…… നീ ഞങ്ങളുടെ അവസ്ഥ കണ്ടിട്ട് ആയിരിക്കും ഇങ്ങനെ പറയുന്നത്. നീ…
സജി – അല്ലേടാ എനിക്ക് ഇഷ്ട്ടം ആണ്…. കുറച്ച് നുമ്പേ പറയണം എന്ന് ഉണ്ടായിരുന്നു …… ഇപ്പോഴാ നിന്നോട് പറയാൻ ധൈര്യം വന്നത്
ഹീറോ – അവൾക്ക് അറിയാമോ
സജി -ഇല്ല നീ ഒന്ന് സംസാരിക്ക്
ഇത് കേട്ടുകൊണ്ട് അലിനയുടെ കഥപാത്രം അവർക്ക് പിന്നിൽ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ അവരെ കാണുമ്പോൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുന്ന അവരുടെ പുറകെ എന്റെ കഥപാത്രമായ സജി പോകുന്നതും അവരെ കാണ്വിൻസ് ചെയ്യുന്നതും ആണ് സീൻ.
ഷൂട്ടിംഗ് തുടങ്ങി . ഞാനും ഹീറോയും ആയുള്ള കോമ്പിനേഷൻ കഴിഞ്ഞു. ഇനി ഉള്ളത് അലീന മേഡവും ആയുള്ള സീൻ ആണ്. മേഡത്തിന്റ ക്ലോസപ്പ് എടുക്കുന്ന സമയത്ത് ഞാൻ എന്റെ ഡയലോഗ് പഠിക്കുക ആയിരുന്നു.പക്ഷെ ഷൂട്ടിംഗ് സമയത്ത് മൊത്തം കയ്യിൽ നിന്നും പോയി. മേഡത്തെ കയ്യിൽ പിടിച്ചു നിർത്തി അവരുടെ കണ്ണിൽ നോക്കിയാണ് ഡിയോലോഗ് പറയേണ്ടത്. ഞാൻ അവരുടെ കൈയിൽ പിടിച്ചു നിർത്തി. തിരിഞ്ഞു നിന്ന അവർ വല്ലാത്തൊരു നോട്ടമാണ് എന്നെ നോക്കിയത്. അവരുടെ കണ്ണിൽ നോക്കിയ എന്റെ ഡയലോഗ് എല്ലാം മറന്നു പോയി. പിന്നെ എനിക്ക് ഓർമ വന്നതും എന്റെ മനസിൽ ഉള്ള ഡയലോഗും കൊണ്ട് ഞാൻ പിടിച്ചു നിന്നു. ആ സീനിൽ മേഡം അഭിനയിച്ചത് ആണോ അതോ ഞാൻ പറഞ്ഞ ഡയലോഗിന് റിയാക്ട് ചെയ്തത് ആണോ എനിക്ക് ഒന്നും മനസിലായില്ല.
തോമസ് സർ കട്ട് പറഞ്ഞതും ചുറ്റും കൈആടി കൊണ്ട് നിറഞ്ഞു. അത് കഴിഞ്ഞു തോമസ് സർ എന്റെടുത്ത് വന്ന് പറഞ്ഞു.
” എനിക്കും ഈ സീൻ മാറ്റി എഴുതണം എന്നുണ്ടായിരുന്നു…. പിന്നെ ഡബ്ബിങ്ഇൽ മാറ്റം എന്ന് കരുതി….. നിന്റെ ഇമ്പ്രവ്യസേഷൻ നല്ലതായിരുന്നു ”
തോമസ് സർ എന്റെ തോളിൽ തട്ടി അത് പറയുമ്പോൾ എനിക്ക് വല്ലാതെ സന്തോഷം തോന്നി. സെറ്റിലും ഞാൻ ഒരു ഹീറോ ആയി. എന്റെ സീൻ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും എന്റെ പണിയിലേക്ക് കടന്നു.
” ഡാ നിന്നെ അലീന മേഡം വിളിക്കുന്നു ”
“മേഡം എവിടെയാ ”
” രണ്ടാമത്തെ കരവാനിൽ ഉണ്ട് “