കഥാപാത്രവും ആയിട്ട് ആയിരുന്നു.
” അപ്പോൾ നമുക്ക് ഈ സിനിമ മാർക്കറ്റ് ചെയ്യാൻ എളുപ്പം ആയിരിക്കും. തോമസ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്നു. അലീന വിവാഹശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നു ”
പിന്നീട് പെട്ടെന്ന് ആണ് എല്ലാം നടന്നത്. ഷൂട്ടിംഗ് തുടങ്ങി . ഞാൻ ആദ്യം ആയി ക്യാമറക്ക് മുന്നിൽ നിന്ന് ഡയലോഗ് പറഞ്ഞു. സിനിമയിൽ ഉടനീളം ഉള്ള കഥാപാത്രം ആണ് എന്റെത് എങ്കിലും സീൻസ് കുറവ് ആയിരുന്നു. സെറ്റിൽ വെറുതെ ഇരിക്കുന്നത് ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാൻ ഡയറക്ഷൻ ടീമിന്റെ കൂടെ കൂടി. ചാർട് നോക്കി അതിനനുസരിച്ചു അര്ടിസ്റ്റ്നെയും മറ്റ് ടെക്‌നിഷ്യൻസ്നെയും കോർഡിനേറ്റ് ചെയ്തിരുന്നത് ഞാൻ ആയിരുന്നു. ആ തിരക്കിൽ നിൽക്കുമ്പോൾ ആണ് എഡി വന്ന് പറയുന്നത്.
” ഡാ ഇന്ന് നിനക്ക് സീൻ ഉണ്ട് ”
” ഇല്ലല്ലേ ചേട്ടാ ഞാൻ അല്ലെ ചാർട് നോക്കുന്നത് ഇതിൽ ഇല്ലല്ലോ ”
” ഡാ തോമസ് ചേട്ടൻ പറഞ്ഞതാ ഇപ്പോൾ നീ അങ്ങോട്ട് ചെല്ല് ”
ഞാൻ സെറ്റിലേക്ക് ചെല്ലുമ്പോൾ അലീന മേഡവും ഫെലിക്സും എല്ലാം അവിടെ ഉണ്ട്. തോമസ് ചേട്ടൻ എന്റെടുത് വന്നിട്ട് പറഞ്ഞു.
“ഡാ ഇപ്പോൾ നല്ല ലൈറ്റ് ഉണ്ട് ഈ മൂഡ് നാളെ കിട്ടിയെന്ന് വരില്ല. നിന്റെ കഥപാത്രം നായകനോട് അവന്റെ ചേച്ചിയോട് ഉള്ള നിന്റെ ഇഷ്ടം തുറന്ന് പറയുന്ന സീൻ ആണ്….. പിന്നെ നിന്റെയും അലീനയുടെയും കുറച്ച് മോൻടേജ് ഷോട്സും”
” ഒക്കെ ചേട്ടാ നമുക്ക് ചെയ്യാം ”
സീൻ എന്താണെന്ന് ഞാൻ നേരെത്തെ വായിച്ചിട്ടുണ്ട് എങ്കിലും ഞാൻ ഒന്നുകൂടെ അതെടുത്തു വായിച്ചു.
ഹീറോ – ഡാ മേനോൻ സാറിന്റെ കാശ് കൊടുത്തു. ഇനി നമുക്ക് കുറച്ച് സാവകാശം കിട്ടും….. നീയും ചേച്ചിയും ഇല്ലായിരുന്നെങ്കിൽ ഇത് ഒന്നും നടക്കില്ലായിരുന്നു…… അവളുടെ കല്യണം കൂടെ ഒന്ന് നടന്നാൽ എനിക്ക് പിന്നെ ഈ പ്രേശ്നങ്ങൾ ഒന്നും ഒന്നുമല്ല…. ആ മുന്നാൻ നാളെ ഒരു കുട്ടർ വരൂ മെന്ന് പറഞ്ഞിട്ടുണ്ട്….. ഇത് നടന്നാൽ മതി ആയിരുന്നു ”
സജി – ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് നീ എന്ത് വിചാരിക്കും എന്ന് കരുതി പറയാതിരുന്നതാ
ഹീറോ – എന്താടാ
സജി – ഡാ നിന്റെ ചേച്ചിയെ ഞാൻ കല്യാണം കഴിച്ചോട്ടെ
ഹീറോ – നീ എന്താ പറഞ്ഞത്
സജി – ഡാ നീ ചൂടാവരുത് നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട