മാഡത്തിന്റെയും കല്ല്യാണം ടീവിയിൽ ലൈവ് കാണിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. കല്യാണത്തിന് ശേഷം മേടം സിനിമയിൽ അഭിനയിച്ചിട്ടില്ല.
ഒരു ദിവസം ഷൂട്ടിംഗ് കയിഞ്ഞ് ലൊക്കേഷനിൽ നിന്നും മടങ്ങുമ്പോൾ. തോമസ് സർ എന്നോട് പറഞ്ഞു.
” ഡാ നീ എന്റെ പിറകെ ഇങ്ങനെ നടന്നാൽ മതിയോ…… വേറെ പരുപാടി ഒന്നും നോക്കുന്നില്ലേ ”
” ഞാൻ എല്ലാവരോടും ചോദിക്കുന്നുണ്ട്….. നോക്കാം നോക്കാം എന്ന് പറയുന്നത് അല്ലാതെ ആരും വിളിച്ചിട്ടില്ല”
” ഡാ ഇന്ന് അബു എന്നെ കാണാൻ വന്നിരുന്നു ”
” ഏത് അലി-അബു ലെ അബുവോ ”
” അതെ….. അവർ ഇനി ഒരുമിച്ചു എഴുതുന്നില്ല എന്ന്… അലി ഒരു സിനിമ ഡയറക്ട്ട് ചെയ്യാൻ പോണു ”
” ഞാൻ അറിഞ്ഞായിരുന്നു അവിടെയും പോയി ഞാൻ ചാൻസ് ചോദിച്ചിരുന്നു. ”
” അബുവിന്റെൽ ഒരു തീരാകഥ ഉണ്ട്… ഞാൻ ഡയറക്റ്റ് ചെയ്യണം എന്ന അവൻ പറയുന്നത് ”
” എന്നിട്ട് സർ എത് പറഞ്ഞു ”
” കഥ ഒക്കെ കൊള്ളാം….. ഞാൻ ഇപ്പോൾ കുറച്ച് നാൾ ആയില്ലേ ഡയറക്റ്റ് ചെയ്തിട്ട് ആലോചിച്ചു പറയാം എന്ന് പറഞ്ഞു ”
” കഥ കൊള്ളാം എന്നല്ലേ പറഞ്ഞത്…. സാർ അത് ചെയ്യണം ”
” ഞാനും…. അത് തന്നെയാ ചിന്തിക്കുന്നത് ”
” സർ വീണ്ടും ഡയറക്റ്റ് ചെയ്യുന്നെങ്കിൽ എനിക്ക് ഒരു വേഷം ഉറപ്പ് അല്ലെ ”
” അപ്പൊ അതാണ് കാര്യം….. നിനക്ക് നിന്റെ കാര്യം നടക്കണം അല്ലാതെ ഞാൻ നന്നാവണം എന്ന് ആഗ്രഹിച്ചല്ല നീ എന്നെ അത് ഏൽക്കാൻ പറയുന്നത് ”
” അങ്ങനെ അല്ല സർ സാർ നന്നായാൽ …. ഞാനും രക്ഷപെടില്ലേ ”
അതിന് ശേഷം തോമസ് സർ ആ വിഷയത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി അവസരം കിട്ടിയത് കൊണ്ട് ഞാനും അൽപ്പം തിരക്കിൽ ആയിരുന്നു. അസിസ്റ്റന്റ് ഡയറക്ടർമാർ എന്ന് പറഞ്ഞു പതിനഞ്ചുപേര് ഉണ്ട് അതിൽ ഒരാൾ. അടിമ പണി തന്നെയാണ് വേറെ നിവിർത്തി ഇല്ലാത്തത് കൊണ്ട് ചെയ്തത് ആണ്.. ഒരവസരവും പഴക്കരുതല്ലോ.
ആ പടം കഴിഞ്ഞപ്പോൾ ഞാൻ ആകെ ക്ഷിണിച്ചു. രണ്ട് മൂന്ന് ദിവസം ഫ്ലാറ്റിൽ തന്നെയായിരുന്നു. തോമസ് സർ എനിക്ക് ഒരു സ്പെയർ കീ തന്നിട്ടുള്ളത് കൊണ്ട് ഞങ്ങൾ വരുന്നതും പോകുന്നതും പരസ്പരം അറിയാറില്ലായിരുന്നു. അങ്ങനെ ഒരു ദിവസം