ഫാൻ ബോയ് [Danmee]

Posted by

.. നമുക്ക് അവനോട്  ചെന്ന് കഥപറയാം ”

തോമസ് ചേട്ടനും അബുവും  ഫെലിക്സ്നെ കാണാൻ പോയി. ഞാൻ റൂമിലേക്ക്  കേറി. തോമസ് ചേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അലീന മേഡത്തോട് ഒന്ന് നല്ലത് പോലെ യാത്ര പറയാൻ പോലും പറ്റിയില്ല. ഞാൻ ഫോൺ എടുത്ത് അവരെ ഒന്ന് വിളിച്ചല്ലോ എന്നെ വിചാരിച്ചു. പക്ഷെ എന്ത് പറയും എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഞാൻ വാട്സാപ്പ്ആപ്പിൾ ഒരു മിസ്സേജ് ഇട്ടു.

” താങ്സ് ”

ഉടനെ റിപ്ലേ വന്നു.

“എന്തിന് ”

ഞാൻ വോയ്‌സ് നോട്ട് അയച്ചു.

” ഈ പടം പ്രൊഡ്യൂസ് ചെയ്യുന്നതിന്….. പിന്നെ  ഇന്നലെ രാത്രിക്കും ”

അവർ അത് കണ്ടെങ്കിലും റിപ്ലൈ വന്നില്ല.

രാത്രി ഏറെ വൈകി  തോമസ് ചേട്ടൻ വന്നു. ഞാൻ അപ്പോഴും അവർ പോയ കാര്യം എന്തായെന്ന് അറിയാൻ കാത്തിരിക്കുക ആയിരുന്നു.

” നി എന്താ ഉറങ്ങിയില്ലേ ”

” ഇല്ല  ചേട്ടാ  …… എന്തായി പോയ കാര്യം   ഫെലിക്സ് ഓക്കേ ആണ്‌  പെട്ടെന്ന് തന്നെ പടം തുടങ്ങനാ അവൻ പറയുന്നത്…. നമ്മുക്കും അത് തന്നെ ആണ്‌ ആവിശ്യം. ”

” നി കിടന്നോ ഞാൻ അലീനയെ ഒന്ന് വിളിക്കട്ടെ ”

തോമസ് സർ ഫോൺ എടുത്ത് മേഡത്തിനെ വിളിച്ചു.

” എടിയേ….. ഫെലിക്സ്  ഒക്കെ ആണ്‌  പെട്ടെന്ന് തന്നെ  പടം തുടങ്ങണം  നീ നാളെ തന്നെ ഇങ് പോര്…. പിന്നെ വേറെയൊരു കാര്യം ഉണ്ട് അത് നേരിട്ട് പറയാം…. ”

പിറ്റേന്ന് വൈകിട്ട് ഞാൻ ജിമ്മിൽ നിന്നും വരുമ്പോൾ  അലീന മേഡവും അബുവും അവിടെ ഉണ്ടായിരുന്നു.  ഞാൻ മേഡത്തെ നോക്കി ഒന്ന് ചിരിച്ചു. അവരും ഒന്ന് ചിരിച്ചു.

തോമസ് ചേട്ടൻ അപ്പോൾ അലീന മേഡത്തോട് പറഞ്ഞു.

” ഡി പിന്നെ  അഞ്‌ജലി മേനോൻ  അഭിനയിക്കില്ല …. പിന്നെ ആര് എന്ന് സംസാരിച്ചപ്പോൾ  അബു ആണ്‌  നിന്റെ പേര് പറഞ്ഞത്   എനിക്ക് അത്  നല്ലതാണ് എന്ന തോന്നിയത്  ……. എന്താ  നിന്റെ അഭിപ്രായം ”

” ഇത് ഞാൻ  അങ്ങോട്ട്  ചോദിക്കാൻ  ഇരുന്നതാ…… എനിക്ക് ഒക്കെ ആണ്‌ ”

ഒരു ചെറു ചിരിയോടെ മേഡം അത് പറഞ്ഞപ്പോൾ  എന്റെ മനസ്സിൽ ആണ്‌ ലഡ്ഡു പൊട്ടിയത്. കാരണം  എന്റെ കഥാപാത്രത്തിന് ഒരു പാട് കോമ്പിനേഷൻ ഉള്ളത് ആ

Leave a Reply

Your email address will not be published. Required fields are marked *