ഫാൻ ബോയ് [Danmee]

Posted by

” നിന്റെ കഥാപാത്രം നായകന്റെ ഫ്രണ്ട് ആയിട്ടല്ലേ….നായകന്റെ കൂടെ നിൽക്കുന്ന കഥാപാത്രം ആണ്‌…. പിന്നെ നായകന്റെ  ഒരു വിഷമം ചേച്ചിയുടെ വിവാഹം അല്ലെ…. ഒരു ഘട്ടത്തിൽ നിന്റെ കഥപാത്രവും നായകന്റെ ചേച്ചിയും തമ്മിൽ പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും  ആണ്‌ മറ്റൊരു ഹൈലൈറ്….. സച്ചിന്റെ കാര്യം ഒക്കെ മലയാളികൾ പറയുമെങ്കിലും  ഇപ്പോഴും വലിയ എജ് ഡിഫറെൻസ് മലയാളിക്ക് ഒരു പ്രോബ്ലം ആണ്‌.. അത് അങ്ങ് നമുക്ക് ഉടക്കാം…….. പിന്നെ വേറെ ഒരു പ്രോബ്ലം ഉള്ളത്  പ്രൊഡ്യൂസർന്റെ കാര്യത്തിൽ ആണ്‌ എനിക്ക് സംവിധാനവും പ്രൊഡക്ഷൻനും ഒത്ത് നോക്കാൻ കഴിയില്ല  ഒരു ബേക്കപ്പ് പ്രൊഡ്യൂസർ വേണം ”

” ഞാൻ പ്രൊഡ്യൂസ് ചെയ്താലോ  ഇച്ചായ ”

പെട്ടെന്ന് അലീന മേഡം അത് പറഞ്ഞപ്പോൾ ഞാനും തോമസ് സാറും  ഒരുമിച്ചു അവരെ നോക്കി.

” ഇച്ചായൻ ഒരു ഗ്യാപ് കഴിഞ്ഞു സംവിധാനം ചെയ്യുന്നത് അല്ലെ….. എനിക്കും ആ സിനിമയുടെ ഭാഗം ആകണം എന്നുണ്ട്….. എന്നെ കെട്ടിയതിനു ശേഷം ആണ്‌ ഇച്ചായന്റെ പടങ്ങൾ പൊട്ടിയത് എന്ന ചിത്തപെരും മാറ്റം ”

” ഏയ്  അത് വേണ്ട  നിന്റെ സേവിങ്സ് എടുത്ത് ഇപ്പോൾ ഈ പടം ചെയ്യേണ്ട……. പടം എങ്ങാനും പാളിയാൽ  പിന്നെ  ഒന്നും കാണില്ല ”

” ഇച്ചായന്  സ്ക്രിപ്റ്റ്ഇൽ  വിശ്വാസം ഉണ്ടല്ലോ….. പിന്നെ എന്താ  പ്രശ്നം  ഞാൻ ഇത് ചെയ്യാൻ തീരുമാനിച്ചു”

” ഒക്കെ  അപ്പോൾ ഇനി  ഉള്ളത്  നായികന്റെ ചേച്ചിയുടെ കഥാപാത്രം ആണ്‌…. അബു അഞ്ജലി മേനോൻനോട്‌  കഥപറയാൻ പോയിട്ടുണ്ട് ”

” അഞ്‌ജലി ആ കഥാപാത്രം ചെയ്യുന്നെങ്കിൽ പൊളിക്കും ”

എനിക്കും ഇപ്പോൾ ഒരു വിശ്വാസം ഒക്കെ തോന്നി തുടങ്ങി. ഞാനും തോമസ് സാറും അന്ന് വൈകിട്ട് തന്നെ കൊച്ചിക്ക് വിട്ടു. നമ്മുടെ ഫ്ലാറ്റിന് തഴെ തന്നെ അബു നിൽപ്പുണ്ടായിരുന്നു. തോമസ് ചേട്ടനെ കണ്ടപ്പോൾ തന്നെ അയാൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

” ചേട്ടാ  അഞ്‌ജലി മേഡം നോ പറഞ്ഞു ”

” എന്താ അവർക്ക് കഥഇഷ്ട്ടപെട്ടില്ലേ ”

” ഇല്ല ചേട്ടാ  ഡേറ്റ്സ് ആണ്‌ വിഷയം  ലോക്ക്ഡൗൺന് മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങൾ തീരാൻ ഉണ്ടെന്ന് ”

“അത് കുഴപ്പം ഇല്ലെടാ ….. നമുക്ക് വേറെ ആരെയെങ്കിലും നോക്കാം…… ഹാ  ഇത് ആണ്‌   സജിയുടെ  റോൾ ചെയ്യാൻ ഞാൻ വിചാരിക്കുന്ന ആൾ ‘”

എന്നെ ചുണ്ടി കാണിച്ചുകൊണ്ട് തോമസ് ചേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് അബു എനിക്ക് കൈ തന്നു.

” എനിക്ക് അറിയാം ഇയാളെ …… എന്റെ കഴിഞ്ഞപടത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നു ”

” ആഹാ  അപ്പൊ നിങ്ങൾക്ക് പരസ്പരം അറിയാം അല്ലെ……. ഡാ നിന്നോട് ഞാൻ വരാൻ പറഞ്ഞതെ  ആ ഫെലിക്സ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്….. നി സ്ക്രിപ്റ്റ് എടുത്തിട്ടില്ലേ….

Leave a Reply

Your email address will not be published. Required fields are marked *