(വീണ്ടും ഇടക്കെപ്പോഴോ ട്രാക് മാറി, എന്റെ ബ്രേക്കങ്ങു പോയി, ഞാൻ ആ ദിവസം ഓർത്തെടുത്തു )
“”അതാരുന്നു എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. ശെരിക്കും മിസ്സ് അന്ന് മുടിയിൽ ഒലിവോയിൽ തേച്ചെന്നേ മയക്കിയതാ. അപ്പൊ ഞാൻ അടുത്തുവന്നു മണം എടുത്തത് ഓർമ്മയുണ്ട്. പിന്നെ എന്റെ മിസ്സേ….. ഞാൻ ഏതോ സ്വപ്നം ലോകത്തായിരുന്നു, സത്യം. ശെരിക്കു പറയാണെങ്കിൽ ആ ബസ്സിൽ വെച്ചു ഞാൻ നമ്മുടെ പ്രേമം, കല്യാണം അതൊക്കെ സ്വപ്നം കണ്ടുപോയി. പിന്നെ ബാക്കി ആ ഓട്ടോയിൽ, അതിൽ കേറിയിട്ടു നമ്മുടെ ആദ്യ… ശോ.. അല്ല ആദ്യ കുഞ്ഞു വരെയും……, ഞാൻ ഇപ്പൊ എത്ര പറഞ്ഞാലും മിസ്സിന് ആ ഫീൽ മനസിലാവില്ല. ഞാൻ ആ കുഞ്ഞിനെ കയ്യിൽ എടുത്തപ്പോഴാ മിസ്സ് എന്നെ ദേഷ്യത്തോടെ നോക്കിയത്. ””
“”Oh പിന്നെ, എന്റെ അമ്മിഞ്ഞയിൽ ആണല്ലോ നിന്റെ കുഞ്ഞ്, നീ വെറും വഷളനാ, സ്വപ്നം പോലും, കർത്താവെ…! ഇതിന്റെ കണക്കൊരു വൃത്തി കെട്ടവൻ“”
നാണം, ദേഷ്യം, ചമ്മൽ, ഇതിലെവിടേയോ ഒരുന്നുള്ളു പ്രണയം ഇതൊക്കെ അവളിൽ വന്നു പോകുന്നുണ്ടായിരുന്നു.
“”ശേ. … എന്നെ വിശ്വസിക്ക് ഞാൻ അതൊന്നും അറിഞ്ഞപോലുമില്ല, പക്ഷേ ആ നോട്ടം കണ്ടപ്പോൾ അങ്ങനെ ഒരു സാധ്യത ഞാനും ഭയപ്പെട്ടിരുന്നു. അത് പോട്ടെ മിസ്സ് ഇപ്പൊ ഞാൻ പറഞ്ഞപോലെ ആലോചിച്ചു നോക്ക്, ആ ഫീൽ കിട്ടോന്ന് നോക്ക്. “”
ആഹാ ഞാൻ ഒരു പഞ്ചാര കുഞ്ചു ആകയാണോ അതോ ഒരു പരാജയം അവുകായാണോ ? ആ…. അവൾ എന്നെത്തന്നെ നോക്കി ഇരിക്കുന്നുമുണ്ട്, അപ്പൊ ഇതെ റൂട്ടിൽ തന്നെ പോവാം. ഏത്..!
“”ഉവ്വ, ഇനി വേറെ വല്ലതുമുണ്ടോ ആവോ?…“”
അവള്‍ ചോദിച്ചു.
“”ഇനിയുമുണ്ട് അന്ന് വെകുന്നേരം ബസ്സിൽ വെച്ചു നമ്മുടെ പിള്ളേർ ഇരട്ട കളായിമാറി, ഒന്നു മിസ്സിനെ പോലെയും മറ്റേതു എന്നെ പോലെയും. സ്വപ്നമല്ലേ അതൊക്കെ അങ്ങനെയാവും. എന്നിട്ട് അന്ന് ആ സ്വപ്നത്തിൽ ഞാൻ അവർക്ക് പേരിടാൻ തുടങ്ങിയപ്പോഴാ നിങ്ങളെല്ലാം കൂടെ എന്നേ വിളിച്ചുണർത്തി കടല തീറ്റിച്ചേ. ഓര്‍മ്മയുണ്ടോ , സത്യം പറഞ്ഞാ അപ്പൊ എനിക്കതു ഒരുപാട് വിഷമമായി, എന്നെ സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചാള് എനിക്കിട്ട് പണി തന്നില്ലേ! അപ്പൊ പിന്നെ ഞാനും എന്തേലും കാട്ടണമല്ലോ അതാണ് പിറ്റേന്ന് തിരിച്ചു അങ്ങനെ ഒരു പണി തന്നത്. ആ പണി തന്നത് ഒഴിച്ചു പിന്നങ്ങോട്ട് ബാക്കിയൊന്നും മനഃപൂർവമല്ല. എന്നാലും എല്ലാത്തിനും സോറി, സത്യം വിശ്വസിക്കാങ്കിൽ വിശ്വസിക്ക് .“”