“”ദേ എന്റെ നെഞ്ചിൽ””
ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയോടെയാണവൾ പറഞ്ഞത്. ഹി ഹി … ഈ പെണ്ണ് ഇത്രേ ഉള്ളോ. പാവം പൊട്ടി പെണ്ണ്, ഞാൻ അവളുടെ നാണിച്ചു കൂമ്പിയ മുഖം കാണാൻ ഒന്ന് പരിശ്രമിച്ചു, അവൾ എനിക്ക് മുഖം തന്നില്ല. എന്റെ ഉള്ളിൽ വല്ലാത്തൊരു ലഹരി നിറഞ്ഞു.
“”ഉള്ളിലൊ പുറത്തോ?””
ഞാൻ ആ ചോദിച്ചതിൽ ഡബിൾമീനിങ്ങു ഇല്ലാട്ടോ, പാവം ഞാൻ അല്ലേ!. ജീനയോടു സംസാരിക്കാൻ കഴിയുന്നത് തന്നെ എനിക്കിപ്പോ മഹാ അത്ഭുതം ആയാണ് തോന്നുന്നത്, സാധാരണ പെൺകുട്ടികളോട് പേര് പോലും ചോദിക്കാൻ എനിക്ക് പേടിയാണ്, എന്തേലും അത്യാവശ്യത്തിനു അവരോടു സംസാരിക്കുമ്പോതന്നെ ഞാന്‍ ഭയങ്കര ഫോര്‍മല്‍ ആവും, എന്നാലും ഞാന്‍ ഒട്ടും കംഫോർട് ആവില്ല വിക്ക് പോലും പലപ്പോഴും വന്നിട്ടുണ്ട്. പക്ഷേ ഇപ്പൊ അവളോട് സംസാരിക്കാന്‍ ഏതാണ്ട് വല്ലാത്ത ഉത്സാഹം, ഏറെക്കുറെ പഞ്ചാര പത്രത്തിൽ വീണ ഉറുമ്പിന്റെ അവസ്‌ഥ എവിടെ തുടങ്ങണം എന്ത് പറയണം എന്നൊന്നും അറിയില്ലല്ലോ. അപ്പൊ അവളോടുള്ള സംസാരത്തിൽ ഞാൻ സ്ലീവാച്ചൻ ആയില്ലേലെ ഉള്ളു അത്ഭുതം.
“”തന്റെടുത്തുന്ന് ഇതൊക്കെ പ്രതീക്ഷിച്ചാ മതി. ആദ്യം കണ്ടഅന്നേ കാണിച്ചതല്ലേ തനിനിറം. ഒരു ടീച്ചർ ആണെന്ന് പോലും നോക്കാത്ത താൻ എന്തെല്ലാമാ അന്ന് കാണിച്ചു കൂട്ടിയത്. പിന്നെ ആ പെണ്ണിനോട് എന്തൊക്കെ വഷളത്തെരാമ താന്‍ പറഞ്ഞത്, അയ്യേ മിണ്ടാൻകൂടെ കൊള്ളില്ല. ””
ചമ്മലും അരിശവും കലർന്ന ആ ഭാവം അവളെ അതിസുന്ദരിയാക്കി . അപ്പോഴേക്കും എന്റ അബദ്ധവും എനിക്കു ബോദ്യം വന്നു.
“”അയ്യോ!, ഉടുപ്പിലെ ആ ചോര ഞാനും കണ്ടു, ഞാൻ ചോദിച്ചത് എന്റെ ചോരയുടെ ചുമപ്പ് മിസ്സിന്റെ മനസിലെങ്ങാനും കയറി കൂടിയോ എന്നാ. കൊറച്ചു മുൻപ് എനിക്ക് അങ്ങനെ തോന്നിപ്പോയി. അതാ സോറി“”
ഞാൻ ഒന്ന് നിർത്തി ഒരു കള്ളച്ചിരി പാസാക്കി. അവൾ എന്നെത്തന്നെ ശ്രെദ്ധിക്കുന്നുണ്ട് , ഇനിയും അബദ്ധം പറ്റരുത് ഞാന്‍ ഉറപ്പിച്ചു.
“”പിന്നെ…. അന്ന് എനിക്കറിയില്ലാരുന്നു മിസ്സ് ടീച്ചറാണെന്ന്. അല്ലേലും ഞാൻ അങ്ങനൊന്നും…,! സത്യം പറഞ്ഞാൽ അതൊരു…., “”