“” താൻ ജിമ്മിൽ പോകാറുണ്ടോ? എന്താ ശക്തി “”
അവൾക്കിപ്പോ എന്നെക്കൊണ്ട് സംസാരിപ്പിക്കണം അതെനിക്ക് മനസിലായി. പക്ഷേ എനിക്കറിയാം ഞാൻ ഇപ്പൊ മിണ്ടാൻ പോയാൽ പെണ്ണ് ഇനി ഒരു രണ്ടു കൊല്ലം അവടെ പിന്നാലെ നടത്തിക്കും. അതോണ്ട് അവൾ മാക്സിമം പറയട്ടെ വില്ലപ്പെട്ടതെന്തേലും അവളുടെ വായിൽ നിന്ന് വന്നാലോ ! ഏത്….
“”ടോ തന്റെ ചോരക്ക് ഭയങ്കര ചുമപ്പാട്ടോ, എന്റെ നെഞ്ചുമുഴുവൻ താൻ ആ നിറാക്കികളഞ്ഞു. “”
ഒരു നാണത്തോടെയാണ് അവൾ അത് പറഞ്ഞത് അതും ഞാൻ പ്രത്യേകം ശ്രെദ്ധിച്ചു. എങ്കിലും തിരിഞ്ഞു നോക്കിയില്ല.
“” ടോ താൻ ഒന്നും മിണ്ടുന്നില്ലേ? ടോ…
ടോ, എന്റെ കർത്താവെ ഈ ചെക്കന്റെ ഫ്യൂസ് പോയ””
പെണ്ണിന് അരിശം കേറുന്നുണ്ട്.
“”ജാഡ……. “”
അത്രയായിട്ടും ഞാൻ ഒന്നും മിണ്ടാതെ കിടന്നപ്പോൾ അവളും വഴക്കിട്ടു തിരിഞ്ഞു കിടന്നു. കുറേ നേരം ആയിട്ടും പുതിയ ചോദ്യം കേൾക്കാതെ ഞാൻ അവളെ തിരിഞ്ഞു നോക്കകി. അവള്‍ മറുവശത്തെക്കു നോക്കി കിടക്കുകയാണ്. എനിക്ക് ഇതൊക്കെ ആദ്യ അനുഭവമാണ് ഒരു പെണ്ണ് ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നതും പിണങ്ങിയതും.
“”മിസ്സേ മേഖത്തിലാണോ ഈ സിനിമകളൊക്കെ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്?””
ഒട്ടും പ്രതീക്ഷിക്കാതെ അതവൾ കേട്ടപ്പോൾ പെട്ടന്നെന്നെ തിരിഞ്ഞു നോക്കി.
“”ഇയാളോട് മിണ്ടാൻ വന്ന എന്നേ പറഞ്ഞാൽ മതിയല്ലോ, മേഖത്തിലല്ല തന്റെ തലയിലാ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്. എഴുന്നേറ്റു പോടോ. “”
എന്നെനോക്കി ദേഷ്യത്തോടെയോ അതോ പുച്ഛത്തോടെയൊ അവൾ പറഞ്ഞു.
“”Hmm, ചുമപ് എവിടെ ആയന്നാ പറഞ്ഞത്?””
ഞാൻ അല്പം നീട്ടി കുസൃതി നിറഞ്ഞ ഭാവത്തിൽ ഞാന്‍ ചോദിച്ചു
“”എവിടേലും ആകട്ടെ… ഇയക്കെന്താ “”
അവൾ അതേ ദേഷ്യത്തിൽ തന്നാ, എനിക്ക് ഇപ്പൊ ചിരി വരുന്നുണ്ട്.
“”എന്നാലും പറഞ്ഞേ “”
ഞാൻ ചിരിച്ച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തു. എനിക്കോ അവള്‍ക്കോ ഒരുപാടു നേരം അങ്ങനെ നോക്കി നിക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. അവസാനം അവൾ തോല്‍വി സമ്മതിച്ചു നാണിച്ചു തല താഴ്ത്തി. അല്പം കഴിഞ്ഞു ശബ്ദം താഴ്ത്തി