എന്റെ മടിയില്‍ കിടന്നുതന്നെ എപ്പോഴോ ജീന ഉണർന്നു. അവളും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ എനിക്കതൊന്നും വെക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പതിയെ എന്റെ കാഴ്ച്ച മങ്ങി എന്റെ കണ്ണുകൾ അടഞ്ഞു.
എനിക്ക് ബോധം തെളിഞ്ഞപ്പോൾ എന്റെ തൊട്ടപ്പുറത്തെ ബെഡിൽ ജീന കിടപ്പുണ്ട്. അവളുടെ കൈക്കും നെറ്റിയിലുമൊക്കെ ബാന്റെജ് ഇട്ടിട്ടുണ്ട്. അവൾ എന്നെ തന്നെ നോക്കി കണ്ണുചിമ്മാതെ കിടക്കുന്നു. ഞാൻ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു, നല്ല വേദനയുണ്ട് തലയ്ക്കു പിന്നിൽ, എന്തോ ഭാരം എടുത്തു വെച്ച പോലെ തോനുന്നുണ്ട്. അവളും എന്നെ നോക്കി ചിരിച്ചു.
അവളിൽ നിന്നും എന്റെ നോട്ടം ഞാൻ മാറ്റിയില്ല, വല്ലാത്ത ഒരു സന്തോഷം, സമാധാനം ഒരു ഫീലിംഗ്സ്. ഇതാണോ പ്രണയം? ആ ചിലപ്പോൾ ആവും, എനിക്കു ചെറിയ നാണം തോന്നുന്നു, ഞാൻ വീണ്ടും അവളെതന്നെ നോക്കി ഒന്നുടെ പുഞ്ചിരിച്ചു.
“”താൻ എന്തിനാടോ എന്റെ അമ്മിഞ്ഞയിൽ പിടിച്ചത്? “’
പെട്ടെന്നവൾ മുഖത്തടിച്ച പോലെ എന്നോട് ചോദിച്ചു. ഞാൻ ഞെട്ടി, ഇതെപ്പോ? ചിലപ്പോൾ ആ കാറിൽ വെച്ചാവും. എന്റെ ജീവൻ പോകുമെന്ന് തോന്നിപ്പോയപ്പോഴും അവളെ ചേർത്തുപിടിച്ചതിന് അവളുടെ വായിൽ നിന്ന് വീണത് കണ്ടോ. എന്റെ കണ്ണു നനഞ്ഞു, ഞാൻ അവളിൽനിന്ന് മുഖം വെട്ടിച്ചു തിരിഞ്ഞു കിടന്നു.
“”ഹീറോ ആണെന്ന് വിചാരം, കയ്യിലിരുപ്പ് എല്ലാം വില്ലന്മാരുടെയും.””
അവൾ പിറുപിറുത്തത് ഞാൻ കെട്ടു. അല്പം കഴിഞ്ഞു അവൾ വീണ്ടും
“” തനിക്കെന്നോട് പ്രത്യേകിച്ച് എന്തെങ്കിലുമുണ്ടോ?””
അല്പം ഗൌരവത്തില്‍ അവൾ ഉറക്കെതന്നെ ചോദിച്ചു, ഞാൻ അത് കേട്ടു പക്ഷേ കേൾക്കാത്ത പോലെ കിടന്നു. ഇത്രനാളും പുറകിൽ നടന്നിട്ടും അറിയില്ലായിരിക്കും. അല്ല അവളെ പറഞ്ഞില്ലട്ടെന്തിനാ, അവളുടെ പുറകെ നടന്നു പൊട്ടനാവുക അതാകും എന്റെ വിധി.
“”ടോ തന്നോടാ ചോദിച്ചത് അത്രയും പേര് അവിടെ അടിപെട്ടു കിടന്നപ്പോഴും എന്നെ മാത്രം തൂക്കി എടുത്തുകൊണ്ട് പോവാൻ ഇയാക്ക് എന്നേ അത്രക്ക് ഇഷ്ടം ആയിരുന്നോ?””
എന്റെ അനക്കം കാണാഞ്ഞിട്ടാവും അവൾ വിശദീകരണം പറഞ്ഞത്. പക്ഷെ ഇപ്രാവശ്യം അവളുടെ ശബ്ദത്തിനു നേരത്തെത്ത ഗൗരവമില്ല. അപ്പൊ എന്റെ ഇഷ്ടം അവൾക്കറിയാം അതാണല്ലോ ഇങ്ങനെ ചോദിച്ചത്. എങ്കിൽ അവക്ക് എന്നോട് എന്തോ ഇല്ലേ? എല്ലാം അവളുടെ വായിന്നു തന്നെ അറിയണം ഞാൻ അതേകിടപ്പു കിടന്നു.