അതുകേട്ടു അവള്‍ അല്‍പ്പ നേരം മിണ്ടാതെ നിന്നു എന്നിട്ട് കണ്ണു തുടച്ചു . മുഖത്തൊരു മങ്ങിയ ചിരി വരുത്തി.
“”ചന്ദ്രമോഹൻ എസ് ആർ, ഞാൻ സത്യം പറയാണോ അതോ കള്ളം പറയണോ?””
“”നീ കള്ളം പറഞ്ഞമതി. പക്ഷേ ചന്തൂസ് അത് മതി.””
എന്റെ ഓഫിഷൽ പേര് വിളിച്ചപ്പോൾ അവൾ എന്തോ എന്നിൽനിന്ന് അകന്നു മാറാൻ ശ്രെകിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.
“”എന്നെ കള്ളം പറയാം, ചന്തൂസ് കേട്ടോ കൊറച്ചു നാൾക്കു മുൻപ് എന്റെ ഒരു സാധനം ചന്തൂസിന്റെ ബാഗിന്ൽനിന്നു അവർക്കു കിട്ടി””
“”നിന്റെ ഏത് സാധനം?””
“”ഇടക്ക് കേറാതെ….. അതൊരു ഒരു പാഡ് ആടാ””
ഒഹ് അതാണോ ആ ചെറ്റ നിഥിന്‍ അങ്ങനെ പറഞ്ഞു പരിഹസിച്ചത്. എന്നാലും അതെങ്ങനെ എന്‍റെ ബാഗില്‍.
“”അതെങ്ങനെ എന്റെ ബാഗിൽ വന്നു.?””
“” എല്ലാരും പറയുമ്പോലെ ചന്തുസിനെ നാണക്കേടുത്താൻ ഞാൻ കൊണ്ടുവെച്ചതാ. എന്താ പോരെ.””
മുഖത്തടിച്ചപോലെ അവള്‍ അങ്ങനെ പറഞ്ഞപ്പോ അത് ചോധിക്കണ്ടായിരുന്നു എന്നെനിക്കു തോന്നിപ്പോയി.
“”ഹോ സോറി, ഞാൻ നിനക്ക് വല്ലോം വാങ്ങിത്തന്നയാണോ? ഹ്മ്മ് എന്നിട്ട് ബാക്കി പറ.””
അല്ലാതെ എങ്ങനാ അത്തരം ഒരു സാധനം എന്റെ ബാഗിൽ വരുന്നത്. അത്തരം ഒരു സാധനം ഒരാൺകുട്ടി ഒരു പെൺകുട്ടിക്ക് അത്യാവശ്യ സമയത്തു വാങ്ങി കൊടുത്തെങ്കിൽ അവൻ നല്ലവനാകും. എനിക്ക് ആദ്യമായി പഴയ എന്നേ പറ്റി അഭിമാനം തോന്നി l.
“”എന്നിട്ടെന്താ, ആ അഭിയുടെയൊക്കെ കളിയാക്കൽ ഭയന്ന് കുറച്ചു ദിവസം ഞാൻ കോളജിൽ പോലും വന്നില്ല. അതിനിടയിലാണ് തനിക്കാ ആക്സിഡന്‍റ് പറ്റുന്നത്. ജീനെച്ചിയും ആ സമയത്ത് കോളജിൽ ഇല്ലാരുന്നു.””
“”ഏത് അഭി “”
ഇനി ഇവൻ ഏതാണാവോ? ദിവസം കഴിയുന്തോറും അറിയാത്ത ആളുകളുടെ എണ്ണം കൂടുവാണല്ലോ.
“”നമ്മുടെ ക്ലാസിലെ അഭിയെ നിനക്കോർമ്മയില്ലേ? . അവൻ എന്നോട് പണ്ടും കമ്പനി കൂടാനൊക്കെ വന്നിട്ടുണ്ട്, അതോണ്ട് നീയുമായി അവൻ ഉടക്കായിരുന്നു“”