“”എന്താടോ ഇവിടെ പ്രശ്നം, ഞാനൊരു രണ്ടുമിനിറ്റ് താമസിച്ചു എന്നുവെച്ചു നിങ്ങൾ എല്ലാം ഇവിടെ കിടന്നു കൂവാണോ?””
അവർ ദേഷ്യത്തോടെ പറഞ്ഞു.
“”മിസ്സേ അത് ചന്തുവും നിഥിനും തമ്മിൽ അടി ആയിരുന്നു.””
പെണ്ണുങ്ങള്‍ ആരോ വിളിച്ചു പറഞ്ഞു.
“”എന്താണ് നിങ്ങളുടെ പ്രശ്നം, വന്നാൽ പഠിച്ചിട്ടു പോയാൽ പോരെ എന്തിനാ ഇവിടെ അടി. “”
“”അത് മിസ്സേ നമ്മുടെ അശ്വതി ചന്തുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞു അടിയരുന്നു ഇവിടെ.””
അവള്‍ വീണ്ടും പറഞ്ഞു.
“”അത് അവന്മാത്രം തീരുമാനിച്ചാൽ മതിയോ ?””
അത് കെട്ടു അരിശങ്കയറിയ ജീന അവളോട് തിരിച്ചടിച്ചു. അല്ല ഇതിനെന്തിനാ ജീന ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത് ?.
“”ആ ഇതിൽ അത് മതി മിസ്സേ. എനിക്കവളെ ഇഷ്ടമാണ് അവൾക്കെന്നെയും.””
ഞാന്‍ ജീന മിസ്സിനോട് പറഞ്ഞു.
“”ചന്തൂ….! ചന്ദ്രമോഹൻ ഇത് ക്ലാസ്സാണ് പഠിക്കാനല്ല വരുന്നതെങ്കിൽ ഇറങ്ങി പോകാം””
അവള്‍ എന്നോടും ചീറി . അവളുടെ കണ്ണുകള്‍ ജ്വലിക്കുന്നപോലെ എനിക്ക് തോന്നി , തീ അണക്കാനെന്നപോലെ ആ കണ്ണുകള്‍ നിറയുന്നുമുണ്ട്. ഇവള്‍ക്കിത് എന്ത് പറ്റി, പക്ഷെ അതൊന്നും എനിക്ക് അറിയേണ്ട കാര്യമില്ലല്ലോ
“”ജീന മിസ്സ്, കേറിക്കോട്ടേ.””
ഇതൊന്നും അറിയാതെ ഡോറില്‍നിന്നും അശ്വതി വിളിച്ചു ചോദിച്ചു , അവള്‍ ജീനയെ നോക്കി ചിരിക്കുന്നുണ്ട് , അതൂടെ കണ്ടപ്പോ എനിക്ക് വലിഞ്ഞു മുറുകി , ഞാന്‍ ആ വാതില്‍ക്കലേക്ക് നടന്നു.
“”വാടി ഇങ്ങോട്ട് ഒരവർ കേറിയില്ലേങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻപോണില്ല.””
ഞാന്‍ അശ്വതിയുടെ കയ്യില്‍ പിടിച്ചു വലിച്ചു.
“”ചന്ദ്രമോഹൻ തനിക്കു പോണമെങ്കിൽ പൊക്കൊളു പക്ഷേ അവൾ ക്ലാസ്സിൽ ഇരിക്കും.””
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ജീന പറഞ്ഞു.
“”നിനക്ക് ഇരിക്കണോ? എങ്കിൽ പൊക്കോ പിന്നെ എന്റെടുത്തേക്കു നീ മേലിൽ വന്നുപോകരുത്.””
ഞാന്‍ അശ്വതിയോടായി പറഞ്ഞു
“”അച്ചൂ ക്ലാസിൽ കേറടി, നീ വന്നത് പഠിക്കാനാ അത് നീ മറക്കരുത്.””