ഞാൻ അചൂനോട് എന്തൊക്കെയോ സംസാരിച്ചു. അതൊന്നും വലിയ കാര്യമുള്ള കാര്യമായിരുന്നില്ല. ശെരിക്കും എന്റെ ലക്ഷ്യം ജീനയിൽനിന്ന് എന്റെ അച്ചൂനെ രക്ഷിക്കുക എന്നതായിരുന്നു. ആദ്യമൊക്കെ മുൻപിൽ പോയി ഇരിക്കാൻ അവൾ ശ്രെമിക്കുമായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. പക്ഷെ അവരുടെ ബന്തത്തില്‍ വിള്ളല്‍ ഏല്‍പ്പിക്കാന്‍ എനിക്കായില്ല. എന്‍റെ കണ്മുന്‍പില്‍ അവര്‍ മിണ്ടില്ല അത്രമാത്രം.
എത്രയൊക്കെ ഉണ്ടാവരുതെന്ന് ഞാൻ ശ്രെമിച്ചാലും ചിലപ്പോഴൊക്കെ എന്റെ മനസിൽ എന്തോ ഒരു സംശയത്തിന്റെ ചിഹ്നം കടന്നുവരുമായിരുന്നു. പക്ഷേ അശ്വതിയുടെ സ്നേഹത്തിനു മുൻപിൽ അതിനൊന്നും വലിയ ആയുസില്ലായിരുന്നു. അവൾ ഒരു കുറുമ്പിയാണ്, എന്റെ മാത്രം കുറുമ്പി. ഞാൻ മറ്റാരോടെങ്കിലും സംസാരിച്ചാ പോലും പെണ്ണിന് പോസസീവ്നെസ് ഇളകും. പിന്നെ അവളെ സമാധാനിപ്പിക്ക അതുതന്നെ വലി പണിയാണ്. അവക്ക് ആ ക്ലാസിൽ ഞാൻ അല്ലാതെ വേറെ ഫ്രൺസ് ഇല്ല പോലും. അവളുടെ എല്ലാരേയും ഭരിക്കുന്ന ഈ ബോസി സ്വഭാവത്തിനു എങ്ങനെ ഉണ്ടാകാന. എന്നെ എപ്പോഴും അത്ഭുത പെടുത്തുന്നത് അവൾ ആരോടും സൗമ്യമായി സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ആകെ അവൾ സംസാരിച്ചിരുന്നത് ജീനയോടാണ് എനിക്കാണെങ്കിൽ അത് തീരെ ഇഷ്ടവുമല്ല. ജീനയെ അവൾ ജീനേച്ചി എന്നാ വിളിക്കുന്നത്, ജിനേച്ചി പാവം ആണെന്നും, എന്നോട് സംസാരിക്കാൻ, കൂട്ടുകൂടാൻ ഒക്കെ ആഗ്രഹമുണ്ടെന്നും അവളൊരിക്കൽ പറഞ്ഞു. പക്ഷേ എനിക്ക് അത് ഏറ്റവും വെറുപ്പുള്ള കാര്യമാണന്നറിഞ്ഞു പിന്നെ അവൾ ജീനയെ പറ്റി ഒന്നും എന്നോട് മിണ്ടിയിട്ടില്ല. ചിരിയിൽ ഒളിപ്പിച്ച ധ്രമ്ഷ്ട്ടകളും മായി നിക്കുന്ന യെക്ഷിയാണ് ജീന, പക്ഷേ അതെന്റെ അച്ചൂന് എത്ര പറഞ്ഞാലും മനസിലാവില്ല .
അതിനിടയിൽ നിഥിൻ എന്ന് പേരുള്ള ഒരു ചെങ്ങായി എന്നെ തടഞ്ഞു നിർത്തി. അവന്റെ പെട്ടെന്നുള്ള ഡ്രമാറ്റിക്ക് എൻട്രിയും സംസാരവും എനിക്ക് തീരെ ഇഷ്ടമായില്ല. എന്തൊക്കെയോ സീരിയലിലെ മാസ് ഡയലോഗ് പറഞ്ഞതിന് ശേഷം അവൾ.
“”ടാ നിനക്ക് ശെരിക്കും എന്നെയും ഷാനുവിനെയും അറിയാത്തതാണോ അതോ അവളെ കിട്ടിയപ്പോ ഞങ്ങളെ ഒഴുവാക്കിയാതാണോ “”
അത് വേറെ ഒരു തമാശയാണ് നിഥിൻ, ഷാനു ഇവരെ രണ്ടാളെയും ഒഴിച്ചു ബാക്കിയുള്ളവരെ എനിക്ക് ഓർമ്മയുണ്ട്. ഇവരെ എനിക്ക് അറിയില്ല, എന്നാലും അവരോടു മിണ്ടരുത് എന്നാണ് അശ്വതി പറഞ്ഞിരിക്കുന്നത്. എന്തേലും കാരണമുണ്ടാവും അല്ലാതെ അവൾ അങ്ങനെ പറയോ? പക്ഷേ എനിക്കാരോടും പരിഭവം വേണ്ട, ഒരാളോട് ഒഴിച്ച് ‘ജീന ‘. പക്ഷേ അതിന്റെ കാര്യകാരങ്ങൾ എന്താണെന്നു എനിക്ക് വിവേച്ചിച്ചറിയാൻ പറ്റിയിട്ടില്ല, ചിലപ്പോൾ എന്റെ അച്ചു എനിക്ക് നഷ്ടമാവും എന്ന തോന്നലാണോ, അതോ പഴയ ഞാൻ ശെരിക്കും സാഡിസ്റ്റാണെന്ന് അംഗിരിക്കാനുള്ള ബുദ്ധിമുട്ടാണോ. ഏതായാലും അതൊന്നും ഞാൻ കൂടുതല്‍ ചിന്തിക്കാറില്ല. ഇപ്പൊ ഇവനോടും സൗമ്യമായി ഞാൻ പറഞ്ഞു.