“”അശ്വതി ചന്ദ്രശേഖർ, എന്താ ചന്തൂസേ എന്നെ നീ ശെരിക്കും മറന്നുപോയ”“
ചന്തൂസ്…..!, അതേ അവൾ തന്നെ, അമ്മയല്ലാതെ ഇന്നേവരെ ഒരുപെണ്ണും എന്നെ ആ പേര് വിളിച്ചിട്ടില്ല, അവൾക്കാ പേരറിയാം! വേറാരും എന്നോട് ഇത്രയും സ്നേഹത്തിൽ പെരുമാറിയിട്ടില്ല, എന്നാൽ അവൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. അത് ഇതവൾ തന്നെയാകും.
ഉറപ്പാണോ?
മനസിന്റെ ഒരു കോണിൽ നിന്ന് ആരോ എന്നോട് ചോദിച്ചു എവിടോ ചെറിയ ഒരു സംശയം ബാക്കിയുള്ള പോലെ. അത് അവൾ തന്നെയാകും എന്ന് ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു. എങ്കിലും എന്റെ മനസ് പിന്നെയും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു
അവർ രണ്ടുപേരില്ലേ, ഒരാളോട് നിനക്ക് സ്നേഹവും മറ്റേ ആളോട് നിനക്ക് വെറുപ്പുമല്ലെ?
എന്റെ അപൂര്‍ണ ഓർമകളുടെ ചെറിയ ചെറിയ പൊട്ടും പൊടിയും എന്റെ മനസ്സിൽ ചോദ്യചിന്നമായി.
അങ്ങനെ ആണോ? അതും വ്യക്തമല്ലല്ലോ. എല്ലാം വെറും തോന്നൽ ആണെങ്കിലോ? എന്നാലും രണ്ടുപേർ ഉണ്ടല്ലോ, പക്ഷേ ഇത് ഒരാൾ അല്ലെ ഉള്ളു. എവിടെ രണ്ടാമത്തെ ആൾ. എന്റെ മനസെന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
“”എവിടെ മറ്റേയാൾ?””
എന്റെ ഉള്ളിലെ ഏറെ നേരത്തെ വാക്വതങ്ങൾക്കൊടുവിൽ ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു.
“”ആര്, ജീനാ മിസ്സോ? “”
“”അറിയില്ല, അശ്വതിയുടെ കൂടെ ഉള്ള മറ്റേ കുട്ടി എവിടെ? എന്നോട് ദേഷ്യമുള്ള കുട്ടി.””
“”അയ്യേ അത് കുട്ടി അല്ല മിസ്സാ, നിന്നെക്കാൾ ഒരു ആറെഴു വയസു കൂടുതൽ കാണും. പിന്നെ എന്നെ അശ്വതി എന്ന് വിളിക്കണ്ട അച്ചൂന്ന് വിളിച്ചമതി. അതാണ് എനിക്കിഷ്ടം. “”
അശ്വതി കുറച്ചു ബോസി ആണ് എല്ലാരേയും ഭരിക്കുന്ന സ്വഭാവം, അവളുടെ ആറ്റിട്യൂഡിൽ നിന്ന് അത് വെക്തമായി അറിയാൻ പറ്റുന്നുണ്ട്. എങ്കിലും എന്നോട് സംസാരിക്കുമ്പോൾ ചിരിച്ചുകൊണ്ടാണവൾ സംസാരിക്കുന്നത്.
“”മിസ്സോ? അത് കുട്ടി അല്ലേ? ഞാൻ എന്തിനാണ് മിസ്സുമായി വഴക്കിടുന്നത്.””
വീണ്ടും എന്റെ മനസിൽ ഉണ്ടായ ആ ചോദ്യം ഞാൻ ചോദിച്ചു.