മിഴി 2 [രാമന്‍]

Posted by

അവളെടുത്തെത്തി എന്നെ ഒന്ന് നല്ലപോലെ നോക്കി. ചെറിയ കുട്ടികളെ പോലെയാണ് ആ മുഖം .. അമ്മയോട് വിശേഷം ചോദിക്കലായി.. ഞാൻ ഒന്ന് കൂടെ ആ വയറു പാളി നോക്കിയപ്പോ.. ചെറിയമ്മ അവളെ സാരിതല പിടിച്ചു ശെരിയാക്കി കൊടുത്തു.ദുഷ്ട!!.മീനാക്ഷി ഒരു കൈകൊണ്ട് നേരെയാക്കി അത് മറച്ചു പിടിച്ചു.

പിന്നെ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കാൻ ഞാനിന്നില്ല.. എന്തായാലും കണ്ടു കാണും.ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരിക്കും കിട്ടാ

“അഭിയേട്ടാ.. ചിലവെവിടെ ” മീനാക്ഷി എന്റെ നേരെ തിരിഞ്ഞു.

“ചിലവൊന്നുമില്ല കുട്ടീ..ഞാന്തന്നെയിപ്പഴാ അറിഞ്ഞത്  ”

“അയ്യടാ.. മോനെ അങ്ങനെയൊഴിവാവാൻ നോക്കേണ്ട ട്ടോ ഞാൻ വീട്ടിലേക്ക് വരും.. എനിക്ക് സ്പെഷ്യലായി എന്തേലും വേണം ” മുന്നോട്ടിത്തിരിനീങ്ങി വല്ലാത്ത മുഖത്തോടെ അവളതു പറഞ്ഞപ്പോ ഞാൻ ഞെട്ടി.. ഇവൾ വല്ല കൊളുത്തിടുകയാണോ? അല്ലെന്ന് വിശ്വസിക്കണം. ചെറിയമ്മയുടെ മുഖത്തേക്ക് ഞാനിപ്പോ ഒന്ന് പാളിനോക്കി..

കടന്നലു കുത്തിയതു പോലെയുണ്ടാകും എന്ന് കരുതിയ ഞാൻ മണ്ടൻ അവൾക്കൊരു മാറ്റവുമില്ല.ആഹ്ഹ്.

മീനാക്ഷി പലതും പറഞ്ഞു പോയി.

അച്ഛന് വന്നെന്നു പറഞ്ഞു വിളിച്ചപ്പോ.. ഞങ്ങൾ റോട്ടിലേക്ക് നടന്നു.. ചെറിയമ്മ പിന്നെ നോക്കിയത് പോലുമില്ല നിരാശയായി..അമ്മ മുന്നിലിരുന്നാൽ ചെറിയമ്മയും ഞാനും ബാക്കിലാകുമല്ലോ, ആ അടുത്തിരിക്കാലോ എന്ന് കരുതിയതും.. അവള്‍ ചാടി കേറി മുന്നിലിരുന്നു. അങ്ങനെ അതും പോയി അമ്മയും ഞാനും ബാക്കിൽ കേറി..

വണ്ടി വീട്ടിൽ എത്തുന്ന വരെ. എന്റെ ഓരോ തോന്ന്യാസം പറയലായിരുന്നു അച്ഛന്റെയും അമ്മയുടെയും പണി..ഇരുപത്തി രണ്ടു വർഷത്തെ ഓർമ പുതുക്കലായിരിക്കും.. “ല്ലെടാ ” “ഓർമ്മയുണ്ടോടാ ” എന്നിങ്ങനെ ചോദിച്ചു അമ്മ ചെരിഞ്ഞും  അച്ഛന് കണ്ണാടിക്കൂടെ നോക്കിയും ചോദിച്ചപ്പോ എന്റെ ശ്രദ്ധ മുഴുവൻ മുന്നിലെ സൈഡിൽ ഇരിക്കുന്ന ചെറിയമ്മയിലായിരുന്നു.. ഒന്നും മിണ്ടാതെ, പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെന്താലോചിക്കാണ് എന്നറിയില്ല.ഒരക്ഷരമോ അല്ലേൽ ഒരു തിരിഞ്ഞു നോട്ടമോ വേണ്ടേ? അതുണ്ടായില്ല.. വീട്ടിൽ വണ്ടി നിർത്തിയതും. ചെറിയമ്മ വേഗം വീട്ടിലേക്ക് കേറിപ്പോയി.. സാധാരണം അവളുടെ മുഖം മാറിയാൽ അറിയുന്ന അമ്മയോ.. അച്ഛനോ അത് കണ്ടതെയില്ല.കാറിൽ നിന്ന് രണ്ടു മൂന്ന് കവറെടുത്ത് അച്ഛന് അമ്മയുടെ കയ്യിൽ കൊടുത്തു.. നിന്ന് തിരിഞ്ഞ എനിക്കും തന്നു ഒന്ന്.. രണ്ടു പേരുടെയും മുഖത്തു നല്ല ചിരി അതിനു മാത്രം ഇതിലെന്താ.. ഞാൻ കവര് തുറക്കുമ്പോൾ അമ്മയെനിക്ക് നല്ലൊരുമ്മ കവിളിൽ തന്നു. “അഭീ… ഉമ്മാ “ന്നും പറഞ്ഞു ഞാൻ “ഹാ ” എന്ന് കിട്ടിയ കവറിൽ നോക്കികൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *