മിഴി 2 [രാമന്‍]

Posted by

“അഭീ നീ വിശ്വസിക്കുന്നുണ്ടോ ഇല്ലേ ഒന്നും എനിക്കറീല്ല,പക്ഷെ കണ്ണടച്ച് മനസ്സ് ശാന്തമാക്കാൻ നോക്കി നോക്ക്, അത് തന്നെയാണ് ഏറ്റവും നല്ലമരുന്ന് ” പ്രതിഷ്ഠക്ക് മുന്നിൽ എത്തുമ്പോൾ ഹരി എന്റെ തോളിൽ തൊട്ടുകൊണ്ട് പറഞ്ഞു തിരിഞ്ഞു നടന്നു പോയി..

കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മയുടെ തൊട്ടരികെ നിന്നുകൊണ്ട് ഞാൻ കൈ കൂപ്പി കണ്ണുകൾ അടച്ചു.. ആ സാന്നിധ്യം എന്റെ ഉള്ള് നിറച്ചു. പാതി തുറന്ന കണ്ണുകൾ കൊണ്ട് ഞാൻ ചെറിയമ്മയെ ഇടക്ക് നോക്കും.പ്രാർത്ഥിക്ക തന്നെ.. കണ്ണൊന്നു തുറക്കണ്ടേ? അതില്ല.. എന്താ പെണ്ണെ ഇത്രമാത്രം പ്രാർത്ഥിക്കാനുള്ളെ?ഞാൻ മനസ്സിൽ ചോദിച്ചു. കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നീങ്ങി.. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ.. കണ്ണുകളടക്കാൻ കഴിഞ്ഞില്ല.. ആ മണം എന്നെ വന്നു തഴുകുന്നതെന്തിനാ. ആ ചുണ്ടുകൾ ഭംഗിയാൽ ഇളകുന്നുണ്ട്.. മുക്കിന്റെ ഒരു നീളമേ.. ഒരു മൂക്കുത്തി അതിലിട്ടാൽ നല്ല ഭംഗിയായിരിക്കും.എന്റെ ഷോൾഡർ കൊണ്ട് ഞാൻ ചെറിയമ്മയെ ഒന്ന് തൊട്ടു.. അതാ മാറുന്നു ആ മുഖം .പെട്ടന്ന് ഇളകുന്ന ചുണ്ടുകൾ നിന്നു.. പിരികം ചുളുങ്ങി. ആ മുഖത്തൊരു സംശയ ഭാവം. കണ്ണുകൾ പതിയെ തുറന്നു വന്നു.. ഞാൻ ഭംഗിയായി ചിരിച്ചു. ആദ്യമാമുഖത്തു ഞെട്ടലാണുണ്ടായത്. പിന്നെ അതൊരു നല്ല ചിരിയായി വിരിഞ്ഞു.. എന്നാലും മുഴവൻ അങ്ങ് വിട്ടു തരില്ല.. എന്റെ മൂത്തതല്ലെ പിന്നെ ചെറിയമ്മയും ആ സ്റ്റാൻഡേഴ്സ് നിലനിർത്തണല്ലോ.

കുറുമ്പീ…….. എന്ന് വിളിച്ചു ആ കവിളിലൊന്ന് കടിക്കണമെന്ന് തോന്നി.ഉള്ള് കൊതിച്ചു

പക്ഷെ ഹരിയുടെ അച്ഛന് മുന്നിൽ.പ്രസാദം തന്നു.. എന്നെ കണ്ടൊരു സംശയം ഭാവം പുള്ളിക്ക് പിന്നെ ചിരിയും ഹാ… വിട്ടുകൊടുത്തു.

ഞങ്ങൾ രണ്ടും പുറത്തേക്കിറങ്ങി.. ശ്ശേ ഒന്ന് മറന്നു തല്ലുകൂടില്ല എന്ന് പറയാൻ, സ്വപനം നടന്നില്ലല്ലോ.. ഇനി കേറുന്നത് മോശം അല്ലെ.. ഞങ്ങൾ ആലിന്റെ ചുവട്ടിലേക്കാണു പോയത്. ചെറിയമ്മക്കെന്തോ പറയണമെന്നുണ്ട് എന്നാ മുഖം പറഞ്ഞു… കയ്യിലെ പ്രസാദം എന്റെ നേരെ നീട്ടി കള്ളച്ചിരി ചിരിച്ചപ്പോ.. കാണാത്തൊരു ഭാവം കണ്ടു ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്റെ നെറ്റിയിൽ ചന്ദനം തൊട്ടുള്ളതന്നുള്ള ആ മുഖത്തെ സന്തോഷം കണ്ടു എന്റെ ഉള്ള് നിറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *