ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Posted by

അക്ഷര കുളിച്ചു റെഡി ആയി താഴേക്ക് വന്നു . അമ്മ അവൾക്ക് ഫുഡ് ഒക്കെ എടുത്ത് വച്ചിരുന്നു

“അച്ഛൻ ഇനിയും വന്നില്ലേ അമ്മേ??”

“ഇല്ല മോളെ രാവിലെ നിന്നെ കാണാൻ ന്ന് പറഞ്ഞിറങ്ങിയതാ വേറെ വഴിക്ക് വല്ല തിരക്കും വന്നു കാണും .. അല്ല നീ കോളേജിൽ പോണില്ലേ??”

” ഇന്ന് … ഇന്നില്ലമ്മെ ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ അച്ചനോട് പറയണ്ട ഞാൻ കോളേജിൽ പോയെന്ന് പറഞ്ഞ മതി പിന്നെ ”

” ക്ലാസ് ഒക്കെ കളഞ്ഞു നീ ഇപോ ഹോസ്പിറ്റലിൽ പോകണോ മോളെ ”

“നാളെ മുതൽ പോവാമ്മെ ഇന്ന് ഞാൻ അവിടെ വേണം .. പിന്നെ അമ്മ അന്ന് കിരൺ നെ കണ്ടപ്പോ ചോദിച്ചില്ലേ അവനെ എവിടെയോ കണ്ടിട്ടുണ്ട് ന്ന് അത് വല്ല ഓർമയും കിട്ടുന്നുണ്ടോ ”

“അത്…. ഞാൻ അവനെ കണ്ടു എന്നല്ല അവന്റെ ആ മുഖം അത്.. അതെനിക്ക് നല്ല പരിചയം ഉണ്ട് പക്ഷെ അന്ന് ആലോചിച്ചു നോക്കിയിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല എന്താടി ?? ”

“ഏയ് ഒന്നുമില്ല അമ്മ ഒന്നൂടെ ആലോചിച് നോക്ക് കേട്ടോ ..” അക്ഷര അതും പറഞ്ഞു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി . കാറിൽ കയറി ഉടനെ അവൾ അച്ചനെ വിളിച്ചെങ്കിലും അയാൾ ഫോണ് എടുത്തില്ല , അക്ഷര ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി ………………………..

വഴിയിൽ ബോധമില്ലാതെ കിടന്ന ഹരിയെ ആരൊക്കെയോ ചേർന്നു അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കിയിരുന്നു . അക്ഷരയുടെ അടുക്കൽ നിന്ന് ഇറങ്ങിയ പ്രതാപനും അയ്യരും തന്റെ പാർട്ണർ ടെ മകന് അപകടം ഉണ്ടായത് അറിഞ്ഞു പാതി വഴിക്ക് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയിരുന്നു .

അക്ഷര ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിയപ്പോൾ അച്ചന്റെ കാർ കണ്ടു , അവൾ അവിടുന്ന് കുറച്ചു മാറ്റി തന്റെ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് നടന്നു , വാതുക്കൽ തന്നെ അയ്യർ നില്പുണ്ട്

“അയ്യരേ എന്താ നിങ്ങൾ എന്റെ കൂടെ പോന്നിട്ടു പിന്നേം ഇവിടെ നിൽകുന്നേ ?”

Leave a Reply

Your email address will not be published. Required fields are marked *