അക്ഷര കൈ കൂപ്പി
” മോളെ ഞാൻ….ഞാൻ പറയാം എല്ലാം പറഞ്ഞു കഴിയുമ്പോ ഒരു പക്ഷെ നിനക്കു നല്ല സങ്കടമാവും … എന്നാലും ഞാൻ പറയാം എന്നയാലും ഞാൻ വഴി അല്ലേൽ കൂടെ നീ ഇത് അറിയും . പക്ഷെ ഒരു കാരണവശാലും ഞാൻ പറയുന്നത് കിരൺ അറിയരുത് ”
“ഇല്ല ഒരിക്കലും പറയില്ല അമ്മ പറയൂ ”
അമ്മ അവളോട് എല്ലാം പറഞ്ഞു ..
എല്ലാം കഴിഞ്ഞപ്പോൾ അക്ഷര പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു
“ഞാൻ… ഞാനെന്താ അമ്മേ പറയുക അമ്മയോട് ”
“കണ്ട ഞാൻ പറഞ്ഞതല്ലേ ഒന്നും അറിയണ്ട ന്ന് അവസാനം നല്ല സങ്കടമാവും എന്നൊക്കെ ”
അമ്മ തോളിൽ തല വച്ചു കരയുന്ന അവളുടെ തലയിൽ തലോടി
“മോൾ വിഷമിക്കണ്ട , ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട കേട്ടോ മോൾ എന്നും എന്റെ മോൾ തന്നെയാണ് വ നമുക്ക് അകത്തേക്ക് പോവാം ”
അമ്മ അക്ഷരയുടെ കണ്ണൊക്കെ തുടച്ചു അവളുമായി അകത്തേക്ക് കയറി
ജെറിയും കിരണും എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു
“ഹ വന്നോ അമ്മയും മരുമോളും ”
“ടാ…” കിരൺ ദേഷ്യംത്തോടെ അവനെ വിളിച്ചു
“ശെടാ ഞാൻ ഒന്നും പറയുന്നില്ലേ… ഇതെന്താ നിന്റെ കണ്ണോകെ കലങ്ങി ഇരിക്കുന്നെ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി സീരിയൽ ആയിരുന്നോ ?? ”
ജെറി ടെ ചോദ്യത്തിന് അക്ഷര ഒന്നും മിണ്ടിയില്ല . അവൾ നടന്നു ചെന്നു കിരൺ ന്റെ തലയിൽ ഒന്ന് തലോടി അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ മുഖത്തേക്ക് വീണു , അവൻ അത് ശ്രദ്ധിച്ചു അവൻ ഈർഷ്യ യോടെ അത് തുടച്ചു കളഞ്ഞു , അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് അവിടെ ഇരുന്നു , അമ്മ അവളെ നോക്കി അരുത് ന്ന് കണ്ണു കാണിക്കുന്നുണ്ടായിരുന്നു
“അക്ഷര നീ അറിഞ്ഞോ നിന്റെ മറ്റേ കാമുകനെ ആരോ തല്ലി ഒടിച്ചിട്ടു ന്ന് ”
” ഹരിയേട്ടനെ ആരോ തല്ലിന്ന് ഞാൻ അറിഞ്ഞു ഇവിടെ അഡ്മിറ്റ് ആണ് സർജറി എന്തോ ഉണ്ട് “