” ഇന്ന് ഒരു മീറ്റിങ് ഉണ്ട് പെട്ടെന്ന് പോണം”
അതും പറഞ്ഞ് അവൻ എന്നെ മറികടന്നു പോയി. പക്ഷേ ഒരുനിമിഷം അവൻ ഒന്ന് നിന്നു എന്നിട്ട് തിരിച്ചു വന്ന് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട്
“അപ്പൊ വൈകിട്ട് കാണാം”
എന്നു പറഞ്ഞു. ഞാൻ അവനിൽ നിന്നും പ്രേധിക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു അത്. അവൻ നടന്നു അകന്നു എങ്കിലും ഞാൻ അവൻ ചുംബിച്ച എന്റെ കവിളിൽ പിടിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു. കാർത്തിയുടെ ചിലനേരത്തെ പെരുമാറ്റം കണ്ടാൽ തോന്നും അവന് എന്നെ ഇഷ്ടം ആണെന്ന് പക്ഷേ കുറച്ച് കഴിഞ്ഞു കാണുമ്പോൾ അതിന്റെ ഒരു ലക്ഷണവും അവൻ കാണിക്കാറില്ല. ഇന്നലത്തെ സ്വപ്നവും ഇതും എല്ലാം കൂടെ ഞാൻ എന്തെക്കൊയോ ചിന്തിച്ചു കൂട്ടി. ഇല്ല ഞാൻ ഒരിക്കലും അർഹിക്കാത്ത ഒരു ജീവിതം ആണ് ഇത്. ഇതെല്ലാം എന്റെ മനസിന്റെ തോന്നലുകൾ മാത്രമാണ്. പക്ഷേ ഇപ്പോൾ ഞാൻ ഇത് എൻജോയ് ചെയുന്നുണ്ട്. കാർത്തിക്കിനോട്. എഗ്രിമെന്റ് എക്സ്റ്റന്റ് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചാലോ എന്ന് ഞാൻ ആലോജിച്ചു.
എന്റെ ചില തീരുമാനം കാരണം ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും ഞാൻ നഷ്ടപ്പെടുത്തി.