ഷെമീജ എന്ന ഷെമി [Shemi]

Posted by

ചായയൊക്കെ കഴിച്ചു സംസാരിച്ചിരിക്കുവാന്  മൂന്നുപേരും മക്കൾ മുറ്റത്തു നിന്ന് കളിക്കുന്നു

രാജേഷേ വീട്ടിലേക്കുള്ള സാധങ്ങളോട് വാങ്ങേണ്ടേ

കുറച്ചു പൈസ ഉണ്ട്  തത്കാലം ആവശ്യമുള്ളതൊക്കെ വാങ്ങണം

വിറകടുപ്പില്ലലോ അപ്പോൾ ഗ്യാസ് വേണ്ടേ

ഇൻഡക്ഷൻ കുക്കർ വാങ്ങിയ മതിയായിരുന്നു അല്ലെ  ഷെമിയാണത് പറഞ്ഞത്

ജോലിക്കു എപ്പോൾ കയറണം  വിവേക് ചോദിച്ചു

നാളെ കഴിഞ്ഞു വരുമ്പോൾ വാങ്ങാം

ഞാനൊരു കാര്യം പറയട്ടെ ഒന്നും വിചാരിക്കേണ്ട നിങ്ങളുടെ കാര്യങ്ങളൊക്കെ  ഇച്ചായൻ പറഞ്ഞിട്ടുണ്ട്  വിവേക് പറഞ്ഞു

എന്താ കാര്യം രാജേഷ് ചോദിച്ചു

ഞാൻ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല  അധികവും പുറത്തു നിന്നാ അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട  തത്കാലം ഇവിടുത്തെ അടുക്കള രണ്ടുപേർക്കും ഉപയോഗിക്കാം  ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ

അത് ബുദ്ധിമുട്ടാകില്ലേ ഷെമി ചോദിച്ചു

എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കിത്തരുന്നതോ

ഹേ അതല്ല അതിനു സന്തോഷമേ ഉള്ളു

എന്ന വേറൊന്നും ആലോചിക്കേണ്ട എന്നെ അന്യനായി കാണാതിരുന്ന മതി

രാജേഷിന്റെ കണ്ണ് നിറയുന്നത്  വിവേക് കണ്ടു

അതെ ജീവിതം ജീവിച്ചു കാണിക്കാനാണ് അല്ലാതെ തോറ്റു മടങ്ങാനല്ല

ആറുവർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വക്കും കിട്ടിയിട്ടില്ല  എല്ലാം  ശരിയാകുമെന്നെ  അതൊക്കെ പോട്ടെ അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ

രണ്ടു പുല്ലുപായ വാങ്ങണം രാജേഷ് പറഞ്ഞു

അത് തത്കാലം ഞാൻ വഴി കണ്ടിട്ടുണ്ട് പുതപ്പ് വല്ലതും കൈയിലുണ്ടോ രാത്രി നല്ല തണുപ്പായിരിക്കും

അതുണ്ട് ഷെമി പറഞ്ഞു

എന്ന വന്നേ അതും പറഞ്ഞു വിവേക് മുറിയിലേക്ക് പോയി രാജേഷും ഷെമിയും കൂടെ ചെന്നു വിവേക് അലമാരയ്ക്കു മുകളിൽ നിന്ന് രണ്ടു പുല്ലുപായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു  പിന്നെ ബെഡിലെ വിരി മാറ്റി കട്ടിലിൽ രണ്ടു ബെഡുണ്ടായിരുന്നു

ഇതൊന്നു  വലിച്ചേ മുകളിലത്തെ ബെഡ്ഡ് പൊക്കിപ്പിടിച്ചു അടിയിലേത് വലിക്കാൻ രാജേഷിനോദ് പറഞ്ഞു  പഴയതൊന്നുമല്ല  ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാ ഇടയ്ക്കു നാട്ടിൽ നിന്ന്  മാമന്റെ മകൻ വരും അപ്പോൾ ഇട്ടു കിടക്കുന്നതാ  മൂന്ന് പേരും സാധനങ്ങളൊക്കെ മുകളിൽ കൊണ്ട് വച്ചു

Leave a Reply

Your email address will not be published. Required fields are marked *