ഗൗരി വീട്ടിലേക്ക് വന്നശേഷം ഏതാണ്ട് 6 മാസമായിക്കാണും, പുതിയ പ്രൊജക്റ്റ് ന്റെ ഭാഗമായി ശ്യാമിന് ബാംഗ്ലൂരിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു, കുറച്ചു നാൾ കൂടെ കഴിഞ്ഞിട്ട് ഗൗരിയെ അങ്ങോട്ടുള്ള കൊണ്ടുപോകാമെന്ന് അവളെ പറഞ്ഞവൻ സമ്മതിപ്പിച്ചത്, മാത്രമല്ല ഞാനും ഇവിടെ തനിച്ചാണല്ലോ എന്നവൻ കരുതിക്കാണും.
പക്ഷെ എനിക്കറിയാമായിരുന്നു അവനു കല്യാണം കഴിഞ്ഞ മൂന്നു മാസത്തിനകം ഗൗരിയെ മടുത്തു എന്ന കാര്യം! എന്താണെന്നു വെച്ചാൽ ശ്യാമിന് മോഡേൺ പെൺകുട്ടികളോട് ആണ് കൂടുതലും ഭ്രമം. ഗൗരിയാണെങ്കിൽ ഒരു നാടൻ പെൺകുട്ടിയാണ്, അച്ചടക്കമുള്ള ഒരു പാവം പൂച്ച കുട്ടി. ഇപ്പോഴും കേരളത്തിന്റെ സംസ്കാരവും ചാരുതയും ചേർത്ത് പിടിക്കുന്ന ജീവിതമാണ് അവളുടേത്. സാമ്പത്തികമായി ക്ഷയിച്ച തറവാട്ടിലെ ഗൗരിയെ വിവാഹം കഴിച്ചതും എന്റെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു.
ശ്യാം പോയതിൽ പിന്നെ ഞാനും ഗൗരിയും മാത്രമായി ഇവിടെ ഈ വീട്ടിൽ അവശേഷിച്ചു. വീട്ടിൽ പലപ്പോഴും ഗൗരി തനിച്ചിരിക്കുന്നത് പതിവായി, ഒറ്റയ്ക്ക് പുസ്തകങ്ങൾ വായിക്കുക, മൂളിപ്പാട്ട് പാടുക ഇതൊക്കെയാണ് കക്ഷിയുടെ പരിപാടി. ശ്യാം ആവട്ടെ ഗൗരിയെ കുറിച്ച് ആകുലതകളില്ലാതെ മാസത്തിലൊരിക്കൽ മാത്രം ഞങ്ങളുടെ കൂടെ നിന്നിട്ട് പോയി. വരുമ്പോളെല്ലാം ഞാൻ അവനെ ശ്രദ്ധിച്ചിരുന്നു, ഗൗരിയെ പിരിഞ്ഞിരിക്കുന്നതിൽ ഒരു വിഷമവും അവന്റെ മുഖത്ത് കണാനായില്ല! അതുപോലെ തന്നെ ഗൗരി എല്ലാം സഹിച്ചു കഴിയുന്നപോലെയുമെനിക്ക് തോന്നി.
ഗൗരി ആദ്യമൊക്കെ എന്നോട് പരമാവധി അകന്നു നിന്നിരുന്നു, മുൻപ് പറഞ്ഞപോലെ ബഹുമാനത്തോടെയും ലേശം ഭയത്തോടെയും ഭയത്തോടെയാണ് എന്നോട് സംസാരിച്ചിരുന്നത്. പക്ഷേ, ശ്യാം പോയശേഷം, സംസാരിക്കാൻ ഞാനല്ലാതെ മറ്റാരുമില്ലാത്തതിനാൽ അവൾ പതുക്കെ എന്നോടു സംസാരിച്ചു തുടങ്ങി. അവളുടെ ഈ നിറ യൗവനൽ ഭർത്താവിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നതിൽ എനിക്ക് അവളോട് സഹതാപം തോന്നി.
“ഗൗരീ, നീയെപ്പോഴുമിങ്ങനെ തനിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിക്കുകയായിരുന്നു. നിനക്ക് ഫ്രെണ്ട്സ് ന്റെയൊപ്പമൊന്നു പുറത്തേക്കൊക്കെ പോയാൽ ഈ ബോറടി മാറിക്കിട്ടില്ലെ?”, ഒരു ദിവസം ഞാൻ അവളോട് തനിച്ചിരുന്നുള്ള മടുപ്പ് മാറ്റാനായി നിർദ്ദേശിച്ചു.
“ഇല്ല അച്ഛാ, പുറത്തേക്ക് ചുറ്റിക്കറങ്ങാൻ കഴിയുന്ന അത്തരം സുഹൃത്തുക്കളൊന്നും എനിക്കില്ല, പിന്നെ എനിക്ക് അതിന്റെ മൂഡ് ഒക്കെ പോയി….”, അവൾ മറുപടി പറഞ്ഞു.