“പിന്നെ.. പിന്നെ ആരാണ്.. “എന്റെ ചുറ്റിലുമായി കൂടി നിന്നവർ അവരുടെ ഇര ഞാൻ അല്ലെന്ന് അറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഓരോ കൂട്ടമായി വീണ്ടും പിറു പിറുക്കൻ തുടങ്ങി..
വൈശാഖേ ട്ടന്റെ മുഖത്തു ഇപ്പൊ അളിയനായ രാമേട്ടനോ ടുള്ള പുച്ഛം കാണാം..
“അളിയാ.. മോള് ആരുടെ ങ്കിലും പേര് പറഞ്ഞോ.. രാമേട്ടൻ രംഗം ഒന്ന് സമാധാന പെടുത്താൻ ആണെന്ന് തോന്നുന്നു വൈശാഖേ ട്ടനോട് ഒന്ന് മയപെടുത്തി കൊണ്ട് ചോദിച്ചു…”
“അവൾ അന്നേരം റൂമിനുള്ളിൽ കയറിയതാണ്.. ആര് വിളിച്ചിട്ടും തുറക്കുന്നില്ല…”വൈശാഖേ ട്ടൻ ഒരു അച്ഛന്റെ നിസ്സഹായിവസ്ഥ യോട് കൂടേ പറഞ്ഞു..
❤❤❤
റുബി പോവല്ലെ.. ഞാൻ റുബീന യോട് ചോദിച്ചു…
മോളെ.. നിങ്ങള് നല്ല കൂട്ടുകാരികൾ അല്ലെ.. നി പറഞ്ഞാൽ ചിലപ്പോൾ അവള് കേൾക്കുമായിരിക്കും.. ഒന്ന് സംസാരിച്ചു നോക്കുമോ… വൈശാഖേ ട്ടൻ പോകുവാനായി തിരിഞ്ഞ റുബീന യുടെ അടുത്തേക് വന്നു കൊണ്ട് പറഞ്ഞു…
റുബീന പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു.. അവളുടെ നോട്ടത്തിൽ തന്നെ മഞ്ജു വിനെ കാണുവാൻ അവൾക്കും ആഗ്രഹമുണ്ടെന്ന് മനസിലായി..
ഞാൻ ഉടനെ തന്നെ എന്റെ കയ്യിലെക് അവളുടെ തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ വാങ്ങി….
“ടി വേഗം വരണേ.. എനിക്ക് ഇന്ന് വേറെ പരിവാടി ഉള്ളതാണ്..” സജീറിന്റെ വീട്ടിലെ പരിവാടി എവിടെ എത്തിയെന്നു അറിയാതെ ഞാൻ റുബി യോട് പറഞ്ഞു..
ഒരു പത്തു മിനിറ്റ് അതിൽ കൂടുതൽ എടുക്കില്ല എന്നും പറഞ്ഞു റുബി വൈശാഖേട്ടന്റെ കൂടേ വീടിനുള്ളിലേക്കും.. ഞാൻ പുറത്തേക്കുള്ള വഴി യിലേക്കും നടന്നു…
❤❤❤
“എടാ പൊട്ടാ.. നിനക്ക് ലോട്ടറി അടിച്ചെന്ന ഞങ്ങൾ കരുതിയത്..”
മുബീന പോയ ശേഷം എന്റെ കൂടേ തന്നെ നിൽക്കുന്ന പത്താം ക്ലാസ് ബേച്ചിലെ ബാക്കി കൂട്ടുകാരികൾ എന്നെ നോക്കി പറഞ്ഞു..
അവർ നാല് പേര് കൂടേ ഉണ്ടായിരുന്നു..
“ഷാന, രമ്യ.. ഉമ്മു കുൽസു.. പാർവതി… ”
അതെന്തിന്.. അവർ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.. എനിക്ക് എവിടെ ലോട്ടറി അടിക്കാനാണ്…
“ടാ.. ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പൊ കാണാൻ ഏറ്റവും ചന്ത മുള്ളത് ആരാ..”