ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Posted by

“എന്താണ് സാർ ഇവിടെ പ്രശനം..” ജോയ് സാർ ചോദിച്ചു.

“പെൺ വാണിഭം, ഹവാല, കഞ്ചാവ്.. അങ്ങനെ പലതും ഇൻഫോർമേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്.. പിന്നെ മൈനർ അഭ്യൂസ്മെന്റും ഉണ്ട് അത് കൊണ്ടാണ് മോളെ ഇട്രോഗേഷന് ചെയ്തത്… സോറി..”

“ഇട്സ് ഒക്കെ..” ഉദ്യോഗസ്ഥന്റെ സമ്മതം കിട്ടിയതും അവർ അവിടെ നിന്നും ഇറങ്ങി. എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപെടണമെന്നായിരുന്നു അവരുടെ ഉള്ളിൽ. ആ പോലീസിക്കാരുടെ ഇടയിൽ നിന്നും അവരെ രക്ഷിച്ചത് അനുമോളായിരുന്നു. അവൾ പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് അവർക്ക് ജോയ് സാറോ ജെനിയോ പറഞ്ഞതിൽ നിന്നും വിത്യാസപ്പെട്ടിരുന്നെങ്കിൽ അവർ കുടുങ്ങിയേനെ. ജോയിസാറിന്റെ മനസ്സിൽ തന്റെ ഭാര്യയുടെ പേർ ജെനി ‘കനി എന്ന് പറഞ്ഞത്, അനുമോളോട് ചോദിച്ചിരുന്നെങ്കിൽ അവൾ എന്ത് പറയുമെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഒരു മാമിയെ അവൾക്ക് അറിയില്ലലോ എന്നയാൾ ഓർത്തു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം ‘കനി’ എന്ന് തന്നെ അനുമോൾ പറഞ്ഞിരുന്നു. മുമ്പ് എപ്പോയോ അമ്മയുടെയും മാമാന്റെയും വഴക്കിനിടയിൽ കയറിവന്നൊരു പേര് അവളുടെ മനസ്സിൽ കുടുങ്ങി കിടന്നിരുന്നു. അത് അവരെ രക്ഷിച്ചു.

പോലീസ്ക്കാർ ഏദൻസിന്റെ മുക്കും മൂലയും പരിശോദിച്ചു. കണ്ണനെയും കണ്ണമ്മയെയും നാരായണിയേയും പലരും പലവട്ടം പലതരത്തിൽ ചോദ്യം ചെയ്തു. ആദ്യമൊക്കെ പിടിച്ച് നിന്നെങ്കിലും അവരുടെ ഉള്ളിൽ നിന്നും ഓരോന്ന് കൊഴിഞ്ഞു വീഴാൻ തുടങ്ങി. കിട്ടിയ തുമ്പിൽ പിടിച്ച് ഉദ്യോഗസ്ഥർ തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു. ഒരോ ചോദ്യത്തിലും അവർ വിയർത്തു. അവരുടെ ഉള്ളിൽ നിന്നും അവസാനത്ത വിവരവും ലഭിക്കുന്നത് വരെ ആ ഉദ്യോഗസ്ഥർ അവരെ ചോദ്യം ചെയ്തു.

ഏദൻസിന്റെ ഹട്ടുകളിലെ പരിശോധനക്കിടയിൽ, വിറകുകൾ കൂട്ടിയിട്ടിരുന്ന ഹട്ടുകളിലൊന്നിൽ നിലത്ത് ഒരു അറ കണ്ടത്തുകയും അതിനുള്ളിൽ ചാക്കുകളിൽ നിറച്ച 50 കിലോഗ്രാം കഞ്ചാവ് കണ്ടടുക്കുന്നതോടെ കാര്യങ്ങളുടെ ഗതികൾ മാറി. 5 കോടിയോളം വരുന്ന പണവും മറ്റൊരു ചാക്കിലുണ്ടായിരുന്നു. അത് കണ്ടതോടെ കണ്ണൻ ഏദൻസിൽ നിന്നും ഓടാൻ ശ്രമിച്ചു. പക്ഷെ പോലീസ്കാർ അയാളെ വളഞ്ഞിട്ട് പിടിച്ചു.

അയാളെ ഒരു മരത്തിൽ കെട്ടിയിട്ടായിരുന്നു പിന്നീട് ചോദ്യങ്ങൾ ചോദിച്ചത്. “മോനെ.. കണ്ണാ.. ഇത്രയും സാധനം ഒരുമിച്ച് ഇവിടെ വരണമെങ്കിൽ ഇവിടെ അടുത്ത് എവിടെയോ കഞ്ചാവ് തോട്ടമുണ്ട്.. അത് നിനക്ക് അറിയാം… വേഗം പറഞ്ഞൽ നമുക്ക് വേഗം പോവാ…” ജോയ് റാം തന്റെ തമിഴ് തമാശയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *