“നിങ്ങൾ ഇവിടെ ഗസ്റ്റായിരുന്നോ…?”
“അതെ… എന്താ സാർ..?” ജോയ് സാർ ചോദിച്ചു.
“ഇങ്ങനെ ഒരു ഗസ്റ്റ് HOUSE ഉള്ളത് നിങ്ങൾക്ക് എങ്ങനെ അറിയാം… ” അയാളുടെ ചോദ്യം പാടെ നിരാകരിച്ച് കൊണ്ട് ആ ഉദ്യോഗസ്ഥൻ മറ്റൊരു ചോദ്യം ചോദിച്ചു.
“ഞാൻ ഒരു കോളേജിലെ പ്രിൻസിപ്പൽ ആണ്.. എന്റെ കോളേജിലെത്തന്നെ ഒരു വിദ്യാർത്ഥിയുടെ ഫാമിലി gust houseആണ് സാർ ഇത്… അവനാണ് എനിക്ക് ഏർപ്പാട് ചെയ്ത തന്നത്..”
“വാട്ട്സ് ഹിസ് നെയിം..?”
“വൺ മിസ്റ്റർ അർജുൻ…” ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നെങ്കിലും ജോയ്സർ തന്റെ ആറ്റിറ്റ്യൂട് നിലനിർത്തികൊണ്ട് മറുപടി പറഞ്ഞു.
“മ്മ്… ഇതാരാണ്..?”
“എന്റെ പെങ്ങളും മകളുമാണ്…സാർ”
“അപ്പൊ നിങ്ങൾ മാരീഡ് അല്ലെ…?”
“അതെ…” അയാളൊരു കള്ളം പറഞ്ഞു.
“അപ്പൊ നിങളുടെ വൈഫ് എവിടെ..?”
“എന്റെ വൈഫ് ജോലി സ്ഥലത്താണ്..വരാൻ പറ്റിയില്ല..” അയാൾ മറ്റൊരു കള്ളം കൂടെ പറഞ്ഞു. അയാളുടെ മുഖത്ത് കള്ളത്തരം കണ്ടത് കൊണ്ടോ മറ്റോ ജോയ് റാം സോനയെ നോക്കി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
“വാ.. മോളെ…” സോനാ അനുമോളുടെ കൈ പിടിച്ച് ഹട്ടിനുള്ളിലേക്ക് കയറി. അത് കണ്ട ജെനി അകെ പരിഭ്രമിച്ചു.
“എന്താ സാർ.. ഞങ്ങളെ ഇങ്ങനെ തടഞ്ഞു വെക്കുന്നത്… നിങൾ എന്താണ് അന്വേഷിക്കുന്നത്..”
“ഞങ്ങൾ അന്വേഷിക്കുന്നത് ഞങ്ങൾ കണ്ടുപിടിച്ചോളാം… ഇപ്പൊ ഞാൻ ചോദിക്കുന്നതിന് മറുപടി പറ..”
“എന്താ ഇയാളുടെ വൈഫിന്റെ പേര്..?” ജെനിയോടായിരുന്നു ആ ചോദ്യം. അയാൾ പറഞ്ഞത് ഉറപ്പിക്കാനുള്ള ആ ഉദ്യോഗസ്ഥന്റെ സൈക്കോളജിക്കൽ അപ്രോച്.
“കനി…” ജെനിക്ക് രണ്ടാമത് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ആ മറുപടിയിൽ അയാൾ തൃപ്തനാണെന്ന് ജോയ് സാറിന് തോന്നി.
പിന്നീട് പല ചോദ്യങ്ങൾ അയാൾ അവരോട് ചോദിച്ചു. മകളുടെ പേർ, എന്തിന് വന്നു എന്ന് തുടങ്ങി ഒരു പതിനഞ്ച് മിനുട്ടോളം നീണ്ടു നിന്നിരുന്നു അത്. അത് പോലെ സോന ഹട്ടിനുള്ളിൽ അനുമോളെയും ഇട്രോഗേഷന് ചെയ്യുന്നുണ്ടായിരുന്നു.
“സോറി മിസ്റ്റർ ജോയ്… ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്… നിങ്ങൾക്ക് പോകാം..” ദീർഘമായ ചോദ്യോത്തരങ്ങൾക്കൊടുവിൽ അയാളത് പറഞ്ഞു. അപ്പോഴാണ് അവർക്ക് സമാധാനമായത്.