ശ്രുതിയുടെ മുഖം മാറിയത് കണ്ട അനൂപ് ചിരിച്ച് കൊണ്ട് അവളുടെ അടുത്തേക്ക് തന്നെ ചെന്നു. എന്നിട്ട് അവളുടെ കവിളുകൾ തന്റെ ഉള്ളം കയ്യിൽ കോരിയെടുത്ത് കൊണ്ട് ആ നെറ്റിയിലൊരു മുത്തം കൊടുത്തു.
“എന്തെ ന്റെ ശ്രുതിക്കുട്ടിയുടെ മുഖം വാടിയെ..?”
“ഒന്നുല്ല…” അവൾ ഒരു കാമുകിയുടെ കുറുമ്പ് കാണിച്ചു.
“എന്നാലും, ഒന്നുമില്ലാതെ ഈ കുറുമ്പി പെണ്ണിന്റെ മുഖം വാടൂലാലോ..” ‘കുറുമ്പി പെണ്ണെന്ന്’ വിളിച്ചത് ശ്രുതിക്ക് വളരെ ഇഷ്ട്ടമായി. എല്ലാ കാമുകന്മാരും തന്റെ കാമുകിയെ ഇഷ്ട്ടം കൂടുമ്പോ അങ്ങനെ ഒക്കെ വിളിക്കാറുണ്ടല്ലോ. അനൂപേട്ടൻ തന്നോട് ഇഷ്ടമൊക്കെയുണ്ട്. അവളോർത്തു. അതോടെ ശ്രുതിയുടെ മനസ്സിൽ നിറഞ്ഞിരുന്ന എല്ലാ കുറുമ്പുകളും മാറി, അനൂപിനോടുള്ള സ്നേഹം നിറഞ്ഞു. പക്ഷെ അവളുടെ മുഖം അപ്പോഴും ഒരു കപട കുറുമ്പിന്റെ നിഴലുകളുണ്ടായിരുന്നു.
“നിക്ക് കുറുമ്പൊന്നുല്ല…” ശ്രുതി കൊഞ്ചി.
“ഹോ അപ്പൊ ഈ മുഖത്തെ ചുവപ്പെന്താ.. ” അയാൾ ശ്രുതിയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
“പോ അവിടെന്ന്… ” എന്നും പറഞ്ഞ് ശ്രുതി അയാളെ തള്ളി മാറ്റി. പക്ഷെ അനൂപ് അവളെ തന്റെ അരക്കെട്ടിലേക്ക് അടുപ്പിച്ച് കൊണ്ട് അവളുടെ തുടുത്ത ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. ആ ഗാഢമായ ചുമ്പനം അൽപനേരം നീണ്ടു നിന്നിരുന്നു. ചുവരിലെ ക്ലൊക്ക് വലിയ ശബ്ദത്തിൽ സമയമറിയിച്ചപ്പോൾ കിതപ്പോടെ രണ്ടു പേരും വിട്ട് മാറി.
“ഈ അനൂപേട്ടൻ എപ്പോഴും ഇത് തന്നെയാ ചിന്ത..”
“നിനക്ക് ഇല്ലെടി കടിച്ചി പാറു..” അയാൾ അവളെ വീണ്ടും തന്നിലേക്ക് ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു.
“ഇപ്പൊ പോവാനൊന്നും ഇല്ലേ..” അയാളുടെ നെഞ്ചിൽ അള്ളിപ്പിടിച്ച് കൊണ്ട് ശ്രുതി അയാളുടെ കണ്ണിൽ നോക്കി ചോദിച്ചു.
“അയ്യോ മറന്നു പോവാനുണ്ട്..” എന്നും പറഞ്ഞ് ശ്രുതിയെ അയാൾ തള്ളി മാറ്റി റൂമിലേക്ക് ഓടി.
“ദുഷ്ടൻ…” ഒരു കൊഞ്ചലോടെ ശ്രുതിയുടെ ചുണ്ടുകൾ മാത്രിച്ചു.
ഓഫിസിലേക്ക് അനൂപും ശ്രുതിയും ഒരുമിച്ചാണ് പോയത്. ജൂനിയേഴ്സും സ്റ്റാഫും അടക്കം എല്ലാവരും വന്നിരുന്നു. നിലവിൽ ഉണ്ടായിരുന്ന കെയ്‌സുകൾ തരം നോക്കി ഓരോ ജൂനിയേഴ്സിനെയും ഏൽപ്പിക്കുന്ന തിരക്കിലായിരുന്നു അനൂപ്. അതിന് ഇടയിൽ ഇടക്കിടക്ക് തന്റെ കാബിനിലേക്ക് കയറി വരുന്ന ശ്രുതിയുടെ കള്ളനോട്ടവും കള്ളചിരികളും അയാൾ ആസ്വദിക്കുന്നുണ്ടായിരുന്നു. പൊതുവെ അവൾക്കും അയാൾ കേഴ്‌സുകൾ അലോട്ട് ചെയ്യാറുള്ളതാണ്. എന്നാൽ ഇന്ന് അവൾക്ക് ഒരു കേഴ്‌സുപോലും അയാൾ കൊടുത്തില്ല.