ഞാൻ മഞ്ഞുവിനോട് എല്ലാം പറഞ്ഞു..
അവൾക്ക് ഒരു തീരുമാനവും ഇല്ല…
ഞാൻ മഞ്ജുവിനെ യും കൂട്ടി കൈതാളി ക്ഷേത്രത്തിലേക്ക് പോയി…
പ്രാർത്ഥന കഴിഞ്ഞ് അമ്പലം അടച്ചിരുന്നു….
അല്പനേരം കഴിഞ്ഞപ്പോൾ അവര് അഞ്ചാറു പേരും കൂടി ചരട്മായി വന്നു…..
ആ ഷേത്രത്തിന് മുന്നിൽ വച്ച് കൂട്ടുകാരുടെ സാനിധ്യത്തിൽ മഞ്ജുവിൻ്റെ കഴുത്തിൽ ഒരു മഞ്ഞ ചരട് കെട്ടി…
ഇപ്പൊൾ മഞ്ജു എൻ്റ ഭാര്യ യായി ഇനി നിയമം മൂലം രജിസ്റ്റർ ചെയ്യണം..
അതിനുള്ള അപേക്ഷയും മറ്റും പിറ്റേന്ന് തന്നെ നൽകുകയും ചെയ്തു….
സുഹുർത്ത്ക്കളിൽ ഒരാളുടെ അപ്പച്ചൻ്റെ കോട്ടേഴ്സിൽ അഡ്വാൻസ് തുക നൽകാതെ മാസം വാടക എന്ന രീതിയിൽ താമസവും സെറ്റായി….
കോട്ടേഴ്‌സിന് ഹാൾ , ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂം , അടുക്കള ഇത്രയേ ഉള്ളൂ ഇതിന് തന്നെ മാസം 3000 രൂപ വാടക നൽകണം പിന്നെ കറൻറ് ചാർജ് വേറെ , വീട്ട് ചിലവുകളും മറ്റും….
ഒരു കട്ടിലും ബെഡും മൂന്ന് ഫൈബർ കസേരയും അതിൻ്റ കൂടെ ഫൈബർ ഡൈനിംഗ് ടേബിളും എൻ്റ സുഹുർത്തുക്കൾ ചേർന്ന് വാങ്ങി തന്നു…
എൻ്റ FD ക്ക് പുറമെ സേവിംഗ്സ് അക്കൗണ്ടിൽ 20000 രൂപയോളം ഉണ്ടായിരുന്നു.. .
എൻ്റ FD എന്നത് അച്ഛൻ ഇട്ടതാണ്..
അതിൽ നിന്ന് 5000 രൂപ എടുത്ത് ഗ്യാസ് കണക്ഷൻ , ഇൻഡക്ഷൻ അത്യാവശ്യ വീട്ടു പാത്രങ്ങളും മറ്റും വാങ്ങാം എന്ന് പറഞ്ഞു…
അത്രയും നേരം വിഷമിച്ചു ഇരുന്ന മഞ്ജു എണീറ്റ് എൻ്റ കൈ പിടിച്ചു പറഞ്ഞു..
നമുക്ക് ഒരുമിച്ച് ടൗണിൽ പോയി വാങ്ങാം…
അങ്ങിനെ അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു ഞങൾ അവിടെ താമസം തുടങ്ങി….
ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ഓഫീസിൽ പോയി കല്യാണം രജിസ്റ്റർ കൂടെ കഴിഞ്ഞ്…
മഞ്ജുവിനെ സ്കൂളിൽ പലതരത്തിലും അപമാനം നേരിടേണ്ടി വന്നു….
അതൊന്നും അവള് എന്നെ അറിയിച്ചിരുന്നില്ല….
മഞ്ജുവിൻ്റെ ലക്ഷ്യം എന്നെ ഒരു പൊലീസ് ആക്കണം എന്ന് മാത്രം ആയിരുന്നു..
രണ്ടു പേരും കൂടി താമസം തുടങ്ങി ഒരു മാസം കഴിഞ്ഞ്…