“ഓ ആന്റീ എന്നോടെന്നും സംസാരിക്കില്ലലോ ലെ…” അവൾ എന്നോട് കുശുമ്പ് കൊണ്ട് ചോദിച്ചു. അവൾക്കിത് പതിവാണ്, കൊച്ചു കാന്താരി, ആളൊരു പൊടി സുന്ദരിയാണ്, അവളുടെ അമ്മ സുമിയെ പോലെ തന്നെ.
“എടാ, അങ്ങനെയല്ല ഞാൻ ജസ്റ്റ് ചോദിച്ചു എന്നുള്ളു…പിന്നെ മോളോട് ഞാനൊരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു….” ഞാൻ വേഗം അവളെ പാട്ടിലാക്കാനൊരു ശ്രമം നടത്തി.
“എന്താ ആന്റീ…”
“മോളെ ഇവിടെ ടാറ്റൂ ചെയുന്ന നല്ല ഷോപ് എവിടെയാണ്…”
“ആർക്കാ ടാറ്റൂ! ആന്റിക്കാണോ .. !!” അവളുടെ അതിശയോക്തികലർന്ന മറുപടിയെനിക്ക് ചിരി വരുത്തിച്ചു.
“ഉം, അതെ….” ഞാൻ നാണത്തോടെ പറഞ്ഞു.
“ടൗണിലുണ്ട് ഒരു ഷോപ്, ക്‌ളാസ്സിലെ ചില കുട്ടികളൊക്കെ ചെയ്യാൻ പോകാറുണ്ട്, ഞാൻ ചോദിച്ചിട്ട് പറയാം ആന്റിയോട്…. പെട്ടന്നെന്തേ ഒരു ടാറ്റൂ ചെയ്യാനൊരു മോഹം!”
“പെട്ടെന്നല്ലാ… കുറെ നാളായി ചെയ്യണമെന്ന്… വിചാരിക്കുന്നു.”
“ആഹാ ആന്റിയുടെ ചെമ്പകപ്പൂ നിറത്തിനും, കരിനീല കണ്ണഴകിനും സൂപ്പർ ആയിരിക്കും….”
“അതിനു കാണുന്ന ഇടത്തൊന്നുമല്ല കൊച്ചെ!” ഞാൻ ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ ശെരി ശെരി!!!!”
“ഉം ശെരി.. സുമിയെന്ത്യേ…”
“അമ്മ കുളിക്കുവാ….സത്യം പറ ആന്റീ, നിങ്ങൾ രണ്ടാളും എന്തോ വേണ്ടാത്തതല്ലേ സംസാരിക്കുന്നേ?”
“എന്താ നീ പറഞ്ഞെ…” എനിക്ക് സത്യതില് ദേഷ്യം വന്നിരുന്നു. കുടുങ്ങിയോ എന്ന ഭീതിയുമൊപ്പമുണ്ടായിരുന്നു.
“ഒന്നൂല്ല….ഉം….എവിടെ ആന്റീടെ പുന്നാര മോൻ ആദി സിദ്ധാർഥ്!”
“അവനിവിടെ പഠിക്കുവാ…മോൾക്ക് പഠിക്കാനൊന്നുല്ലേ? സീരീസ് എക്സാം ഉടൻ ഉണ്ടെന്നു പറഞ്ഞല്ലോ അവൻ”
“ഉണ്ടേ! ഫോൺ വന്നപ്പോ ഞാൻ സ്റ്റഡി റൂമിന്ന് വന്നെടുത്തു എന്നുള്ളു…പിന്നെ ആദിയോട് ഞാൻ അന്വേഷണം പറഞ്ഞു പറയണേ..”
“ഉം എന്തിനാ, നിങ്ങൾ രണ്ടും ക്‌ളാസിൽ കാണുന്നതല്ലേ?”
“ആണ്…എന്നാലും ചുമ്മാ ചുള്ളനല്ലേ ആന്റീടെ മോൻ! ഹിഹി…” അവളുടെ കൊഞ്ചലും കുഴയലും ഇച്ചിരി കൂടുതലാണെന്നു എനിക്കറിയാഞ്ഞിട്ടല്ല. എന്നാലുമെനിക്ക് അവളെ ഇഷ്ടമാണ്. എനിക്ക് പെൺകുഞ്ഞു ഇല്ലാത്തത് കൊണ്ടുമാവാം.
“എടി കാന്താരി…അമ്മയോട് ഫോൺ കൊടുക്ക്!”
“ഓ ശെരി ശെരി, ഞാനായിട്ട് നിങ്ങളുടെ പതിവ് കലാപരിപാടിയൊന്നും മുടക്കണ്ട!…പിന്നെ ആന്റി ഭയങ്കര പ്രൊട്ടക്റ്റീവ് ആയോണ്ടാണ് ആദി പെങ്കുട്യോളെ തിരിഞ്ഞു നോക്കാതെ എന്നൊക്കെ ഗോസ്സിപ് ഉണ്ട് കേട്ടോ!! ആള് ക്‌ളാസ്സിലെ ഫുട്ബാൾ ചാമ്പ്യൻ ആയിട്ടും ഇത്രേം മാൻലി ലുക്ക് ഉണ്ടായിട്ടും ആളൊരു അമ്മകുട്ടി ആണെന്ന ഞങ്ങൾ ക്‌ളാസിൽ സുന്ദരികുട്ടികൾ അവനറിയാതെ വിളിക്കുന്നെ, പിന്നെ ഇതൊന്നും പറയാൻ നിക്കണ്ട ട്ടോ ഹിഹി…”