പിറ്റേന്നു ഓഫീസിലിരിക്കുമ്പോ സുമിയോട് മനസ്സിൽ ഉള്ളത് പറയണോ വേണ്ടയോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. ഊണ് കഴിക്കുന്ന സമയം ആവട്ടെ എന്ന് ഞാനൊർത്തു. “എന്താടി ഇടയ്ക്കിടെ താനേ ചിരിയ്ക്ക്ണ്ടല്ലോ” എന്ന് സുമി അവളുടെ ടേബിളിൽ ഇരിക്കുമ്പോ എനിക്ക് വാട്സപ്പ് ചെയ്തു. ഞാനതിനൊരു സ്മൈലി മാത്രമവൾക്കയച്ചു. ഓഫീസിൽ അധികം വൈകാതെ തിരക്കായി ഞാൻ പിന്നെ കുറച്ചു ടൈപ്പ് ചെയ്യാനും പേപ്പർ പ്രിപേർ ചെയ്യാനും ഉണ്ടായിരുന്നത് കൊണ്ട് ഊണ് കഴിക്കാൻ വൈകി. സുമി അതിന്റെയിടക്ക് വന്നെങ്കിലുമെനിക്ക് സംസാരിക്കാനായില്ല.
“നീ ഇറങ്ങാറായോ..”
“ആഹ് സുമി!”
“എങ്കിലിറങ്ങാം, ഓപ്പോസിറ് ഒരു ഐസ് ക്രീം ഷോപ് വന്നിട്ടുണ്ട് നമുക്കൊന്നു പോയാലോ, പിന്നെ ശ്രേയക്ക് വീട്ടിലേക്ക് ഒരു കപ്പ് വാങ്ങി വെക്കാനുമവൾ പറഞ്ഞിട്ടുണ്ട്!”
“പോകാം!” ഞാൻ ചിരിച്ചുകൊണ്ട് തല കുലുക്കി. എന്റെ മാമ്പഴ സാരിയും വല്യ ജിമിക്കി കമ്മലും ഞങ്ങൾ നടക്കുമ്പോ എന്നെ ആളുകൾ പ്രത്യേകം ശ്രദ്ധിക്കുന്നത് മനസ്സിൽ ഒരു പുതുമ നിറച്ചു. നോക്കിക്കോ പക്ഷെ സ്വന്തമാക്കാൻ നോക്കണ്ട എന്നെന്റെ മന്സിലാരോ പറഞ്ഞു.
സുമിയോടപ്പം ഞാനിരുന്നു ഐസ്‌ക്രീം കഴിക്കാൻ തുടങ്ങുമ്പോ അവൾ നുണഞ്ഞു പറഞ്ഞു, “ജോലി കഴിഞ്ഞിത്ര നേരമായിട്ടും നിന്റെ പ്രസരിപ്പിതുവരെ പോയിട്ടില്ലലോ? എന്തോ പെണ്ണിന്റെ മനസ്സിൽ ഉണ്ടല്ലോ? സത്യം പറയെടീ…”
“ഹേ ഒന്നൂല്ല…” നാണത്തിൽ പൊതിഞ്ഞ ചിരിയുമായി ഞാൻ തല താഴ്ത്തി മറുപടി പറഞ്ഞു. മനസ്സിൽ മിഥുന മഴ കൊണ്ട് മോഹം നിറയ്ക്കും മാരനെ കുറിച്ചോർത്തതും എന്റെ ഫോണിൽ റിങ് ചെയ്യാൻ തുടങ്ങി.
“മിടിപ്പ്….🥰” കാളിങ്.
“ഹേ? ഇതെന്താ മിടിപ്പ്? ആരാണിത്” ഞാനവളോട് മറുപടി പറയാതെ ഫോൺ എടുത്തു.
“ആദിമോനെ ….”
“അമ്മെ! ഞാൻ വീടെത്തി, കീ എവിടെയാണ് മ്മെ കാണുന്നില്ലാലോ…”
“പൂച്ചട്ടിയുടെ അടിയിൽ കാണും മോനൂ..” ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ ബാക്കിയുള്ള ഐസ്ക്രീം വേഗം കഴിച്ചു തീർത്തു.
“നോക്കിയിരിക്കാതെ വേഗം കഴിക്കെടി..”
“എവിടെ ചെന്നാലും ആമ്പിള്ളേര് നിന്നെ തന്നെ നോക്കുന്നുണ്ടല്ലോ, എന്നെയൊന്നുമാർക്കും വേണ്ട?! നിനക്കുള്ളതല്ലേ എനിക്കുമുള്ളു..
“നീയൊന്നു പോയെ… അവർ നോക്കിക്കോട്ടെ…”
“നിന്റെമോനെ ഞങ്ങളാരും നോക്കാൻ പാടില്ല!! നിന്നെ എല്ലാരും നോക്കേം വെണം അല്ലെടീ…എന്തൊരു സാധനമാണ് നോക്കിയേ!!!!”