ആഴ്ചയിലൊരിക്കലേ പണിക്കാർക്ക് തറവാട്ടിൽ പ്രവേശനമുള്ളൂ അതും അടിച്ചു തുടച്ചിടാൻ വേണ്ടി മാത്രം അച്ഛച്ഛന്റെ കാലം തൊട്ടുള്ള ശീലം ഒരിക്കൽ അമ്മ നിർത്താൻ ശ്രെമിച്ച കാലത്തു ഞങ്ങൾ ഒന്നായി പിന്നീട് അത് വേണ്ടാന്നും തീരുമാനിക്കാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
ചാത്തൻ എന്നെകണ്ടതും ഒതുങ്ങി ചയപ്പിലേക്ക് നടന്നു, എന്റെ ആവശ്യം ഞാൻ വൈകീട്ട് കാണണം എന്ന് പറഞ്ഞാൽ അവനറിയാം.
ചെത്തിയിറക്കിയ കള്ള് എനിക്കായി കാണിക്ക വെക്കാൻ അവനേകഴിഞ്ഞേ ആളുള്ളു.
അവനോടൊപ്പം ചായപ്പിലേക്ക് നീങ്ങുന്ന എന്നെ നോക്കി ഉണ്ണിനീലി ചിരിച്ചു.
കുടത്തിൽ നിന്നും ഒരു മൊത്തു മുത്തി നല്ല തണുപ്പ് ഇളം കള്ളിന്റെ രുചി. ചായപ്പിൽ മൂടി വെച്ച ശേഷം പുറത്തു ഒരടി മാറി കുനിഞ്ഞു നിന്ന ചാത്തന് ഇന്നത്തെ രാത്രിക്കുള്ള വക നൽകി, ഉണ്ണിനീലിക്ക് അമ്മയുടെ വക സ്പെഷ്യൽ അല്ലൊവൻസ് ഉണ്ട്..
പറമ്പിലൂടെ ഒന്ന് നടന്നു തിരികെ കയറുമ്പോൾ കട്ടിൽ ശൂന്യം.
ഒന്നിരുന്നപ്പോൾ മുകളിലെ പലക കരഞ്ഞു.
“വിഷ്ണു കുളിച്ചു വാ ദീപാരാധന തൊഴണം…വന്ന ദിവസമല്ലേ…”
അമ്മ പറഞ്ഞിട്ട് പോയി, അമ്മയാവുന്നതും ഭാഗ്യയാവുന്നതും എനിക്കറിയാം, ഇപ്പോൾ പറഞ്ഞത് അമ്മയാണ്, എന്നെ അനുസരിപ്പിക്കാനും ശിക്ഷിക്കാനും അധികാരവും അവകാശവുമുള്ളവൾ,… ആഹ് ആഢ്യത്തത്തിൽ എനിക്ക് മറുവാക്കുകൾ ഇല്ല, എന്നെ ഇവിടുന്നു പുറത്തേക്ക് നട്ടത് ആഹ് അമ്മയാണ്,
“ഞാൻ ഈ നാടിന്റെ പുറത്ത് ഒരു ലോകം ഉണ്ടെന്നു കേട്ടിട്ടുണ്ട്…ന്നാൽ കണ്ടിട്ടില്ല…. പക്ഷെ നീയ് നീ കാണണം അറിയണം…നീ പോണം…”
അന്ന് അമ്മ പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ ആയില്ല എന്നാൽ ഇന്ന് എനിക്കറിയാം എന്റെ ഭാവിയെ അവളിൽ തളച്ചിടുന്നതോർത്തുള്ള വേവലാതി ആയിരുന്നു അത്… തെറ്റെന്ന അവളുടെ തോന്നലിൽ നിന്നും എന്നെ മാറ്റി നിർത്താനുള്ള വിഫലമായ ശ്രെമം… അന്നെനിക്ക് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. കാരണം ആഹ് സമയം അമ്മ ദേവിയാണ്.
പക്ഷെ ഇന്നീ വരവ് അതൊന്നു തിരുത്തിക്കാണിക്കാൻ ആണ്,… എവിടെ പോയാലും എങ്ങോട്ടു അകറ്റിയാലും അവളിലേക്ക് അടുക്കുന്ന അവളിൽ ലയിക്കാൻ നിയോഗമെടുത്ത നദിയാണ് ഞാൻ എന്ന് ബോധ്യപ്പെടുത്താൻ,…. ————————————-
പുളിയിലക്കര സാരിയും കരിംപച്ച ബ്ലൗസും ഇട്ടു നിന്ന ആഹ് ശില്പത്തിനോട് ചേർന്ന് നിന്ന് തൊഴുമ്പോൾ ഒരു ജന്മം സായൂജ്യമായി,