ചാത്തനോടും നീലിയോടും യാത്ര പറഞ്ഞു,… പടിപ്പുരയിറങ്ങി നടന്നു തിരിഞ്ഞു നോക്കിയില്ല നോക്കാൻ വയ്യ….
അകലെ ചെമ്മാനം എനിക്ക് മൗനമായി യാത്രയേകി….
ഓരോ മണലിനോടും പുൽക്കൊടിയോടും യാത്ര പറഞ്ഞു. അടുത്ത അവധിയെത്തും വരെ…. ഒരിടവേളയ്ക്ക് വേണ്ടി മാത്രം…
കഥയിലൂടെ കാവ്യം നിറയ്ക്കുന്ന ഇവിടുള്ള മഹാരഥനോടുള്ള ആരാധന കൊണ്ട് മാത്രം എന്നെകൊണ്ട് കഴിയില്ല എന്നറിഞ്ഞിട്ടും നടത്തിയ ഒരു പരാക്രമം ആണിത്…
സുഭദ്രയിൽ തുടങ്ങി ഇതുവരെ എഴുതിയതിലെല്ലാം എഴുത്തുകൊണ്ട് മായാലോകം തീർത്ത മുനിവര്യന്റെ കഥകളുടെ വാലിൽ കെട്ടാൻ ഇല്ലെങ്കിലും,… ഇത് എന്റെ വക ഒരു സമർപ്പണം…
മിസ്സ് യൂ ഋഷി..❤❤❤
ബാക്കി ചോദിക്കരുത് ഇത് തന്നെ ഒരു വിധത്തിൽ എഴുതിയതാണ്🙏🙏🙏😁
സ്നേഹപൂർവ്വം…❤❤❤