ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ കാണുന്നത് തന്നെ ഉറ്റു നോക്കുന്ന അക്ഷരയെയാണ് അവൻ അവളെ ആകെ നോക്കി അവൾ ഇട്ടിരുന്ന ചുരിദാർ മുഴുവൻ അവന്റെ ചോര ഉണങ്ങി പിടിച്ചിരിക്കുകയാണ് കിരൺ നു ഒന്നും മനസിലാകുന്നില്ല . അക്ഷരയുടെ ശബ്ദം കേട്ട അമ്മ എണീറ്റു
“കിരണേ … മോനെ ടാ … നിനക്ക് എങ്ങനെ ഉണ്ട് ഇപോ .. അനങ്ങണ്ട നീ അവിടെ കിടക്”
എണീറ്റിരിക്കാൻ പോയ അവനെ അമ്മ തടഞ്ഞു
“എനിക്ക്…. എനിക്ക് എന്താ പറ്റിയത്? ” ഒന്നും മനസ്സിലാവാതെ അമ്മയോട് അവൻ ചോദിച്ചു
“ഒന്നുമില്ല മോന് ഒന്നുമില്ല പേടിക്കണ്ട കിടന്നോ ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ ”
അമ്മ അവന്റെ നെറ്റിയിൽ തലോടി . കിരൺ നു പോസ്റ്റിൽ ഇടിച്ചു നെഞ്ചിനു നല്ല പരിക്ക് ഉണ്ട് കാലും ഒടിഞ്ഞിട്ടുണ്ട്
കിരണ് ചുറ്റും നോക്കി , സൈഡിൽ അവനെ നോക്കി സന്തോഷ കണ്ണുനീർ പൊഴിചിരിക്കുന്ന അക്ഷരയെകണ്ടു അവന്റെ മുഖം ചുളിഞ്ഞു
“ഇവൾ…. ഇവളെന്താ ഇവിടെ ”
“അത്.. ഞാൻ..”
അക്ഷര ക്ക് ഒന്നും പറയാൻ കിട്ടിയില്ല
“ആഹാ അത് കൊള്ളാം … ഇന്നലെ റോഡ് സൈഡിൽ വണ്ടിയിടിച്ച് കിടന്ന നിന്നെ തേടി പിടിച് ഇവിടെ കൊണ്ടു വന്നത് ഇവളും ജെറിയും കൂടെയല്ലേ ”
അമ്മ അവനെ നോക്കി പറഞ്ഞു
കിരൺ അപ്പോഴും സംശയത്തോടെ അക്ഷരയെ നോക്കി , അവളാണേൽ അവനിൽ നിന്ന് ഒരു ചിരി പ്രതീക്ഷിച്ചു ഇരിക്കുകയാണ്
“ഇവളോ… ഇവൾ ആണേൽ ചിലപ്പോ എന്നെ ഈ പരുവം ആക്കിയത് ഇവൾ ആവും , ജെറി എന്തേ ..?.” കിരൺ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു
എന്നാൽ അവന്റെ മറുപടി അക്ഷരയെ ആകെ ഉലച്ചു കളഞ്ഞു , അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു , അമ്മ അത് ശ്രദ്ധിച്ചു
“ടാ നീ .. നീ എന്തൊക്കെ ആണ് പറയുന്നത് ഇന്നലെ നിന്നെ കാണാതെ ആയപ്പോ മുതൽ അവൾ ഓടുന്ന ഓട്ടം ആണ് , അവസാനം ജെറിയെ വിളിച്ചു കൊണ്ടു പോയ് നിന്നെ കണ്ടെത്തി ഇവിടെ കൊണ്ടുവന്ന അവളെ ആണോ നീ പറയുന്നേ .. നീ അവളെ ഒന്ന് നോക്കി നിന്റെ ചോരയാണ് അവളുടെ മേത്ത് മുഴുവൻ ഉണങ്ങി പിടിച്ചിരിക്കുന്നത് രാവിലെ മുതൽ ഞാൻ പറയുവ വീട്ടിൽ പൊക്കോ ഡ്രസ് ഒക്കെ മാറാൻ , കേൾക്കണ്ടേ ഇന്നലെ ഒരു തുള്ളി ഉറങ്ങാതെ ഇരിക്കുവാ അഹങ്കാരി “