“ഹ ഹ ഹ എന്റെ അക്ഷരയെ ഒരു പൂമോനും ഞാൻ വിട്ടു തരില്ല അവൾ എനിക്കുള്ളതാണ് ”
ഹരി വണ്ടി നിർത്താതെ അലറി ചിരിച്ചു കൊണ്ട് മുന്നോട്ട് തന്നെ വിട്ടു. ശേഖർ അവന്റെ ചെയ്തികളും സംസാരവും കേട്ട് അന്തംവിട്ട് ഇരുന്നു .
……………………………………………………………..
കുറച്ചു നേരം ഇരുന്ന് കരഞ്ഞ അക്ഷര ക്ക് എന്ത് ചെയ്യണം ന്ന് അറിയില്ലായിരുന്നു , ഹരിയുടെ വായിൽ നിന്ന് കിരൺ നെ എന്തോ ചെയ്തു എന്നു കേട്ടത് അവളെ സ്തബ്ധയാക്കി കളഞ്ഞിരുന്നു , അച്ചനോട് പറയണോ ?? വേണ്ട അച്ഛൻ അറിഞ്ഞാൽ അത് പിന്നെ ഹരിയുടെ വീട്ടുകാരുമായി വലിയ വഴക്ക് ആവും .. അവൾ ഓരോന്ന് ആലോചിച്ചു ., പെട്ടെന്ന് എന്തോ ഓർത്തു അവൾ ഫോണ് എടുത്ത് അവരുടെ ക്‌ളാസ് വാട്സാപ് ഗ്രൂപ്പ് എടുത്തു ജെറി യുടെ നമ്പർ അതിൽ നിന്ന് കണ്ടുപിടിച്ചു, അവൾ അതിലേക്ക് വിളിച്ചു , കുറച്ചു നേരം അടിച്ച ശേഷം ജെറി ഫോണ് എടുത്തു
“ഹ..ഹലോ… ജെറി… ജെറിയല്ലേ ”
“അതേ ആരാ ഇത് ?”
“ജെറി… ഞ…ഞാൻ അക്ഷര… നീ …നീ എവിടാ… ”
“ഒ തമ്പുരാട്ടി ആയിരുന്നോ എന്താണാവോ ” അവൻ നീരസത്തോടെ ചോദിച്ചു.
അക്ഷര അത് പ്രതീക്ഷിച്ചിരുന്നു
“ജെറി…നമ്മുടെ കിരൺ ”
“നമ്മുടെ കിരണോ?? ”
“ജെറി പ്ലീസ് ” അവൾ കരയുകയാണ്
“നീ എന്തിനാ ഇപോ എന്നെ വിളിച് ഈ കള്ള കരച്ചിൽ കരയുന്നത്”
അക്ഷര നടന്നത് ജെറിയോട് പറഞ്ഞു
“നോ…. നീ.. നീ എന്താ ഈ പറയുന്നേ??”
“ഉള്ളതാ ഹരിയേട്ടൻ ഇപോ എന്നോട് വിളിച്ചു പറഞ്ഞതാ…. കിരൺ അവനു എന്തോ പറ്റി…. ” അക്ഷര പിന്നെയും കരച്ചിൽ
“അവളുടെ ഒരു കരിയേട്ടൻ… നീ… നീ വച്ചേ ഞാൻ രാജൻ ചേട്ടനെ വിളിച്ചു നോക്കട്ടെ , അവനു ഇന്ന് വർക്ക് ഉണ്ടെന്ന് പറഞ്ഞതാ അപ്പോ എന്തായാലും അവൻ അവിടെ പോയി കാണും ”
“നീ ന്നിട്ട് എന്നെ വിളിച്ചു പറയുമോ പ്ലീസ് … “