അയാൾ ഹാളിലേക്ക് കയറി
പുള്ളിയെ കണ്ടു ഹരി ഒന്ന് പരുങ്ങി
“എന്താടാ ഇപ്പോഴാണോ എണീറ്റ് വരുന്നത് ”
“അത് പിന്നെ അച്ഛാ രാത്രി താമസിച്ച കിടന്നെ ”
“ഒ രാത്രി എന്റെ മോനു നല്ല ജോലി അല്ലായിരുന്നോ .. ഈ വീട്ടിൽ കേറി ഇരുന്ന് വെള്ളമടിക്കരുതെന്ന് നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്ഞാൻ ”
അയാൾ അവനെ നോക്കി ദേഷ്യപ്പെട്ടു
ഹരി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി .
പുറത്തു അവന്റെ ബുള്ളറ്റ് ഇരിപ്പുണ്ട് അവൻ അതിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ചു പോയി .
“കണ്ടോ പോയത് എന്ത് ചെയ്യാനാണ് മോനായി പോയില്ലേ അനുഭവിക്കുക ”
രാജശേഖരൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി
ഇതേ സമയം ഹരി യുടെ ബുള്ളറ്റ് ഗേറ്റ് കടന്നു പുറത്തിറങ്ങിയതും ഒരു ഹെൽമറ്റും ജാക്കറ്റും ഒക്കെ ധരിച്ച ഒരാളുടെ ബൈക്ക് അവനെ നിശ്‌ചിത അകലത്തിൽ ഫോളോ ചെയ്യാൻ തുടങ്ങി ……………………………………………………………
അക്ഷര ഹോസ്പിറ്റൽ വരാന്തയിലൂടെ പുറത്തേക്ക് നടക്കുകയാണ് .. കിരൺ നു ബോധം വന്നത് അവളെ ഉത്സാഹിതയാക്കിയിരുന്നു പെട്ടെന്ന് പോയ് കുളിച്ചു റെഡി ആയി വരണം എന്നിട്ട് അവനെ എല്ലാം പറഞ്ഞു മനസിലാക്കണം .. അവൾ മനസിൽ കരുതി.
ഹോസ്പിറ്റൽ റിസപ്‌ഷൻ നു മുന്നിൽ എത്തിയപ്പോളാണ് അങ്ങോട്ടെക്ക് പ്രതാപൻ കയറി വരുന്നത് അവൾ കണ്ടത് . അവൾ പെട്ടെന്ന് നടത്തം നിർത്തി നിന്നു . അയാൾ അവളെ കണ്ടു വേഗം അവളുടെ അടുത്തേക്ക് നടന്നു വന്നു
“മോളെ…. എന്താ… എന്താ ഇത് നിന്റെ മേത്ത് ചോരയൊക്കെ ”
അയാൾ ആകെ പേടിച്ചു
“അയ്യോ അച്ഛൻ പേടിക്കണ്ട ഇത് എന്റെ ഒന്നും അല്ല ഇന്നലെ അവനെ ഞങ്ങൾ ഇങ്ങോട് കൊണ്ടുപോരുന്ന വഴി എന്റെ മേത്ത് ആയതാണ് ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“ന്നിട്ട് അവൻ എവിടാ ഇപോ എങ്ങനെ ഉണ്ട് അവനു ”
“അച്ചൻ അവനെ കാണാൻ വന്നേ ആണോ ”
അവൾ അത്ഭുതത്തോടെ അയാളെ നോക്കി