ഉമ്മ ഇങ്ങനെയാ എന്തേലും കിട്ടിയാൽ പിന്നെ അതിന് തുടർച്ച യായി കുറെ ഏറെ പറയാൻ ഉണ്ടാവും…
ഹ്മ്മ്.. ഞാൻ അതിനെല്ലാം ഒന്ന് മൂളി കൊടുത്തു…
“ഇനി ഇപ്പൊ എന്താ ചെയ്യ.. ഉപ്പാക് ആണേൽ പോവാനും ഉണ്ട്.. എന്തായാലും നീ കടയിലേക്ക് പൊയ്ക്കോ.. ഞാൻ ഉപ്പ വന്നിട്ട്.. നാലു മണിക്ക് മുമ്പേ തിരികെ വരാൻ പറയാം..”
എന്റെ ഉമ്മാ.. നാലു മണിക്ക് മുന്നേ പോയിട്ട് എന്തിനാ.. അവിടുത്തെ ഫുഡ് കഴിച്ചു ഇളിച്ചു വരാൻ ആണൊ…
“അല്ലാതെ പിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യാ… ഞാൻ ആണേൽ ഉപ്പാനോട് പറയാനും മറന്നു…” ഉമ്മ തന്റെ നിസ്സഹായവസ്ഥ പറഞ്ഞു…
“എന്നാൽ ഞാൻ ഒരു ഒരുമണിക് കടയിൽ നിന്നും മുങ്ങും…”
“ടാ.. വേണ്ടാത്ത പരിവാടിക് നില്ക്കണ്ട ട്ടോ.. ഉപ്പ അറിഞ്ഞാൽ എന്താ ഉണ്ടാവാ എന്ന് ഞാൻ പറയേണ്ടല്ലോ…” ഉമ്മ ഒരു ഭീഷണി പോലെ പറഞ്ഞു…
ഉമ്മാ.. ഞാൻ ഉമ്മയുടെ കയ്യിൽ ഒന്ന് പിടിച്ചു വെറുതെ സങ്കടം വരുന്നത് പോലെ കാണിച്ചു നോക്കി.. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി…
എന്തായാലും ഉമ്മ എനിക്ക് സങ്കടം വരുന്നത് ഒന്നും ചെയ്യില്ല.. അവസാനത്തെ അടവ് എടുക്കാതെ രക്ഷയില്ല…
കണ്ണിൽ സങ്കടം വരുത്തണം…
“അങ്ങനെ ആണേൽ നീ ഒരു മൂന്നു മണിക്ക് പൊയ്ക്കോ… നാസറിക്കാനെ ഏൽപ്പിച്ച്..”
“ഇങ്ങള് ഒരു രണ്ടു മണിക്കൂർ കൂടേ കുറച്ചു തരി ഉമ്മാ…”
“നാസി നിനക്ക് വേണേൽ ഞാൻ പറഞ്ഞത് കേട്ടോ. അല്ലേൽ പിന്നെ ഉപ്പാനോട് കിട്ടുമ്പോൾ അത് വാങ്ങേണ്ടി വരും.. പോത്ത് പോലെ വളർന്നിട്ടുണ്ട് എന്നിട്ടും ഇപ്പോഴും ചിണുങ്ങാണ്.. എന്നും പറഞ്ഞു ഉമ്മ ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക് പോയി…”
ഏറ്റില്ല.. ഏറ്റില്ല… ചീറ്റി പോയി.. എന്തായാലും ഒരു മണിക്ക് മുങ്ങാൻ പ്ലാൻ ഇട്ട് കൊണ്ട് ഞാൻ എന്റെ ഡ്യുക് എടുത്തു മൂളിച്ചു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി…
❤❤❤
കടയിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു റാഹില ഇത്ത പുറത്ത് വെച്ചിരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളിലെ പൊടി തട്ടി മാറ്റി കൊണ്ടിരിക്കുന്നു….