ഹേയ് ഇല്ല.. നേരിട്ട് വിളിച്ചില്ല.. പക്ഷെ നമ്മളെ പത്താം ക്ലാസ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ടല്ലോ..
ആ.. എന്നാൽ നീയും പോര് നമ്മുടെ കൂടേ.. ഓളെ ഒന്ന് കൂടേ കാണുകയും ആവാമല്ലോ..
അയ്യോ.. ഞാനില്ല.. നിങ്ങള് കെട്ടിയോനും കെട്ടിയോളും പോയാൽ മതി..
അതെല്ലടാ.. ഓള് ഇപ്പൊ സൂപ്പർ ഫിഗർ ആയിട്ടുണ്ട്..
അയിന്…
അല്ല.. ഓളെ കണ്ടിട്ട് അനക് കുറച്ചു നിരാശ വന്നോട്ടോ എന്ന് കരുതിയ ഞാൻ…
ആഹാ.. എന്നിട്ട് ഞാൻ മാനസ മൈന പാടി നടക്കുന്നത് കാണാൻ ആവും..
എസ് എക്സാക്ടിലി… എങ്ങനെ മനസിലായി..
ഇയ്യ് നാവ് ചലിപ്പിച്ചപ്പോയോ എനിക്ക് മനസിലായി എന്നെ ഏതേലും ഏടാകുടത്തിൽ വീഴ്ത്താൻ ആകുമെന്ന്.. പണ്ടും ഞാൻ വീഴുന്നത് നിനക്ക് ഇഷ്ടമാണല്ലോ..
റുബീ.. ടി.. നിങ്ങൾക് പോണ്ടേ.. സൽമ ഇത്ത വീണ്ടും പുറത്തേക് വന്നു ഒച്ച ഇട്ടപ്പോഴാണ് രണ്ടിനും ബോധം വന്നത്.. പിന്നെ വാർത്തമാനത്തിനൊന്നും നിൽക്കാതെ വേഗം വീട്ടിലേക് കയറി..
❤❤
ടാ.. ഒഴിവ് പോലെ ഇങ്ങോട്ട് വരണേ.. ഞാൻ ഇവിടെ ഉണ്ടാവും ഒരാഴ്ച… റൂബിയും ഭർത്താവും കാറിൽ കയറി പോകുന്ന സമയം എന്നെ ഒന്ന് കൂടേ ഓർമ്മിപ്പിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി..
ഇത്ത. ഞാൻ പോവാണേ..
ടാ.. നീ എങ്ങോട്ടാ കടയിലേക്ക് ആണൊ..
അല്ല ഇത്ത.. എനിക്ക് ഒരു പരിവാടി ഉണ്ട്..
അള്ളോ.. അപ്പൊ ഉപ്പ എങ്ങനെ ചോറ് കഴിക്കാൻ വരും..
സത്യത്തിൽ ഞാൻ അത് ഓർത്തില്ല.. നാസറിക്ക ഉച്ചക് വീട്ടിൽ വന്നാണ് ഭക്ഷണം കഴിച്ച് പോകുന്നത്… ഞാൻ മുങ്ങാൻ പോകുന്ന സ്ഥിതിക്ക് മൂപര് ആയിരിക്കും കുടുങ്ങുക…
നാസി യുടെ ഉപ്പ ഇല്ലേ മോളെ കടയിൽ..
ഇല്ല ഉമ്മ… ഇക്കാനെ ഏൽപ്പിച്ചു ഉപ്പ പോയത് ആണെന്ന് തോന്നുന്നു.. എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വിടാൻ ഒരു അവസരം കിട്ടിയപ്പോൾ മുങ്ങുക ആണെന്ന് തോന്നുന്നു..
ഓ.. അത് പിന്നെ ഓന് ആകെ ഉള്ള ഒരു ഞായറാഴ്ച അല്ലെ.. എന്തേലും പരിവാടി കാണും അല്ലെ മോനെ.. ഇത്ത എന്റെ സൈഡ് നിന്ന് കൊണ്ട് പറഞ്ഞു..
ആ.. ഇത്ത.. കൂട്ടുകാരന്റെ പെങ്ങളെ നിശ്ചയം ഉണ്ടായിരുന്നു..