ആനി ടീച്ചർ 8 [Amal Srk]

Posted by

” അമ്മ കല്യാണം ആലോചിച്ചോളു… ഞാൻ എതിരൊന്നും പറയില്ല… ”

അത് കേട്ട് അമ്മക്ക് സന്ദോഷമായി.

” ആ പാപ്പി നല്ലവനാ… നിന്നെ ഒരുപാട് ഇഷ്ടാ അവന്… നിനക്ക് വേണ്ടി അവനെ തന്നെ ആലോചിച്ചാലോ എന്നാ എന്റെ തീരുമാനം.. ”

ആനി നിരുത്സാഹത്തോടെ അമ്മയെ നോക്കി ” അവൻ വേണ്ട അമ്മേ… വേറെ ആലോചനകൾ നോക്കാം.. ”

” എന്തുകൊണ്ടും നിനക്ക് പറ്റിയ ആലോചനയാണ് ഇത്… നമ്മുടെ പ്രശ്നങ്ങളൊക്കെ അറിയാവുന്ന, നിന്നെ ഒരുപാട് ഇഷ്ടപെടുന്ന ആളാ അവൻ. ഈ ആലോചനയോട് എനിക്ക് 100 വട്ടം സമ്മതാ… നിനക്ക് താല്പര്യമില്ലെങ്കിൽ അമ്മ നിർബന്ധിക്കില്ല… ”

അമ്മ പറയുന്നത് കേട്ട് അല്പ നേരം അവൾ നിശബ്ദയായി ശേഷം പറഞ്ഞു : അമ്മയുടെ സന്തോഷം തന്നാ എന്റെയും സന്തോഷം..

അത് കേട്ട് അമ്മക്ക് സന്ദോഷമായി. ഈ വിവരം ഉടനെ തന്നെ പാപ്പിയുടെ വീട്ടിൽ അറിയിച്ചു.

വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ് പാപ്പി.

” ഇപ്പൊ മനസ്സിലായോടാ… പാപ്പി വെറും പീപ്പി അല്ലെന്ന്… ”

പാപ്പി ഗമയിൽ പറഞ്ഞു.

” മനസ്സിലായി.. മനസ്സിലായി… നിങ്ങൾ ഒരു സംഭവം തന്നെ… ”

കുട്ടാപ്പി പറഞ്ഞു.

” ഈ കണ്ട കാലം മുഴുവൻ അവൾടെ പിന്നാലെ നടന്നപ്പോ എന്നെ കളിയാക്കിയവന്മാരൊക്കെ ഞാൻ നല്ലത് കൊടുക്കുന്നുണ്ട്. ഈ നാട് ഇതുവരെ കാണാത്ത രീതിയിലുള്ള ഗംഭീര വിവാഹമായിരിക്കും ഇത് ”

പാപ്പി അട്ടഹസിച്ചുകൊണ്ട് പറഞ്ഞു.

” പാപ്പിച്ചായാ അമിത ആവേശം വേണ്ട ”

കുട്ടാപ്പി മുന്നറിയിപ്പ് നൽകി.

” അതെന്താടാ നീ അങ്ങനെ പറഞ്ഞത് ? “

Leave a Reply

Your email address will not be published. Required fields are marked *