ആനി അങ്ങനെ പറഞ്ഞപ്പോൾ അവൻ ഞെട്ടി.
” എന്താ ടീച്ചറെ ഈ.. പറയുന്നേ ? ”
” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഇവിടെ നിന്ന് പോകാൻ നോക്ക്… ”
ഗൗരവത്തോടെ പറഞ്ഞു.
” ടീച്ചറെ.. എന്താ ടീച്ചർക്ക് പറ്റിയത്..? എന്നോട് എന്തിനാ ഇങ്ങനെയൊക്കെ പെരുമാറുന്നെ ? ”
” എന്റെ മുൻപില് വേണ്ട നിന്റെ അഭിനയം… നിനക്ക് കെമിസ്ട്രി പറഞ്ഞു തരാൻ ഇപ്പൊ വേറെ ടീച്ചർ ഉണ്ടല്ലോ… ”
ആനി ദേഷ്യത്തോടെ പറഞ്ഞു.
” എന്താ എന്റെ ആനി പെണ്ണ് പറയുന്നേ..? എനിക്ക് കെമിസ്ട്രി പറഞ്ഞു തരാൻ ഈ ടീച്ചർ മാത്രമല്ലെ ഉള്ളു. ”
അതും പറഞ്ഞ് അവൻ ആനിയെ കെട്ടിപിടിച്ചു.
ആനി അവനെ തള്ളി മാറ്റി അവന്റെ കാരണം പൊളിയുന്ന പോലെ ഒര് അടി കൊടുത്തു.
*ഠപ്പേ &%#” അടിയുടെ ശബ്ദം മുറി നിറഞ്ഞു.
ഒന്നും മനസ്സിലാകാതെ അവൻ ആനിയെ തന്നെ നോക്കി.
” എന്തിനാ.. എന്നെ തല്ലിയത്..? ”
അവൻ വേദനയോടെ കവിള് തടവികൊണ്ട് ചോദിച്ചു.
” നീ സോഫി ടീച്ചറുടെ അടുത്ത് പോയിരുന്നോ? ”
ആനി ദേഷ്യത്തോടെ ചോദിച്ചു.
” പോ.. പോയിരുന്നു… ”
വിറച്ചുകൊണ്ട് പറഞ്ഞു.
” എന്തിനാ പോയത്..? ”
” പി… പി.. പീ സി ശെരിയാക്കാൻ ”
” എന്നിട്ട് ശെരിയാക്കിയോ ? ”
” അത്… ഞാൻ.. ”
” ഞാൻ ചോദിച്ചതിന് ഉത്തരം താ.. ”
” ശെരിയാക്കി “