തെറി വിളിച്ചു കൊണ്ട് മനു ഫോൺ കട്ട് ചെയ്തു.
യാതൊരു പ്രലോബനങ്ങളിലും വീഴാതെ അവൻ പഠിപ്പ് തുടർന്നു.
എല്ലാം പഠിച്ചു കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വിധു ആനി ടീച്ചറുടെ വീട്ടിലേക്ക് ചെന്നു. ടീച്ചറുടെ അമ്മ ഹാളിൽ ഇരുന്ന് സീരിയൽ കാണുകയാണ്.
” കുറച്ച് ദിവസമായല്ലോ നിന്നെ കണ്ടിട്ട് ? ” അമ്മ ചോദിച്ചു.
” കുറച്ച് വർക്ക് ചെയ്ത് തീർക്കാനുണ്ടായിരുന്നു.”
അവൻ കള്ളം പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കയറി.
ആനി ടേബിളിൽ ഇരുന്ന് ബുക്കിൽ എന്തോ എഴുതുകയാണ്. അവൻ പതിയെ അടുത്ത് ചെന്ന് വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
” ഞാൻ എല്ലാം പഠിച്ചു.. ”
അവൻ പതിയെ പറഞ്ഞു.
ആനി അത് കാര്യമാക്കാതെ വീണ്ടും എഴുത്ത് തുടർന്നു. ” ടീച്ചറെ ” അവൻ വീണ്ടും വിളിച്ചു.
ആനി ദേഷ്യത്തോടെ അവനെ നോക്കി.
” എന്താ ടീച്ചറെ ഇങ്ങനെ ദേഷ്യത്തോടെ നോക്കുന്നെ…? ”
അവൻ സംശയത്തോടെ ചോദിച്ചു.
” നീ എല്ലാം പഠിച്ചില്ലേ ? ‘
ആനി ദേഷ്യത്തോടെ തന്നെ ചോദിച്ചു.
” പ… പ.. പഠിച്ചു.. ”
അവൻ വിക്കികൊണ്ട് പറഞ്ഞു.
” പരീക്ഷയ്ക്ക് പാസ്സാവില്ലേ..? ”
” ആവുമെന്നാണ് എന്റെ പ്രതീക്ഷ ”
” എനി മുതൽ ഇങ്ങോട്ടേക്കു വരണ്ട… ബാക്കി കുറച്ചു ഭാഗം കൂടിയല്ലേ ഉള്ളു. അത് വീട്ടിൽ ഇരുന്നു പഠിച്ചാൽ മതി “