മനസ്സിൽ രാവിലെ സോഫി ടീച്ചർ പറഞ്ഞ കാര്യങ്ങളാണ്. വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അന്നത്തെ സ്കൂൾ സമയം അവൾ തള്ളി നീക്കി.
” എന്തുപറ്റി നിന്റെ മുഖത്തൊഒരു വാട്ടം..? ” ആനിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട അമ്മ ചോദിച്ചു.
” ഒന്നുമില്ല ചെറിയൊരു തലവേദന… ”
മറുപടിയായി സ്ഥിരം പറയാറുള്ള കള്ളം തന്നെ തട്ടിവിട്ടു.
” എന്നാൽ മോള് പോയി കുറച്ചു നേരം കിടക്ക്… ഉണരുമ്പോഴും വേദന ഒക്കെ മാറും….”
അമ്മ ആനിയുടെ നെറ്റിയും തടവി കൊണ്ട് പറഞ്ഞു.
ആനി ബെഡ്റൂമിലേക്ക് ചെന്നു. അവളുടെ കണ്ണ് നനയാൻ തുടങ്ങി. വിഷമത്തോടെ ബെഡിൽ തല ചെയ്ച്ചു കിടന്നു.
അതേസമയം തകൃതിയായി പഠിക്കുകയാണ് വിധു. എത്രയും പെട്ടെന്ന് ചാപ്റ്റർ മുഴുവൻ പഠിച്ച് തീർത്ത് തന്റെടത്തതോടെ ടീച്ചറുടെ മുൻപിൽ ചെന്ന് നിൽക്കണം.
ഈ സമയം വിധുവിന്റെ ഫോൺ ശബ്ദിച്ചു. മനുവാണ് വിളിക്കുന്നത്. അവൻ ഫോൺ അറ്റൻഡ് ചെയ്തു.
” എന്താടാ ? ”
വിധു ചോദിച്ചു.
” കുറച്ച് ദിവസായിട്ട് നിന്നെ പുറത്തൊന്നും കാണുന്നില്ലല്ലോ..? എന്ത് പറ്റി ? ”
മനു തിരിച്ചു ചോദിച്ചു.
” മുഴുവൻ പഠിച്ചിട്ട് അങ്ങോട്ട് ചെന്നാ മതിയെന്നാ ആനി ടീച്ചർ പറഞ്ഞത്. ”
” അപ്പൊ മുഴുവൻ നേരവും നീ വീട്ടിൽ ഇരുന്നു പഠിക്കുകയാണോ ? ”
” അതെ ”
” നിനക്ക് വട്ടായാ ? ”
” വട്ട് നിന്റെ അപ്പന് ”
” അപ്പനെ വിളിക്കാതെ നീ പുറത്തോട്ട് ഇറങ്ങെടാ മൈരേ… ”
” ഇല്ല… ചാപ്റ്റർ മുഴുവൻ പഠിച്ചു തീരാതെ ഞാൻ എനി പുറത്തോട്ട് ഇറങ്ങില്ല… ഇത് എനിക്കൊരു വാശിയാ ”
” അവന്റെ അമ്മേടെ ഒരു വാശി… “